റൗദത്ത് താഹിറ
ദാവൂദി ബോറാ ഇസ്മായിലി മുസ്ലീമുകളുടെ ആത്മീയനേതാവായിരുന്ന സയ്യിദ്ന താഹിർ സൈഫുദ്ദീനെയും അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ ഡോ. സയ്യിദ്ന മുഹമ്മദ് ബുർഹാനുദ്ദീന്റെയും ശവകുടീരമാണ് റൗദത്ത് താഹിറ (അറബി: روضة طاهرة Rawḍat Ṭāhira) [1].സയ്ദ്ന താഹർ സൈഫുദ്ദീൻ 1915 ജനുവരി 27 നാണ് ദാവൂദി ബോറ സമുദായത്തിന്റെ നേതൃത്വത്തിലെത്തിയത്. 1965 നവംബർ 12 ന് അദ്ദേഹം മരണമടഞ്ഞു. ഇദ്ദേഹത്തിന് ശേഷം മകൻ ഡോ. സയ്യിദ്ന മുഹമ്മദ് ബുർഹാനുദ്ദീൻ നേതൃത്വത്തിലെത്തി. 2014 ജനുവരി 17-ന് മരിക്കുന്നതു വരെ അദ്ദേഹം ആ സ്ഥാനം അലങ്കരിച്ചു [2].
സ്ഥാനം
തിരുത്തുകവെളുത്ത മാർബിളിൽ തീർത്ത ഈ കെട്ടിടം സെൻട്രൽ മുംബൈയിലെ തിരക്കേറിയ പ്രദേശമായ ഭേണ്ടി ബസാറിലാണ് സ്ഥിതി ചെയ്യുന്നത്. ഡോ. സയ്യിദ്ന മുഹമ്മദ് ബുർഹാനുദ്ദീൻ നിർമിച്ച ഈ കെട്ടിടം രൂപകൽപ്പന ചെയ്തത് യാഹിയ മർച്ചന്റ് ആയിരുന്നു. പാകിസ്താനിലെ കറാച്ചിയിലെ മസാർ-ഇ-ഖ്വായിദ് രൂപകൽപ്പന ചെയ്തതും ഇദ്ദേഹമായിരുന്നു [3].
ചരിത്രം
തിരുത്തുകറൗദത്ത് താഹിറയുടെ നിർമ്മാണം 1968 ഡിസംബർ 10 ന് (1388 റമദാൻ 21) ആരംഭിച്ചു. മുഹമ്മദ് നബിയുടെ മരുമകനായ അലിയുടെ ചരമ വാർഷികവുമായിരുന്നു അന്ന്. 1975 ഏപ്രിൽ 19 ന് ഇന്ത്യൻ പ്രസിഡന്റ് ഫക്രുദ്ദീൻ അലി അഹമ്മദ് അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു [4].
അവലംബം
തിരുത്തുക- ↑ Mustafa Abdulhussein (27 September 2001). Al-Dai Al-Fatimi, Syedna Mohammed Burhanuddin: an illustrated biography. Al-Jamea-Tus-Saifiyah. p. 56. ISBN 978-0-9536256-0-4.
- ↑ "Syedna laid to rest". Business Standard. Retrieved 18 January 2014.
- ↑ Time period. "Raudat Tahera Mausoleum". Archnet. Retrieved 2014-03-24.
- ↑ "The Dawoodi Bohras - Address by Syedna at Raudat Tahera Inauguration". thedawoodibohras.com. Archived from the original on 2016-08-19. Retrieved 2016-07-27.