കേരളീയ മുസ്ലീങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ പ്രസിദ്ധനായ ഒരു കനേഡിയൻ ചരിത്രകാരനും അക്കാദമികുമാണ് റോളണ്ട് ഇ. മില്ലർ (Roland E. Miller)[1]. റെജിന സർവകലാശാല (സസ്‌കാച്ചെവൻ) ലൂഥർ കോളേജിലെ ഇസ്ലാമിന്റെയും ലോക മതങ്ങളുടെയും പ്രൊഫസർ ആണ്. മിനസോട്ടയിലെ ലൂഥർ സെമിനാരിയിലെ എമിരിറ്റസ് പ്രൊഫസറായും പ്രവർത്തിക്കുന്നു.[2]

"ആധുനിക മാപ്പിള [കേരള മുസ്ലീം] ജീവിതത്തിലെ പ്രമുഖ വിദേശ പണ്ഡിതൻ" എന്നാണ് ചരിത്രകാരനായ റോബിൻ ജെഫ്രി മില്ലറെ വിശേഷിപ്പിച്ചത്[1]. ഏകദേശം 25 വർഷത്തോളം മാപ്പിള സമുദായത്തിൽ ജീവിച്ച അദ്ദേഹം അറബിയും മലയാളവും പഠിച്ചിട്ടുണ്ട്[3]. 1976-ലെ മാപ്പിള ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനത്തെ ചരിത്രകാരനായ സ്റ്റീഫൻ എഫ്. ഡെയ്ൽ വിശേഷിപ്പിച്ചത് 1882 -ൽ വില്യം ലോഗൻ തന്റെ മലബാർ മാനുവൽ പൂർത്തിയാക്കിയതിനുശേഷം മാപ്പിള സമൂഹത്തിന്റെ ആദ്യത്തെ സുപ്രധാന പഠനമെന്നാണ്[3].

ഗ്രന്ഥങ്ങൾ തിരുത്തുക

  • മാപ്പിള മുസ്ലിംസ് ഓഫ് കേരള: എ സ്റ്റഡി ഇൻ ഇസ്‌ലാമിക് ട്രെൻഡ്‌സ് (1976) [4]
  • മാപ്പിള മുസ്ലിം കൾച്ചർ (2015)[5]
  • മുസ്ലിംസ് ആൻഡ് ഗോസ്പൽ: ബ്രിഡ്ജിംഗ് ദി ഗ്യാപ് : എ റിഫ്ലക്ഷൻ ഓൺ ക്രിസ്ത്യൻ ഷെയറിങ് [6]

അവലംബം തിരുത്തുക

  1. 1.0 1.1 Jeffrey, Robin. "Politics, Women and Well-Being: How Kerala became a Model" Palgrave McMillan (1992); 112 and 114.
  2. [1]
  3. 3.0 3.1 Dale, Stephen F. (1979). "Mappila Muslims of Kerala (review)". The Journal of Asian Studies (in ഇംഗ്ലീഷ്). 39 (1): 196–198. doi:10.2307/2053549. ISSN 1752-0401.
  4. India Quarterly: A Journal of International Affairs
  5. Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity (SUNY series in Religious Studies) Kindle Edition
  6. [2]
"https://ml.wikipedia.org/w/index.php?title=റോളണ്ട്_ഇ._മില്ലർ&oldid=3671421" എന്ന താളിൽനിന്ന് ശേഖരിച്ചത്