ലളിതീകരിച്ച ചൈനീസ് ലിപി
മെയിൻലാൻഡ് ചൈനയിലും, മലേഷ്യയിലും, സിംഗപ്പൂരിലും, ഉപയോഗിക്കുന്ന സ്റ്റാൻഡാർഡ് ചൈനീസ് അക്ഷരങ്ങളെയാണ് ലളിതീകരിച്ച ചൈനീസ് ലിപി (简化字; jiǎnhuàzì) എന്ന് പറയുന്നത്. ചൈനീസ് എഴുത്തിൽ ഉപയോഗിക്കുന്ന രണ്ടു തരത്തിലുള്ള ലിപികളിലൊന്നാണിത്. മറ്റൊരണം പരമ്പരാഗത ചൈനീസ് ലിപിയാണ്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലളിതീകരിച്ച ചൈനീസ് ലിപി ഔദ്യോഗികമായി ഉപയോഗിക്കുന്നു. അതേസമയം പരമ്പരാഗത ചൈനീസ് അക്ഷരങ്ങൾ ഹോങ്കോങ്, മക്കൌ, റിപ്പബ്ലിക് ഓഫ് ചൈന (തായ്‌വാൻ),ഒരു പരിധിവരെ ദക്ഷിണ കൊറിയിലും ഉപയോഗിക്കുന്നു.
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ലളിതീകരിച്ച ചൈനീസ് | |
---|---|
തരം | |
ഭാഷകൾ | ചൈനീസ് |
കാലയളവ് | 1956 - ഇന്നുവരെ |
Parent systems | ഒറാക്കിൾ അസ്ഥിലിപി
|
Sister systems | കാഞ്ജി ചു നൊം ഹൻജാ ഖിതാൻ വലിയ ലിപി ഖിതാൻ ചെറിയ ലിപി ജുയിൻ |
ISO 15924 | Hans, 501 |
സ്ട്രോക്കുകളുടെ[1] എണ്ണം കുറച്ചുകൊണ്ടും, അക്ഷരങ്ങൾ ഏറെക്കുറെ ചെറുതാക്കിയുമാണ് ലിപിയെ ലളിതീകരിച്ചത്.
ചരിത്രം
തിരുത്തുകചൈനയിൽ
തിരുത്തുക1930 കളിലും 1940 കളിലും, കുമിംഗ്താങ് സർക്കാരിനുള്ളിൽ, അക്ഷര ലഘൂകരണത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു, ധാരാളം പണ്ഡിതന്മാർ, ഈ ലഘൂകരണം ചൈനയിലെ സാക്ഷരത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.[2]
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ, കൂടുതൽ അക്ഷര ലഘൂകരണം, സാംസ്കാരിക വിപ്ലവത്തിന്റെ ഇടതുപക്ഷക്കാരുമായി ബന്ധപ്പെട്ടു, ഇത് രണ്ടാം തവണ ലളിതവൽക്കരിച്ച അക്ഷരങ്ങളായി, അവ 1977 ൽ പ്രഖ്യാപിക്കപ്പെട്ടു.
സിംഗപ്പൂരും മലേഷ്യയും
തിരുത്തുകസിംഗപ്പൂർ തുടർച്ചയായി മൂന്ന് റൗണ്ട് അക്ഷര-ലഘൂകരണത്തിന് വിധേയമായി, ഒടുവിൽ മെയിൻലാൻഡ് ചൈനയുടേത് പോലെയായി.[3]
1981 ൽ മലേഷ്യ ലളിതമായ ഒരു കൂട്ടം അക്ഷരങ്ങൾ പ്രഖ്യാപിച്ചു, അവ മെയിൻലാന്റ് ചൈനയിൽ ഉപയോഗിച്ച ലളിതമായ അക്ഷരങ്ങളുമായി പൂർണ്ണമായും സമാനമാണ്. ചൈനീസ് ഭാഷയിലുള്ള സ്കൂളുകൾ ഇവയെ ഉപയോഗിക്കുന്നു.
പരമ്പരാഗത അക്ഷരങ്ങൾ ഇപ്പോഴും ഷോപ്പ് ചിഹ്നങ്ങൾ, കാലിഗ്രാഫി, ഇരു രാജ്യങ്ങളിലെയും ചില പത്രങ്ങളിൽ കാണപ്പെടുന്നു.
