ലഗൂണ ബ്ലാങ്ക ദേശീയോദ്യാനം
ലഗൂണ ബ്ലാങ്ക ദേശീയോദ്യാനം (Spanish: Parque Nacional Laguna Blanca) അർജന്റീനയിലെ ന്യൂക്വെൻ പ്രവിശ്യയുടെ പടിഞ്ഞാറ് സപാല പട്ടണത്തിനു സമീപസ്ഥമായ ഒരു ദേശീയോദ്യാനമാണ്.
ലഗൂണ ബ്ലാങ്ക ദേശീയോദ്യാനം | |
---|---|
Parque Nacional Laguna Blanca | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Neuquén Province, Argentina |
Coordinates | 39°02′S 70°24′W / 39.033°S 70.400°W |
Area | 112.5 കി.m2 (43.4 ച മൈ) |
Established | 1940 |
Designated | May 4, 1992 [1] |
കായലനു ചുറ്റുമുള്ള ദേശീയോദ്യാനം 1940 ലാണ് രൂപകൽപ്പന ചെയ്തത്. കായലിനെയും ചുറ്റുമുള്ള ആവസ വ്യവസ്ഥയിലെ ബ്ലാക്ക് നെക്ക്ഡ് അരയന്നങ്ങളെയും (Cygnus melancoryphus) സംരക്ഷിക്കുകയെന്ന ഉദ്ദേശം മുൻനിറുത്തുയാണ് ഇതു രൂപീകരിച്ചത്. ഈ ദേശീയോദ്യാനത്തിൻറെ ആകെ ചുറ്റളവ് 112.5 ചതുരശ്ര കിലോമീറ്ററാണ്. പാറ്റഗോണിയൻ സ്റ്റെപ്പിയിൽ, കുന്നുകളും ഗിരികന്ദരങ്ങളാലും വലയം ചെയ്യപ്പെട്ടാണ് ഈ കായൽ സ്ഥിതി ചെയ്യുന്നത്. നിരവധിയിനം ജലപ്പക്ഷികളുടെ ഒരു പ്രധാന ആവാസമേഖലയാണിത്.
അവലംബം
തിരുത്തുക- ↑ "Ramsar List". Ramsar.org. Archived from the original on 9 April 2013. Retrieved 13 April 2013.