ലാംപ്രോകാപ്നോസ്
ചെടിയുടെ ഇനം
ലാംപ്രോകാപ്നോസ സ്പെക്റ്റാബിലിസ് (bleeding heart or Asian bleeding-heart) [2] പോപ്പി കുടുംബത്തിലെ പപാവെറേസീയിലെ പൂച്ചെടികളുടെ ഒരു സ്പീഷീസാണ്. സൈബീരിയ, വടക്കൻ ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. മോണോടൈപ്പ് ജീനസായ ലാംപ്രോകാപ്നോസയിലെ ഒറ്റസ്പീഷീസ് ആണിത്. എന്നാൽ, ഇപ്പോഴും ഡിസെന്ട്ര സ്പെക്റ്റാബിലിസ് (ഇപ്പോൾ ഇതിൻറെ ഒരു പര്യായപദം) എന്ന പഴയ പേരിൽ അറിയപ്പെടുന്നു. ഹൃദയ ആകൃതിയിലുള്ള പിങ്ക് പൂക്കളും വെള്ള പൂക്കളും പൂന്തോട്ടങ്ങളിൽ വസന്തകാലം കൊണ്ടുവരുന്നു. ഫ്ലോറസ്ട്രിയിൽ ഈ പുഷ്പങ്ങൾ വിലമതിക്കുന്നവയാണ്.[3] "ലൈർ ഫ്ലവർ", "ലേഡി ഇൻ എ ബാത്ത്" എന്നിവയാണ് മറ്റു സാധാരണ പേരുകൾ.
ലാംപ്രോകാപ്നോസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | റാണുൺകുലേൽസ് |
Family: | Papaveraceae |
Genus: | Lamprocapnos Endl. |
Species: | L. spectabilis
|
Binomial name | |
Lamprocapnos spectabilis | |
Synonyms [1] | |
Dicentra spectabilis (L.) Lem. |
ചിത്രശാല
തിരുത്തുക-
Foliage and buds
-
'Cultivar Goldheart'
-
Cultivar 'Alba'
അവലംബങ്ങൾ
തിരുത്തുക- ↑ ലാംപ്രോകാപ്നോസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 22 December 2017.
- ↑ "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 25 January 2015. Retrieved 17 October 2014.
- ↑ RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ലാംപ്രോകാപ്നോസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ലാംപ്രോകാപ്നോസ് എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.