ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ഏക ഓപ്പറ ഹൗസാണ് മുംബൈയിലെ റോയൽ ഓപ്പറ ഹൗസ്. ഗിർഗാവ് ചൗപാട്ടി ബീച്ചിനടുത്തുള്ള ചർനി റോഡിൽ സ്ഥിതി ചെയ്യുന്നു. ഇത് നിൽക്കുന്ന പ്രദേശവും ഓപ്പറ ഹൗസ് എന്ന പേരിൽ തന്നെ അറിയപ്പെടുന്നു. 2017 ൽ ഇത് സാംസ്കാരിക പൈതൃക സംരക്ഷണത്തിനായി യുനെസ്കോ ഏഷ്യ-പസഫിക് അവാർഡ് നേടി[1].

റോയൽ ഓപ്പറ ഹൌസ്
റോയൽ ഓപ്പറ ഹൌസ്
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിബറോക്ക് ഡിസൈൻ - യൂറോപ്യൻ, ഇന്ത്യൻ വാസ്തുവിദ്യാ ശൈലിയുടെ സംയോജനം
നഗരംമുംബൈ
രാജ്യംമുംബൈ
നിർമ്മാണം ആരംഭിച്ച ദിവസം1909
പദ്ധതി അവസാനിച്ച ദിവസം1912
ഇടപാടുകാരൻബോംബെ പ്രസിഡൻസി
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിമൗറിസ് ബാൻഡ്മാൻ & ജഹാംഗീർ ഫ്രാംജി കാരകാ

ചരിത്രം

തിരുത്തുക

1909 ൽ ബ്രിട്ടീഷ് രാജ് കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ടതിനാൽ 'റോയൽ' എന്ന വിശേഷണം ഉപയോഗിക്കപ്പെടുന്നു. കെട്ടിടം നിർമ്മാണത്തിലിരിക്കെ തന്നെ 1911 ൽ ജോർജ്ജ് അഞ്ചാമൻ രാജാവ് ഉദ്ഘാടനം ചെയ്തു.[2] 1912-ൽ പണി പൂർത്തിയായി എങ്കിലും 1915 മിനുക്കുപണികൾ തുടർന്നു. 1952-ൽ മഹാരാജാ ഭോജ്‌രാജ് സിങ്ങ് ഇത് 999 വർഷത്തേക്ക് പാട്ടത്തിനെടുക്കുകയുണ്ടായി. അവഗണിക്കപ്പെട്ടു കിടന്നതിനേ തുടർന്ന് 1993 ൽ അടച്ചുപൂട്ടി. പിന്നീട് 2008 ൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2016-ൽ പുനർനിർമ്മാണം പൂർത്തിയായി. 2016 ഒക്റ്റോബർ 21 ന് 23 വർഷത്തെ ഇടവേളയ്ക്കു ശേഷം ബോംബെയിൽ ജനിച്ച ബ്രിട്ടീഷ് സൊപ്രാനോ ഗായിക പട്രീഷ്യ റോസരിയോ, ഭർത്താവ് പിയാനിസ്റ്റ് മാർക്ക് ട്രോപ്പ് എന്നിവരുടെ പരിപാടി ഇവിടെ അരങ്ങേറി.

  1. "Mumbai's restored Royal Opera House bags UNESCO heritage award". Hindustan Times. 2 November 2017. Retrieved 2 November 2017.
  2. https://www.hindustantimes.com/mumbai-newspaper/mami-to-open-with-a-night-at-royal-opera-house/story-l6XQdoHVOIJlPjY7aNlelJ.html
"https://ml.wikipedia.org/w/index.php?title=റോയൽ_ഓപ്പറ_ഹൗസ്,_മുംബൈ&oldid=3534349" എന്ന താളിൽനിന്ന് ശേഖരിച്ചത്