ഹോങ്കോങ്
തിരുത്തുക1930 കളിൽ റൊമാനൈസേഷനുകൾ ഉപയോഗിച്ച് ലളിതവൽക്കരിച്ച അക്ഷരങ്ങളുടെ ഒരു പ്രത്യേക പതിപ്പ് അവതരിപ്പിക്കാൻ Dou Zi Sei (പരമ്പരാഗത അക്ഷരം:導字社; ലളിതീകരിച്ച അക്ഷരം:导字社) എന്ന ഒരു ചെറിയ സംഘം ശ്രമിച്ചു. എന്നിരുന്നാലും, ഇന്ന് പരമ്പരാഗത അക്ഷരങ്ങൾ ഹോങ്കോങ്ങിൽ പ്രബലമായി തുടരുന്നു.[അവലംബം ആവശ്യമാണ്]
ജപ്പാൻ
തിരുത്തുകരണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ജാപ്പനീസ് ഭാഷയിൽ ഉപയോഗിക്കുന്ന നിരവധി ചൈനീസ് അക്ഷരങ്ങളെ (കാഞ്ജി) ജപ്പാൻ ലളിതമാക്കി. പുതിയ രൂപമുള്ള അക്ഷരങ്ങളെ ഷിൻജിതായ് എന്ന് വിളിക്കുന്നു. ചൈനീസുമായി താരതമ്യപ്പെടുത്തുമ്പോൾ, ജാപ്പനീസ് ലഘൂകരണം കൂടുതൽ പരിമിതമായിരുന്നു, ഏതാനും നൂറു അക്ഷരങ്ങൾ മാത്രം ലളിതമാക്കിയുള്ളു.
അക്ഷരങ്ങളുടെ ലളിതവൽക്കരണത്തിന്റെ ഉദാഹരണങ്ങൾ
തിരുത്തുക( ഈ രീതിയിൽ ലളിതമാക്കിയ എല്ലാ അക്ഷരങ്ങളും ലളിതമായ അക്ഷരങ്ങളുടെ സമ്പൂർണ്ണ പട്ടികയിലെ ചാർട്ട് 1, ചാർട്ട് 2 എന്നിവയിൽ രേഖപ്പെടുത്തിയിരിക്കുന്നു. )
രണ്ടോ അതിലധികമോ തുല്യോച്ചാരണ അക്ഷരങ്ങളെ ലയിപ്പിക്കുന്നു-
തിരുത്തുക- 蒙、懞、濛、矇 → 蒙; (ഇതിൽ ഇടതു വശത്തുള്ള 4 അക്ഷരങ്ങളെയും മേങ് എന്നാണ് വായിക്കുക. അതുകൊണ്ട് ഈ 4 എണ്ണത്തെയും 1-ായി ലയിപ്പിച്ചു)
- 乾、幹、榦、干 → 干; (ഇതിൽ ഇടതു വശത്തുള്ള 4 അക്ഷരങ്ങളെയും ഗാൻ എന്നാണ് വായിക്കുക. അതുകൊണ്ട് ഈ 4 എണ്ണത്തെയും 1-ായി ലയിപ്പിച്ചു)
- 髮、發 → 发 (ഇതിൽ ഇടതു വശത്തുള്ള 2 അക്ഷരങ്ങളെയും ഫാ എന്നാണ് വായിക്കുക. അതുകൊണ്ട് ഈ 4 എണ്ണത്തെയും 1-ായി ലയിപ്പിച്ചു)
ഒരു അക്ഷരത്തിന്റെ ഘടകത്തെ ലളിതമായ ഏകപക്ഷീയമായ ചിഹ്നം ഉപയോഗിച്ച് (ഉദാ: 又, 乂) മാറ്റിസ്ഥാപിക്കുന്നു-
തിരുത്തുക- 對 → 对; (ഇതിൽ ഇടതു വശത്തുള്ള 對 അക്ഷരത്തിന്റെ ഇടതുവശത്തെ ഭാഗം മാറ്റി 又 എന്നാക്കിയിരിക്കുന്നു.)
- 觀 → 观; (ഇതിൽ ഇടതു വശത്തുള്ള 觀 അക്ഷരത്തിന്റെ ഇടതുവശത്തെ ഭാഗം മാറ്റി 乂 എന്നാക്കിയിരിക്കുന്നു.)
- 僅 → 仅; (ഇതിൽ ഇടതു വശത്തുള്ള 僅 അക്ഷരത്തിന്റെ വലതുവശത്തെ ഭാഗം മാറ്റി 又 എന്നാക്കിയിരിക്കുന്നു.)
