റൈനോലൊഫസ് ബെഡ്ഡോമി
റൈനോലൊഫിഡേ കുടുംബത്തിലെ ഒരു വവ്വാലാണ് റൈനോലൊഫസ് ബെഡ്ഡോമി. lesser woolly horseshoe bat (Rhinolophus beddomei), Beddome's horseshoe bat എന്നും വിളിക്കുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഇതിന്റെ സ്വാഭാവിക ആവാസസ്ഥലങ്ങൾ ഭൂമധ്യ-അർദ്ധഭൂമധ്യരേഖാപ്രദേശങ്ങളിലെ നനവാർന്ന ഉയരംകുറഞ്ഞ വനങ്ങളും ഗുഹകളും നഗരപ്രദേശങ്ങളുമാണ്. ആവാസവ്യവസ്ഥയുടെ നാശത്താൽ ഭീഷണിയുണ്ട്.
Lesser woolly horseshoe bat | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. beddomei
|
Binomial name | |
Rhinolophus beddomei Andersen, 1905
| |
Lesser woolly horseshoe bat range |
നാമകരണം
തിരുത്തുക1905 - ഡാനിഷ് സസ്തനിവിദഗ്ദ്ധനായ Knud Andersen ആണ് ഇതിനെയൊരു പുതിയ സ്പീഷിസ് ആയി വിവരിച്ചത്.[2] "beddomei" എന്ന് സ്പീഷിസിന് നാമകരണം നൽകിയത് കേണൽ ബെഡോമിയുടെ ബഹുമാനാർഥമാണ്. [3] ഈ സ്പീഷിസിന്റെ ഹോളോടൈപ്പ് ശേഖരിച്ചത് ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനും തന്റെ ജീവിതത്തിന്റെ വലിയൊരു പങ്ക് ഇന്ത്യയിൽ ചെലവഴിച്ചയാളുമായ കേണൽ ബെഡോമിയാണ്. ഹോളോടൈപ്പ് ശേഖരിച്ചത് വയനാട് ജില്ലയിൽ നിന്നുമാണ്.[2]
ജീവശാസ്ത്രവും പരിസ്ഥിതിയും
തിരുത്തുകരാത്രിഞ്ചാരിയായ ഈ വവ്വാൽ ഇക്കോലൊക്കേഷൻ വഴിയാണ് ഇരുട്ടിൽ വഴികണ്ടുപിടിക്കുന്നത്. ഇതിന്റെ ഇക്കോലൊക്കേഷൻ ആവൃത്തി 31.0–38.3kഹെട്സ് ആണ്; ഈ ആവൃത്തിയുടെ പരമാവധി ഊർജ്ജം 38.5 ഉം 38.7 kHz ആണ്. ഇതിന്റെ വിളിയുടെ ദൈർഘ്യം 48.2–58.0 സെക്കന്റ് ആണ്.[4]
അവലംബം
തിരുത്തുക- ↑ Srinivasulu, C.; Molur, S. (2008). "Rhinolophus beddomei". The IUCN Red List of Threatened Species. 2008: e.T40023A10306136. doi:10.2305/IUCN.UK.2008.RLTS.T40023A10306136.en.
- ↑ 2.0 2.1 Andersen, K. (1905). "XXVIII.—On the Bats of the Rhinolophus philippinensis Group, with Descriptions of Five new Species". Journal of Natural History. 16 (92): 253. doi:10.1080/03745480509443674.
- ↑ Beolens, B.; Watkins, M.; Grayson, M. (2009). The eponym dictionary of mammals. JHU Press. p. 34. ISBN 9780801895333.
- ↑ Raghuram, H.; Jain, M.; Balakrishnan, R. (2014). "Species and acoustic diversity of bats in a palaeotropical wet evergreen forest in southern India". Current Science: 631–641.