ലഹൻ
തെക്കുകിഴക്കൻ നേപ്പാളിലെ സഗർമാതാ മേഖലയിലെ സിരഹ ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയും പട്ടണവുമാണ് ലഹൻ (Lahan (Nepali: लाहान) ) കിഴക്ക് പടിഞ്ഞാർ ഹൈവേ എന്നറിയപ്പെടുന്ന മഹേന്ദ്ര ഹൈവെയുമായി ബന്ധപ്പെട്ടുകിടക്കുന്ന നഗരമാണിത്. രാജ്യ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് കിഴക്ക് 350 കിലോ മീറ്റർ ദുരത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 111 മീറ്റർ മുകളിലാണ് ഈ പ്രദേശത്തിന്റ സ്ഥാനം. നേപ്പാളിലെ ജനക്പൂർ വിമാനത്താവളമാണ് ഈ പ്രദേശത്തിൻരെ ഏറ്റവും അടുത്തുള്ള വലിയ വിമാനത്താവളം. 20 വർഷക്കാലയളവിൽ നഗരവൽക്കരണം മൂലം ജനസംഖ്യ ക്രമേണ വർദ്ധിച്ചു.[1]
Lahan लहान नगरपालिका | |
---|---|
Coordinates: 26°40′N 86°48′E / 26.667°N 86.800°E | |
Country | Nepal |
Zone | Sagarmatha Zone |
Province No. | 2 |
District | Siraha District |
• Mayor | Munni Shah |
(2015) | |
• ആകെ | 79,963 |
സമയമേഖല | UTC+5:45 (NST) |
Postal code | 56502 |
ഏരിയ കോഡ് | 033 |
വെബ്സൈറ്റ് | lahanmun.gov.np |
ചരിത്രം
തിരുത്തുകവളരെ ചെറിയ ഒരു ഗ്രാമമായിരുന്ന ലഹൻ, കാർഷിക ഉൽപ്പന്നങ്ങളും വസ്ത്ര വ്യാപാരവും മൂലമാണ് വികസിച്ചത്. മലയോര പ്രദേശങ്ങളിൽ നിന്നും പട്ടണത്തിലേക്ക് വരുന്ന ആളുകളായിരുന്നു പ്രധാന ഉപഭോക്താക്കൾ. ഹൈവേ തീരത്തുള്ള ചെറുകിട കച്ചവടങ്ങളാണ് പ്രധാന തൊഴിൽ.
ലഹാനിൽ എത്തിചേരാനുള്ള മാർഗം
തിരുത്തുകരാജ്യ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ബനേപ ബാർദിബാസ് ഹൈവേ (ബിപി ഹൈവേ) വഴി ആറു മണിക്കൂർ യാത്ര ചെയ്താൽ ഇവിടെ എത്താനാവും. ഇന്ത്യയിൽ നിന്ന് ട്രെയിൻ വഴിയും റോഡ് വഴിയും ജയനഗർ, ലൗകാഹ എന്നിവിടങ്ങളിലൂടെയും ഇവിടെ എത്താനാവും.
അവലംബം
തിരുത്തുക- ↑ "Nepal Census 2001". Nepal's Village Development Committees. Digital Himalaya. Archived from the original on 12 October 2008. Retrieved 17 November 2008.