റ്റു കിൽ എ മോക്കിങ്ങ്ബേർഡ് (ചലച്ചിത്രം)

1962ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് റ്റു കിൽ എ മോക്കിങ്ങ്ബേർഡ്. ഹാർപ്പർ ലീയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന റ്റു കിൽ എ മോക്കിങ്ങ്ബേർഡ് സംവിധാനം ചെയ്തത് റോബർട്ട് മുള്ളിഗനാണ്. ഹോർടൺ ഫൂട്ട് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഗ്രിഗറി പെക്ക്, മേരി ബധാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആറ്റിക്കസ് ഫിഞ്ചിനെയും സ്കൗട്ടിനെയും അവതരിപ്പിച്ചിരിക്കുന്നു. ചരിത്രത്തിലെത്തന്നെ മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന റ്റു കിൽ എ മോക്കിങ്ങ്ബേർഡ് സാമ്പത്തികമായും വൻവിജയമായിരുന്നു. എട്ടു അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രം, മികച്ച നടൻ, മികച്ച കലാസംവിധാനം, മികച്ച അവലംബിത തിരക്കഥ എന്നീ അവാർഡുകൾ സ്വന്തമാക്കി.

റ്റു കിൽ എ മോക്കിങ്ങ്ബേർഡ്
പോസ്റ്റർ
സംവിധാനംറോബർട്ട് മുള്ളിഗൻ
നിർമ്മാണംഅലൻ പാകുള
തിരക്കഥഹോർടൺ ഫൂട്ട്
ആസ്പദമാക്കിയത്റ്റു കിൽ എ മോക്കിങ്ങ്ബേർഡ്
by ഹാർപ്പർ ലീ
അഭിനേതാക്കൾഗ്രിഗറി പെക്ക്
മേരി ബധാം
ഫിലിപ്പ് ആൽഫോർഡ്
ജോൺ മേഗ്ന
റൂത്ത് വൈറ്റ്
പോൾ ഫിക്സ്
ബ്രോക്ക് പീറ്റേഴ്സ്
ഫ്രാങ്ക് ഓവർട്ടൺ
സംഗീതംഎൽമെർ ബേൺസ്റ്റൈയ്‍ൻ
ഛായാഗ്രഹണംറസ്സൽ ഹാർലാൻ
ചിത്രസംയോജനംആരോൺ സ്റ്റെൽ
സ്റ്റുഡിയോബ്രെൻറ്വുഡ് പ്രൊഡക്ഷൻസ്
വിതരണംയൂനിവേഴ്സൽ ഇന്റർനാഷണൽ
റിലീസിങ് തീയതിഡിസംബർ 25, 1962
രാജ്യംയുഎസ്
ഭാഷഇംഗ്ലിഷ്
ബജറ്റ്$2 ദശലക്ഷം[1]
സമയദൈർഘ്യം129 മിനുട്ട്
ആകെ$13.1 ദശലക്ഷം(വടക്കേ അമേരിക്ക)[1]
  1. 1.0 1.1 "To Kill A Mockingbird - Box Office Data, DVD and Blu-ray Sales, Movie News, Cast and Crew Information". The Numbers. Archived from the original on 2021-03-02. Retrieved December 13, 2014.

പുറംകണ്ണികൾ

തിരുത്തുക