ഇന്ത്യൻ സമൂഹത്തെയും കേരളീയ സമൂഹത്തെ സവിഷേശമായും പഠനവിധേയമാക്കിയിട്ടുള്ള ഒരു ആസ്ട്രേലിയൻ ചരിത്രപണ്ഡിതനാണ്‌ പ്രൊഫ.റോബിൻ ജെഫ്രി. നാഷനൽ യൂണിവേഴിസിറ്റി ഓഫ് സിംഗപൂരിലെ വിസിറ്റിംഗ് റിസർച്ച് പ്രൊഫസറാണ്‌ അദ്ദേഹമിപ്പോൾ.[1][2]. ജെഫ്രിയുടെ ഒന്നിലധികം ഗ്രന്ഥങ്ങളുടെ വിവർത്തനം മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വിക്ടോറിയ സർ‌വകലാശാലയിൽ നിന്ന് 1967 ൽ ബി.എ.യും യു.കെയിലെ സസക്സ് സർ‌വകലാശാലയിൽ നിന്ന് 1973 ൽ ഡോക്ട്രേറ്റും നേടിയ റോബിൻ ജെഫ്രി വിക്ടോറിയയിലെ ഡെയ്ലി കൊളണിസ്റ്റിൽ പത്രപ്രവർത്തകനായി ജോലിചെയ്തു. 1967 മുതൽ 1969 വരെ ഇന്ത്യയിലെ ചാണ്ഡിഗഡിൽ സർക്കാർ സ്കൂൾ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട് ജെഫ്രി. 1973-78 വരെ ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഫെലോ ആയും 1979-2005 വരെ മെൽബനിലെ ലാ ട്രോബ് സർ‌വകലാശാലയിലെ രാഷ്ട്രമീം‌മാംസ വിഭാഗം അദ്ധ്യാപകനായും പ്രവർത്തിച്ചു. [3]

താല്പര്യ മേഖല

തിരുത്തുക

ആധുനിക ഇന്ത്യാ ചരിത്രം, രാഷ്ട്രീയം എന്നിവയാണ്‌ റൊബിൻ ജെഫ്രിയുടെ പ്രത്യേക പഠനമേഖല. പഞ്ചാബ്, കേരളം സംസ്ഥാനങ്ങളിലെ സമൂഹവും ഇന്ത്യൻ മാധ്യമരംഗവും അദ്ദേഹത്തിന്റെ എഴുത്തിനു വിഷയമായിട്ടുണ്ട്. വംശീയത,ദേശീയത,സ്വത്വ രൂപീകരണം എന്നിവയും താല്പര്യ വിഷയങ്ങളാണ്‌.[3] പഞ്ചാബിലെ ഖലിസ്ഥാൻ പ്രസ്ഥാനത്തെകുറിച്ച് പഠിക്കാൻ അവസരം ലഭിച്ച റോബിൻ ജെഫ്രിയുടെ ആ വിഷയവുമായി ബന്ധപ്പെട്ട കൃതിയാണ്‌ 'ഇന്ത്യക്കു എന്തു സംഭവിക്കുന്നു' (What's Happening to India?) എന്നത്. കേരളത്തിലെ മരുമക്കത്തായ പശ്ചാതല ചരിത്രത്തിൽ സവിശേഷ താല്പര്യമുള്ള ജെഫ്രിയുടെ മറ്റൊരു കൃതിയാണ്‌ 'നായർമേധാവിത്വത്തിന്റെ പതനം' (The decline of Nayar dominance) എന്ന പുസ്തകം.[3] സ്‌ലൈസസ് ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ്‌ ജെഫ്രി ഇപ്പോൾ. അലഹബാദിൽ 1942 മുതൽ 2001 വരെ യുള്ള ഇടവേളകളിൽ നടന്ന മഹാകുംഭമേളയെ അടിസ്ഥാനമാക്കിയുള്ളതാണ്‌ സ്ലൈസസ് ഓഫ് ഇന്ത്യ എന്ന പഠനം. ഏറ്റവും ഒടുവിലായി ജെഫ്രി എഴുതിയ ഗ്രന്ഥമാണ്‌ "ഇന്ത്യയിലെ പത്രവിപ്ലവം : മുതലാളിത്തം, രാഷ്ട്രീയം, ഭാരതീയ ഭാഷാപത്രങ്ങൾ 1977-99". [4]

  • ഇന്ത്യാസ് ന്യൂസ്പേപ്പർ റവല്യൂഷൻ-2005 (മലയാളത്തിൽ:ഇന്ത്യയിലെ പത്രവിപ്ലവം : മുതലാളിത്തം, രാഷ്ട്രീയം, ഭാരതീയ ഭാഷാപത്രങ്ങൾ 1977-99- പ്രസാധകർ:കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്)
  • വാട്ട്സ് ഹാപ്പനിംഗ് ടു ഇന്ത്യ പഞ്ചാബ് എതിനിക് കോൺഫ്ലിക്റ്റ് ആൻഡ് ടെസ്റ്റ് ഫോർ ഫെഡറലിസം-(1994)
  • പൊളിറ്റിക്സ്,വുമൺ, ആൻഡ് വെൽബീയിംഗ്:ഹൗ കേരള ബികംസ് എ 'മോഡൽ' (1992/1993)
  • ഇന്ത്യ:റബല്യൻ ടു റിപ്പബ്ലിക്:സെലക്ടഡ് റൈറ്റിംഗ്സ് (1990)
  • ഏഷ്യ- ദ വിന്നിംഗ് ഓഫ് ഇൻഡിപെൻഡൻസ്:ദ പിലിപ്പൈൻസ്,ഇൻഡ്യ,വിയറ്റ്നാം,മലയ- (1981)
  • പീപ്പിൾ,പ്രിൻസസ് ആൻഡ് പാരമൗണ്ട് പവർ:സൊസൈറ്റി ആൻഡ് പൊളിറ്റിക്സ് ഇൻ ദി ഇൻഡ്യൻ പ്രിൻസിലി സ്റ്റെയ്റ്റ്സ്-(1978)
  • ദ ഡിക്ലൈൻ ഓഫ് നായർ ഡൊമിനൻസ് -1976 (മലയാളത്തിൽ:നായർ മേധാവിത്വത്തിന്റെ പതനം,പ്രസാധകർ:ഡി.സി ബുക്സ്)[5]

ഗ്രന്ഥങ്ങൾ കൂടാതെ നിരവധി പ്രബന്ധങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എകണോമിക്സ് ആൻഡ് പൊളിറ്റിക്കൽ വീക്കിലി,പസഫിക് അഫയേഴ്സ് എന്നിവയിൽ ആദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-24. Retrieved 2010-09-11.
  2. http://www.outlookindia.com/article.aspx?264580
  3. 3.0 3.1 3.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-03. Retrieved 2010-09-11.
  4. http://www.dkagencies.com/result.aspx?From=1123&To=11240&BkId=DK4665233523220160221017731371&Back=1
  5. "പുഴ.കോമിൽ പുസ്തക പരിചയം". Archived from the original on 2012-06-03. Retrieved 2010-09-11.
"https://ml.wikipedia.org/w/index.php?title=റോബിൻ_ജെഫ്രി&oldid=4100962" എന്ന താളിൽനിന്ന് ശേഖരിച്ചത്