പലസ്തീൻ വംശജയായ ജോർദാനിയൻ എഴുത്തുകാരിയാണ് റൗള ഫഹീം മുഹമ്മദ് അൽ ഫറഹ് എന്ന പേരിൽ അറിയപ്പെടുന്ന റൗള അൽ ഫറഹ് അൽ ഹുദ്ഹുദ് (English: Rauta Fahim Mohammed Al-Fahrah Arabic: روضة فهيم محمد الفرخ [1]

1946ൽ പലസ്റ്റീനിലെ യഫയിൽ ജനിച്ചു.[2] 1967ൽ എഞ്ചിനിയറായ ഹുസാം അൽ ദിൻ ദഹാർ അൽ ഹുദ്ഹുദിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മൂന്നു ആൺ കുട്ടുകളും ഒരു പെൺകുട്ടയുമുണ്ട്. മൻഹൽ എജ്യുക്കേഷൻ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അധ്യക്ഷയായിരുന്നു. ഇന്റർനാഷണൽ ചിൽഡ്രൻസ് ആൻഡ് യൂത്ത് ബുക്ക് കമ്മീഷൻ (ഐബിബിവൈ) അംഗം, ചൈൽഡ്ഹുഡ് ആൻഡ് ഡവലപ്‌മെന്റ് അറബ് ലീഗ് ബോർഡ് അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു. കുട്ടികൾക്കുള്ള വീരേതിഹാസ കഥകൾ, ശാസ്ത്ര പ്രതിഭാ കഥകൾ അടക്കം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

പുരസ്‌കാരങ്ങൾ

തിരുത്തുക
  • 1999ലെ ചിൽഡ്രൻസ് ലിറ്ററേച്ചറിനുള്ള ഒമാൻ സ്റ്റേറ്റ് പ്രൈസ് ലഭിച്ചു
  • ബാലസാഹിത്യത്തിനും സംസ്‌കാരത്തിനുമുള്ള ഖലീൽ അൽ സാഖി ജോർദാനിയൻ റൈറ്റേഴ്‌സ് യൂനിയൻ പുരസ്‌കാരം നേടി.
  • അറബ് ഓർഗനൈസേഷന്റെ എജ്യുക്കേഷണൽ, കൾച്ചറൽ ആൻഡ് സയൻസ് അവാർഡ് ലഭിച്ചു.