പ്രശസ്തനായ ഒരു കലാവിമർശകനും ടെലിവിഷൻ ഡോക്യുമെന്ററി സ്രഷ്ടാവുമായിരുന്നു റോബർട്ട് ഹ്യൂസ് (28 ജൂലൈ 1938 – 6 ആഗസ്റ്റ് 2012).

Robert Studley Forrest Hughes

ജനനം(1938-07-28)28 ജൂലൈ 1938
മരണം6 ഓഗസ്റ്റ് 2012(2012-08-06) (പ്രായം 74)
വിദ്യാഭ്യാസംSaint Ignatius' College, Riverview
കലാലയംUniversity of Sydney
തൊഴിൽ
ജീവിതപങ്കാളി(കൾ)
മാതാപിതാക്ക(ൾ)
ബന്ധുക്കൾ

ജീവിതരേഖ

തിരുത്തുക

കാർട്ടൂണിസ്റ്റായി ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഹ്യൂസ് പിന്നീട് യു.എസ്സിലെത്തി ടൈം മാസികയിൽ കലാവിമർശകനായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. 1970-കളിൽ ന്യൂയോർക്കിലേക്ക് ചേക്കേറിയ അദ്ദേഹം ശിഷ്ടകാലം അവിടെയാണ് കഴിഞ്ഞത്.

ആധുനിക കലയുടെ വികാസം സംബന്ധിച്ച് 'ദ ഷോക്ക് ഓഫ് ദ ന്യൂ' എന്ന പരിപാടി അദ്ദേഹം 1980-ൽ ബി.ബി.സി.യിൽ അവതരിപ്പിച്ചു. 1923-നുശേഷം ഇംഗ്ലീഷിലിറങ്ങിയ 100 പ്രമുഖ കഥേതര ഗ്രന്ഥങ്ങളിൽ ദ ഫാറ്റൽ ഷോർ എന്ന കൃതിയെ ടൈം മാഗസിൻ ഉൾപ്പെടുത്തിയിരുന്നു.

ദ ഫാറ്റൽ ഷോർ, ദ ഷോക്ക് ഓഫ് ദ ന്യൂ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഹ്യൂസ്&oldid=4118419" എന്ന താളിൽനിന്ന് ശേഖരിച്ചത്