റോസ്റ്റിങ്

(റോസ്റ്റിംങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോഹകർമത്തിൽ അയിരിന്റെ സാന്ദ്രണത്തിനുപയോഗിക്കുന്ന പ്രക്രിയകളിലൊന്നാണ് റോസ്റ്റിങ്. അയിരിനെ ലോഹത്തിന്റെ ഓക്സൈഡാക്കി മാറ്റുന്ന രണ്ട് പ്രധാന പ്രക്രിയകളിലൊന്നാണിത് (കാൽസിനേഷനാണ് മറ്റേത്). ഇതിൽ പൊടിച്ച അയിരിനെ വായുപ്രവാഹത്തിൽ ശക്തമായി ചൂടാക്കുന്നു. വായുവിലെ ഓക്സിജനുമായി പ്രവർത്തിച്ച് അയിര് ഓക്സൈഡായി മാറുന്നു. സൾഫൈഡ് അയിരുകളുടെ ഓക്സീകരണത്തിനാണ് സാധാരണയായി ഈ പ്രക്രിയ ഉപയോഗിക്കാറ്. താഴെപ്പറയുന്നതാണ് ഈ രാസപ്രവർത്തനത്തിന്റെ പൊതു സമവാക്യം:

MSn + 1.5nO2 → MOn + nSO2.

ചില ഉദാഹരണങ്ങൾ:

CuS + 1.5O2CuO + SO2
2ZnS + 3O2 → 2ZnO + 2SO2
"https://ml.wikipedia.org/w/index.php?title=റോസ്റ്റിങ്&oldid=1697940" എന്ന താളിൽനിന്ന് ശേഖരിച്ചത്