റേരും നൊവാരും
ലിയോ പതിമൂന്നാമൻ മാർപ്പാപ്പ 1891 മേയ് 15-ന് പുറപ്പെടുവിച്ച ഒരു ചാക്രികലേഖനമാണ് റേരും നൊവാരും. ലത്തീനിൽ ആ പേരിന് "പുതിയ കാര്യങ്ങളെക്കുറിച്ച്" എന്നാണർത്ഥം. സാധാരണ ചാക്രികലേഖനങ്ങളെപ്പോലെ, എല്ലാ കത്തോലിക്കാ മെത്രാന്മാർക്കും അയച്ച ഈ തുറന്ന കത്തിന്റെ വിഷയം തൊഴിലാളി വർഗ്ഗത്തിന്റെ അവസ്ഥ ആയിരുന്നു. “മുതലാളികളുടെയും തൊഴിലാളികളുടേയും അവകാശങ്ങളും കടമകളും" എന്ന ഉപശീർഷകവും ഈ ലിഖിതത്തിനുണ്ട്. ജർമ്മൻ ദൈവശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന വിൽഹെം എമ്മാനുവേൽ വോൺ കെറ്റെലർ, ഇംഗ്ലണ്ടിൽ വെസ്റ്റ്മിൻസ്റ്ററിലെ റോമൻ കത്തോലിക്കാ മെത്രാൻ കർദ്ദിനാൾ ഹെൻറി എഡ്വേർഡ് മാനിങ്ങ് എന്നിവർ ഇതിന്റെ രചനയെ സ്വാധീനിച്ചിട്ടുണ്ട്.
റേരും നൊവാരും (Latin: Of revolutionary change) Leo XIII മാർപ്പാപ്പയുടെ ചാക്രികലേഖനം | ||||
---|---|---|---|---|
| ||||
തീയതി | [[{{{day}}} {{{month}}}]] [[{{{year}}}]] | |||
സാരാംശം | On Capital and Labour | |||
എണ്ണം | 37 of 85 of the Pontificate | |||
മൂലവാക്യം | in Latin in English |
തൊഴിലാളികളും അവരെ വേലയ്ക്കെടുക്കുന്ന മുതലാളികളും തമ്മിലും, ഭരണകൂടങ്ങളും പൗരന്മാരും തമ്മിലുമുള്ള ബന്ധത്തെ ഇതു ചർച്ച ചെയ്യുന്നു. ഇതിന്റെ മുഖ്യവ്യഗ്രതയായി കാണപ്പെട്ടത്, "തൊഴിലാളിവർഗ്ഗത്തിൽ ബഹുഭൂരിപക്ഷത്തിന്റെ മേലും നീതിരഹിതമായി ചുമത്തപ്പെട്ടിരിക്കുന്ന കഷ്ടപ്പാടും ദുരിതാവസ്ഥയും" ആയിരുന്നു.[1] തൊഴിലാളികളുടെ സംഘടനാവകാശത്തെ പിന്തുണച്ച ചാക്രികലേഖനം, വർഗ്ഗസമരം അനിവാര്യമാണെന്നു വാദിച്ച കമ്മ്യൂണിസത്തേയും ലാഭക്കൊതിയിൽ ഊന്നിയ കടിഞ്ഞാണില്ലാത്ത മുതലാളിത്തത്തേയും എതിർത്തെങ്കിലും സ്വകാര്യസ്വത്തിനുള്ള അവകാശത്തെ പിന്തുണച്ചു.[2]
സമൂഹഘടനയെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗത വീക്ഷണത്തിൽ കാര്യമായ മാറ്റമൊന്നും സൂചിപ്പിക്കാതിരുന്ന ഈ ലിഖിതം, പരമ്പരാഗതവീക്ഷണത്തെ അധുനികസാഹചര്യങ്ങളിൽ പ്രസക്തമാക്കാനുള്ള ശ്രമമെന്ന നിലയിൽ ഒരു മുന്നേറ്റമായിരുന്നു.[3] പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ കത്തോലിക്കാ രാജ്യങ്ങളിൽ പോലും, സ്ഥാപിതവ്യവസ്ഥയുടെ മുഖ്യസ്തംഭങ്ങളിലൊന്ന് എന്ന അവസ്ഥയിൽ നിന്ന് മതനിരപേക്ഷസമൂഹത്തിലെ പല സ്വതന്ത്രസ്ഥാപനങ്ങളിൽ ഒന്നുമാത്രമെന്ന നിലയിലേക്കു കത്തോലിക്കാ സഭ മാറിയിരുന്നു. ഈ പരിവർത്തനത്തെ സഭ തിരിച്ചറിഞ്ഞുവെന്നതിന്റെ സൂചനയാണ് ചാക്രികലേഖനം നൽകിയത്.[4]
ഈ ലിഖിതത്തിലെ പല നിലപാടുകളേയും, ലിയോ പതിമൂന്നാമന്റെ പിൻഗാമികൾ പിൽക്കാലങ്ങളിൽ പുറപ്പെടുവിച്ച ചാക്രികലേഖനങ്ങൾ വിശദീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്തു. 1931-ൽ അതിന്റെ നാല്പതാം വാർഷികത്തിൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പ പുറപ്പെടുവിച്ച "നാല്പതാമത്തെ വർഷം"(ക്വാദ്രാജെസിമോ ആനോ) അത്തരത്തിൽ ഒരു രചനയാണ്. യോഹന്നാൻ ഇരുപത്തിമൂന്നാമന്റെ 1961-ലെ "മാതാവും ഗുരുനാഥയും" (മാതെർ എറ്റ് മജിസ്ട്രാ), ജോൺ പോൾ രണ്ടാമന്റെ 1991-ലെ "നൂറാം വർഷം" (സെന്റസ്സിമസ് അന്നസ്) എന്നിവ "റേരും നൊവാരും"-നെ ഈ വിധത്തിൽ പിന്തുടർന്ന ലിഖിതങ്ങളാണ്.
അവലംബം
തിരുത്തുക- ↑ Paragraph 3, Rerum Novarum.
- ↑ A History of Christianity, Kenneth Scott Latourette (പുറം 1103)
- ↑ "Encyclical follows the lines of the traditional teaching concerning the rights and duties of property and the relations of employer and employee" കത്തോലിക്കാ വിജ്ഞാനകോശത്തിൽ റേരും നൊവാരുമിനെക്കുരിച്ചുള്ള ലേഖനം
- ↑ A New History of Christianity, Vivian Green (പുറം 289)