റ്യോട്ടോ കുവാക്കുബോ
ജപ്പാനിലെ മൾട്ടി മീഡിയ ആർട്ടിസ്റ്റാണ് റ്യോട്ടോ കുവാക്കുബോ (ജനനം : 1971).
ജീവിതരേഖ
തിരുത്തുകജപ്പാനിലെ ദ്വീപായ ഹോൻഷുവിലെ യൂണിവേഴ്‌സിറ്റി ഓഫ് സുകുബയിലും ഒഗാകിയിലെ ഇന്റർനാഷണൽ അക്കാദമി ഓഫ് മീഡിയ ആർട്‌സ് ആൻഡ് സയൻസസിലും പഠിച്ചു. സോണി ടാബ്ലെറ്റിനു വേണ്ടിയുള്ള പരസ്യ ചിത്രം ചെയ്തിട്ടുണ്ട്.[1]
കൊച്ചി മുസിരിസ് ബിനലെ 2014 ൽ
തിരുത്തുക'ലോസ്റ്റ് #12' എന്ന വിന്യാസമാണ് കൊച്ചി മുസിരിസ് ബിനലെ 2014 ൽ അവതരിപ്പിച്ചത്. ഒരു ഇരുട്ടുമുറിക്കുള്ളിൽ സ്ഥാപിച്ച വളഞ്ഞുപുളഞ്ഞ പാളത്തിലൂടെ സഞ്ചരിക്കുന്ന കളിപ്പാട്ട തീവണ്ടിയും ഓരോ ദിശയിലും തീവണ്ടിയുടെ മുന്നിൽ ഓരോ വശങ്ങളിലെ ചെറു വിളക്കുകളുമാണ് ഈ പ്രതിഷ്ടാപനത്തിൽ.[2] ട്രെയിൻ സഞ്ചരിക്കുമ്പോൾ മൂന്നു വശങ്ങളിലും മേൽക്കൂരയിലുമായി പതിക്കുന്ന വിചിത്ര രൂപങ്ങളുടെ നിഴലുകളാണ് ഈ പ്രതിഷ്ടാപനത്തിന്റെ പ്രത്യേകത. കൊച്ചിയിലെ വിവിധ മേഖലകളിൽ നിന്ന് ശേഖരിച്ച തുണിക്ലിപ്പുകൾ, ബ്രഷുകൾ, ഒഴിഞ്ഞ ഐസ്‌ക്രീം പാത്രങ്ങൾ, ചോർപ്പുകൾ തുടങ്ങി സർവ്വസാധാരണമായി നാം കാണുന്ന വസ്തുക്കൾ മാത്രമാണ് കുവാക്കുബോ ഈ ചലിക്കുന്ന നിഴൽ വിന്യാസത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ടോക്യോയിലെ മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട് സംഘടിപ്പിച്ച സൈബർ ആർട്‌സ് ജപ്പാനിൽ കുവാക്കുബോ പ്രദർശിപ്പിച്ച 'ദി ടെൻത് സെന്റിമെന്റ്' എന്ന 2010ലെ വിന്യാസത്തിന്റെ ചുവടുപിടിച്ചാണ് ഇതും സജ്ജീകരിച്ചിരിക്കുന്നത്.[3]
അവലംബം
തിരുത്തുക- ↑ Announcement on personal website; Official website of Sony
- ↑ "ഈ കളിത്തീവണ്ടി പായുന്നു, വിചിത്ര ലോകത്തേക്ക്". www.deshabhimani.com. Retrieved 7 ജനുവരി 2015.
- ↑ "ചീറിപ്പായുന്ന കളിപ്പാട്ടത്തീവണ്ടിക്കു ചുറ്റും നിഴലുകളുടെ വിന്യാസം തീർത്ത് ജാപ്പനീസ് കലാകാരൻ". www.mathrubhumi.com. Archived from the original on 2015-01-07. Retrieved 7 ജനുവരി 2015.