ലാക്രിമൽ കനാലികുലൈ

മനുഷ്യ നേത്രത്തിലെ കൺപോളയിലെ ലാക്രിമൽ പങ്റ്റ മുതൽ ലാക്രിമൽ സഞ്ചി വരെ നീളുന്ന ചെറിയ കനാല്‍

മനുഷ്യ നേത്രത്തിലെ കൺപോളയിലെ ലാക്രിമൽ പങ്റ്റ മുതൽ ലാക്രിമൽ സാക്ക് വരെ നീളുന്ന ചെറിയ കനാലുകളാണ് ലാക്രിമൽ കനാലികുലൈ എന്നറിയപ്പെടുന്നത്. കണ്ണിന്റെ ഉപരിതലത്തിൽ നിന്ന് മൂക്കിലെ അറയിലേക്ക് ലാക്രിമൽ ദ്രാവകം (കണ്ണുനീർ) പുറന്തള്ളുന്ന ലാക്രിമൽ സിസ്റ്റത്തിൻ്റെ ഭാഗമാണിത്.[1]

Lacrimal canaliculi
Diagram of the lacrimal apparatus. The lacrimal canaliculi are labelled as the lacrimal ducts.
Details
Drains fromlacrimal puncta
Drains tolacrimal sac
Identifiers
Latincanaliculus lacrimalis
TAA15.2.07.066
FMA58245
Anatomical terminology

ഘടന തിരുത്തുക

മുകളിലും താഴെയുമുള്ള ഓരോ കൺപോളയിലും ഓരോ ലാക്രിമൽ കനാലിക്കുലസ് ഉണ്ട്. മുകളിലെ കൺപോളയിലേത് സുപ്പീരിയർ ലാക്രിമൽ കനാലികുലസ് എന്നും, താഴത്തെ കൺപോളയിലേത് ഇൻഫീരിയർ ലാക്രിമൽ കനാലികുലസ് എന്നും അറിയപ്പെടുന്നു. കനാലികുലൈ ലംബമായി സഞ്ചരിക്കുകയും പിന്നീട് മധ്യഭാഗത്തേക്ക് തിരിഞ്ഞ് ലാക്രിമൽ സഞ്ചിയിലേക്ക് പോകുന്നു. വളവിൽ, കനാലികുലസ് ഡൈലൈറ്റ് ചെയ്യുന്നു, ഇത് ആമ്പുള്ള എന്ന് വിളിക്കുന്നു. സാധാരണയായി, സുപ്പീരിയർ ഇൻഫീരിയർ ലാക്രിമൽ കനാലികുലൈകൾ ഒരുമിച്ച് ചേർന്ന് ലാക്രിമൽ സാക്കിൻ്റെ ലാറ്ററൽ മതിലിലേക്ക് പ്രവേശിക്കുന്നു.

സുപ്പീരിയർ ലാക്രിമൽ കനാലിക്കുലസ് തിരുത്തുക

മുകളിലെ കൺപോളയിൽ സുപ്പീരിയർ ലാക്രിമൽ കനാലിക്കുലസ് സ്ഥിതിചെയ്യുന്നു. ഇത് ആദ്യം മുകളിലേക്ക് പോയി, തുടർന്ന് മധ്യഭാഗത്ത് വെച്ച് ലാക്രിമൽ സാക്കിലേക്ക് വളയുന്നു. ഇത് സുപ്പീരിയർ ലാക്രിമൽ പങ്റ്റത്തിൽ നിന്ന് ലാക്രിമൽ ദ്രാവകം പുറന്തള്ളുന്നു. ഇത് ഇൻഫീരിയർ ലാക്രിമൽ കനാലിക്കുലസിനേക്കാൾ ചെറുതും കനം കുറഞ്ഞതുമാണ്.

ഇൻഫീരിയർ ലാക്രിമൽ കനാലിക്കുലസ് തിരുത്തുക

താഴത്തെ കൺപോളയിലാണ് ഇൻഫീരിയർ ലാക്രിമൽ കനാലിക്കുലസ് സ്ഥിതിചെയ്യുന്നത്. ഇത് ആദ്യം താഴേക്ക് ഇറങ്ങി, തുടർന്ന് മധ്യഭാഗത്ത് വെച്ച് ലാക്രിമൽ സാക്കിലേക്ക് വളയുന്നു. ഇത് ഇൻഫീരിയർ ലാക്രിമൽ പങ്റ്റത്തിൽ നിന്ന് ലാക്രിമൽ ദ്രാവകം പുറന്തള്ളുന്നു.

ഹിസ്റ്റോളജി തിരുത്തുക

ലാക്രിമൽ കനാലികുലൈയിൽ ഒരു ബേസ്മെൻറ് മെംബ്രണിലെ കെരാറ്റിനൈസ് ചെയ്യാത്ത സ്ട്രാറ്റേറ്റഡ് സ്ക്വാമസ് എപിത്തീലിയവും ഉയർന്ന ഇലാസ്തികതയുള്ള ലാമിന പ്രൊപ്രിയയും ചേർന്ന മ്യൂക്കോസയുണ്ട്. മ്യൂക്കോസയ്ക്ക് ചുറ്റുമുള്ള സ്കെലിറ്റൽ പേശി നാരുകൾ ഓർബിക്യുലാരിസ് ഒക്കുലൈ പേശിയുടെ തുടർച്ചയായി മാറി ഒരു തരം സ്പിൻ‌ക്റ്റർ ഉണ്ടാക്കുന്നു. കണ്ണ് അടച്ചു തുറക്കുന്ന സമയത്ത് ലാക്രിമൽ ദ്രാവകം പുറന്തള്ളാൻ ഇത് സഹായിക്കും.[1]

ക്ലിനിക്കൽ പ്രാധാന്യം തിരുത്തുക

ലാക്രിമൽ കനാലികുലസിന്റെ വീക്കം ആണ് കനാലികുലൈറ്റിസ്.

അവലംബം തിരുത്തുക

  1. 1.0 1.1 Gray, Henry (2015). Gray's Anatomy : The Anatomical Basis of Clinical Practice. Standring, Susan (41 ed.). Philadelphia: Elsevier. p. 684. ISBN 978-0-7020-5230-9. OCLC 920806541.
"https://ml.wikipedia.org/w/index.php?title=ലാക്രിമൽ_കനാലികുലൈ&oldid=3984128" എന്ന താളിൽനിന്ന് ശേഖരിച്ചത്