കേരളത്തിൽ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവുമേറെ സ്വാധീനിച്ച മനഃശാസ്ത്രജ്ഞനാണ് ലെവ് സെമിയോണോവിച്ച് വിഗോട്സ്കി. എന്നാൽ അദ്ദേഹത്തെ കുറിച്ച് വളരെ കുറച്ചു മാത്രമേ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർക്കുപോലും അറിയൂ എന്ന ദുസ്ഥിതിയുണ്ട്. പാശ്ചാത്യലോകത്തും ഏതാണ്ട് ഇതുതന്നെയാണ് അവസ്ഥ. ഇതിനു പ്രധാനകാരണം അദ്ദേഹത്തിൻറെ കൃതികൾ മാതൃരാജ്യമായ റഷ്യയിൽ നിരോധിക്കപ്പെട്ടതാണ്. ഈ നിരോധനം 1936 മുതൽ 1956 വരെ നീണ്ടുനിന്നിരുന്നു. നിരോധനം നീങ്ങിയ ശേഷമാണ് അദ്ദേഹത്തിൻറെ കൃതികൾ ഇംഗ്ളീഷിലേക്ക് തർജമ ചെയ്യപ്പെടാൻ തുടങ്ങിയത്. 1962 ലാണ് ആദ്യമായി ഒരു കൃതി ഇംഗ്ളീഷിൽ വന്നത്. വിപുലമായ സമാഹാരങ്ങൾ 1980 കളിലും 90 കളിലുമാണ് പുറംലോകത്തെത്തിയത്. 2008 ലാണ് വിഗോട്സ്കിയെ സമൂലം പരിചയപ്പെടുത്തുന്ന ഒരു പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.

ലവ് വിഗോട്സ്കി

1896 ൽ ബൈലോറഷ്യയിലെ ഓർഷ എന്ന പട്ടണത്തിലാണ് ജൂത കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം.

ഗവേഷണം,പഠനം

തിരുത്തുക

മോസ്കോ സ്കുൾ ഓഫ് സൈക്കോളജിയിൽ നിന്ന് മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. അലക്സാണ്ടർ ലൂറിയ, എ. എൻ. ലിയോൺടീഫ് എന്നിവർക്കൊപ്പം ഗവേഷണങ്ങളിൽ ഏർപ്പെട്ടു.

ആദ്യകാലത്ത് ഇവാൻ പാവ് ലോവിന്റെ ആരാധകനായിരുന്ന വിഗോട്സ്കി പിന്നീട് സ്വന്തം വഴി കണ്ടെത്തി. വ്യവഹാരവാദത്തിനും ജ്ഞാനനിർമ്മിതിവാദത്തിനും പകരം സാമൂഹ്യജ്ഞാനനിർമ്മിതിവാദത്തിൽ അധിഷ്ഠിതമായ ഒരു മനഃശാസ്ത്രപദ്ധതിക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. മനുഷ്യന്റെ വികാസത്തിൽ സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങൾ വഹിക്കുന്ന പങ്കിനെ കുറിച്ചാണ് തന്റെ ഹ്രസ്വജീവിതത്തിനിടയിൽ വിഗോട്സ്കി ആഴത്തിൽ പഠനം നടത്തിയത്.

വിഗോട്സ്കിയുടെ പ്രധാന രചനകളെല്ലാം റഷ്യൻ ഭാഷയിലായിരുന്നു രചിക്കപ്പെട്ടത്. ക്ഷയരോഗ ബാധയാൽ തന്റെ മുപ്പത്തിയേളാം വയസ്സിൽ, അതായത് 1936 ൽ അദ്ദേഹം അകാലത്തിൽ മരണപ്പെട്ടു.

' ചിന്തയും ഭാഷയും ' (1962), ' മനസ്സ് സമൂഹത്തിൽ ' (1978), ' സമാഹൃത കൃതികൾ ' (1983-87) എന്നിവയാണ് പ്രധാനകൃതികൾ.

സ്വാധീനം

തിരുത്തുക

വികസനത്തിന്റെ സമീപസ്ഥ മണ്ഡലം, സാംസ്കാരിക ഉപകരണങ്ങൾ, കൈത്താങ്ങ് എന്നിങ്ങനെ പുതിയ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ഉപയോഗിച്ചു വരുന്ന അനവധി ആശയങ്ങൾ വിഗോട്സ്കിയുടെ സ്വാധീനഫലമാണ്.

  • Kozulin , A . et al (Eds.) (1986) 'Vygotsky's Educational Theory in Cultural Context', Cambridge University Press
  • Vygotsky , L . S . (1987) 'The Collected Works of L . S . Vygotsky' , volume 1, Robert W . Rieber & Aaron S . Carton (Eds.) New Yorkand London , Plenum Press
  • പുരുഷോത്തമൻ പി. വി. , 'വിഗോട്സ്കിയും വിദ്യാഭ്യാസവും', കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത്, 2008

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://www.marxists.org/archive/vygotsky
  2. http://tip.psychology.org/vygotsky.html Archived 2011-07-07 at the Wayback Machine.
  3. http://mennta.hi.is/starfsfolk/solrunb/vygotsky.htm Archived 2011-08-10 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ലവ്_വിഗോട്സ്കി&oldid=4082832" എന്ന താളിൽനിന്ന് ശേഖരിച്ചത്