ഒരു ഘടകത്തെ മൊത്തമായി ഒഴിവാക്കിക്കൊണ്ട്-
തിരുത്തുക- 廠 → 厂; (ഇതിൽ ഇടതു വശത്തുള്ള 廠 എന്ന അക്ഷരത്തിന്റെ 厂 എന്ന ഘടകം മാത്രം ബാക്കി നിർത്തിക്കൊണ്ട് അക്ഷരത്തെ ലഘൂകരിച്ചിരിക്കുന്നു)
- 廣 → 广; (ഇതിൽ ഇടതു വശത്തുള്ള 廣 എന്ന അക്ഷരത്തിന്റെ 广 എന്ന ഘടകം മാത്രം ബാക്കി നിർത്തിക്കൊണ്ട് അക്ഷരത്തെ ലഘൂകരിച്ചിരിക്കുന്നു)
- 飛 → 飞; (ഇതിൽ ഇടതു വശത്തുള്ള 飛 എന്ന അക്ഷരത്തിന്റെ 飞 എന്ന ഘടകം മാത്രം ബാക്കി നിർത്തിക്കൊണ്ട് അക്ഷരത്തെ ലഘൂകരിച്ചിരിക്കുന്നു)
- 滅 → 灭; (ഇതിൽ ഇടതു വശത്തുള്ള 滅 എന്ന അക്ഷരത്തിന്റെ 灭 എന്ന ഘടകം മാത്രം ബാക്കി നിർത്തിക്കൊണ്ട് അക്ഷരത്തെ ലഘൂകരിച്ചിരിക്കുന്നു)
ഘടനയിൽ ലളിതമായ അക്ഷരങ്ങൾ ബുദ്ധിമുട്ടുള്ളതിനു പകരം വെയ്ക്കുന്നു-
തിരുത്തുക- 傑 → 杰
- 貓 → 猫
ചില അക്ഷരങ്ങളെ ഒരു പുതിയ രൂപം നൽകി ഉപയോഗിക്കുന്നു-
തിരുത്തുകപരമ്പരാഗത അക്ഷരങ്ങളിലെ ഒരു സാധാരണ ഘടകമായ "釆" ലഘൂകരിക്കുമ്പോൾ, "米" ആയി മാറുന്നു-
തിരുത്തുക- 粵 → 粤
- 奧 → 奥
ഉപയോഗം
തിരുത്തുകപീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും സിംഗപ്പൂരും സാധാരണയായി ലളിതീകരിച്ച അക്ഷരങ്ങൾ ഉപയോഗിക്കുന്നു.
മെയിൻലാന്റ് ചൈന
തിരുത്തുകനാഷണൽ കോമൺ ലാംഗ്വേജ് ആന്റ് ക്യാരക്ടേഴ്സിനെക്കുറിച്ചുള്ള പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ നിയമ പ്രകാരം, ലളിതീകരിച്ച ചൈനീസ് ലിപി സ്റ്റാൻഡേർഡ് ലിപിയായി സൂചിപ്പിക്കുന്നു.
പരമ്പരാഗത ചടങ്ങുകൾ, സാംസ്കാരിക ആവശ്യങ്ങൾ (ഉദാ. കാലിഗ്രാഫി), അലങ്കാരം, പ്രസിദ്ധീകരണങ്ങൾ, പുരാതന സാഹിത്യത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ, കവിതകൾ, ഗവേഷണ ആവശ്യങ്ങക്കൊക്കെ പരമ്പരാഗത ചൈനീസ് ഉപയോഗിക്കുന്നു.
ലളിതീകരിച്ച അക്ഷരങ്ങളുടെ പ്രചാരണത്തിന് മുമ്പുള്ള കെട്ടിടങ്ങളിൽ, അതായത്, മുൻ സർക്കാർ കെട്ടിടങ്ങൾ, ദേവാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയിൽ പരമ്പരാഗത ചൈനീസ് അക്ഷരങ്ങൾ സാധാരണയായി കാണപ്പെടുന്നു.
ഹോങ്കോംഗ്
തിരുത്തുകപാഠപുസ്തകങ്ങൾ, ഔദ്യോഗിക പ്രസ്താവനകൾ, പിആർസി ധനസഹായമുള്ള മാധ്യമങ്ങൾ ഉൾപ്പെടെയുള്ള പത്രങ്ങൾ, ലളിതമായ ചൈനീസ് അക്ഷരങ്ങളെ ഉപയോഗിക്കാറില്ല. എന്നിരുന്നാലും, ചില വിദ്യാർത്ഥികൾ കുറിപ്പുകൾ എടുക്കുമ്പോഴോ അല്ലെങ്കിൽ ടെസ്റ്റ് പേപ്പറുകൾ ചെയ്യുമ്പോ വേഗത്തിൽ എഴുതുന്നതിനോ, ലളിതമായ അക്ഷരങ്ങളെ ഉപയോഗിക്കാൻ തിരഞ്ഞെടുക്കാം.[അവലംബം ആവശ്യമാണ്]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑
കിഴക്കൻ ഏഷ്യൻ കാലിഗ്രാഫിയിൽ ഉപയോഗിക്കുന്ന സാധാരണ സ്‌ക്രിപ്റ്റിൽ ചൈനീസ് അക്ഷരങ്ങൾ എഴുതാൻ ആവശ്യമായ കാലിഗ്രാഫിക് സ്ട്രോക്കുകളാണ് സ്ട്രോക്കുകൾ. ചൈനീസ് എഴുതുന്ന രീതിയെയാണ് സ്ട്രോക് ഓർഡർ എന്ന് പറയുക.
- ↑ "简化字的昨天、今天和明天". bolin.netfirms.com (in ചൈനീസ്). 2011-07-14. Archived from the original on 2011-07-14. Retrieved 2021-07-08.
- ↑ "新加坡与中国调整简体字评骘" [സിംഗപ്പൂരും ചൈനയും നിർദ്ദേശിച്ച ലളിതമായ ചൈനീസ് അക്ഷരങ്ങളുടെ പുനരവലോകനത്തെക്കുറിച്ചുള്ള താരതമ്യ പഠനം.]. huayuqiao.org (in ചൈനീസ്). Retrieved 2021-07-08.