പടിഞ്ഞാറൻ യൂറോപ്പിലെ ചെറു രാജ്യമായ ലക്സംബർഗിന്റെ തലസ്ഥാനമാണ് ലക്സംബർഗ് സിറ്റി (ലക്സംബർഗിഷ്: Lëtzebuerg, ജർമ്മൻ: Luxemburg, French: Luxembourg) (ലക്സംബർഗ് എന്നു ചുരുക്കിയും ചിലപ്പോൾ വിളിക്കാറുണ്ട്). ലക്സംബർഗിന്റെ തെക്കു് ഭാഗത്ത് അൽസെറ്റ്, പെട്രൂസ് നദികളുടെ സംഗമസ്ഥാനത്താണ് നഗരം നിലകൊള്ളുന്നത്. പടിഞ്ഞാറൻ യൂറോപ്പിന്റെ ഹൃദയഭാഗത്തു്, കൊളോണിൽ നിന്നു് 130 മൈൽ ദൂരത്തിലും, ബ്രസ്സൽസിൽ നിന്നു് 132 മൈൽ ദൂരത്തിലും, പാരിസിൽ നിന്നു് 231 മൈൽ ദൂരത്തിലുമാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.[1] രാജ്യത്തിന്റെ ജനസംഖ്യയുടെ അഞ്ചിലൊന്നും ലക്സംബർഗ് സിറ്റിയിൽ നിന്നുള്ളവരാണ്.[2] ജർമ്മൻ ഭാഷയുമായി സാമ്യമുള്ള ലക്സംബർഗിഷ് ആണ് നഗരത്തിലെ പ്രധാന ഭാഷ. ഇതുകൂടാതെ ജർമ്മൻ, ഫ്രഞ്ച് എന്നിവയും ഔദ്യോഗികഭാഷകളാണ്. പ്രതിശീർഷവരുമാനത്തിലും ജീവിത നിലവാരത്തിലും വളരെ മുന്നിൽ നിൽക്കുന്ന നഗരമാണ് ലക്സംബർഗ് സിറ്റി.[3]

  1. "Great Circle Distances between Cities". കൃഷിവകുപ്പു്, അമേരിക്കൻ ഐക്യനാടുകൾ. Archived from the original on 26 March 2005. Retrieved 23 July 2006.
  2. "Statisiques sur la Ville de Luxembourg: Etat de Population - 2018" (PDF). www.vdl.lu (in ഫ്രഞ്ച്). വില്ലെ ഡി ലക്സംബർഗ്. Retrieved 25 January 2019.
  3. "Luxembourg" (in ഇംഗ്ലീഷ്). അന്താരാഷ്ട്ര നാണയനിധി. Retrieved 27 April 2012.
"https://ml.wikipedia.org/w/index.php?title=ലക്സംബർഗ്_സിറ്റി&oldid=3263893" എന്ന താളിൽനിന്ന് ശേഖരിച്ചത്