റേച്ചൽ സസ്സൂൺ എസ്ര (18 മെയ് 1877 - 25 ജനുവരി 1952) ഒരു ഇന്ത്യൻ മനുഷ്യസ്‌നേഹിയും കമ്മ്യൂണിറ്റി നേതാവും സാസൂൺ കുടുംബത്തിലെ അംഗവും ബാങ്കർ ഡേവിഡ് ഏലിയാസ് എസ്രയുടെ ഭാര്യയുമായിരുന്നു.

റേച്ചൽ സസ്സൂൺ എസ്ര
photographer and date unknown
ജനനം
റേച്ചൽ സസ്സൂൺ

18 മെയ് 1877
മരണം25 ജനുവരി 1952
തൊഴിൽമനുഷ്യസ്‌നേഹി, കമ്മ്യൂണിറ്റി നേതാവ്
ജീവിതപങ്കാളി(കൾ)David Elias Ezra
മാതാപിതാക്ക(ൾ)Solomon David Sassoon, Flora Sassoon
ബന്ധുക്കൾസസ്സൂൺ കുടുംബം

ആദ്യകാല ജീവിതം

തിരുത്തുക

സർ സോളമൻ ഡേവിഡ് സാസൂണിന്റെയും ഫ്ലോറ ഗുബ്ബായി സാസൂണിന്റെയും മകളായി ബോംബെയിലാണ് റേച്ചൽ സാസൂൺ ജനിച്ചത്. ബാഗ്ദാദി ജൂത സമൂഹത്തിന്റെ ഭാഗമായിരുന്ന അവർ സസൂൺ കുടുംബത്തിലെ അംഗമായിരുന്നു. അവരുടെ അച്ഛൻ ഒരു പ്രമുഖ വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്നു. ഡേവിഡ് സാസൂണും ആൽബർട്ട് സാസൂണും അവരുടെ മുത്തച്ഛൻമാർ ആയിരുന്നു. അവരുടെ ഇളയ സഹോദരൻ ഡേവിഡ് സോളമൻ സാസൂൺ ആയിരുന്നു.[1]

ചെറുപ്പത്തിൽ ഇംഗ്ലണ്ടിൽ താമസിച്ച റേച്ചൽ സസൂൺ,പിതാവിന്റെ മരണശേഷം 1894 മുതൽ 1902 വരെ അദ്ദേഹത്തിന്റെ ഇന്ത്യയില ബിസിനസ്സ് നടത്താൻ വിധവയായ അമ്മയെ സഹായിച്ചു. ലേഡി എസ്ര എന്ന നിലയിൽ അവർ കൽക്കട്ടയിലെ ജൂത വിമൻസ് ലീഗിന്റെ പ്രസിഡന്റായിരുന്നു.[2] കൗണ്ടസ് ഓഫ് ഡഫറിൻ ഫണ്ട്, ലേഡി മിന്റോ നഴ്‌സിംഗ് അസോസിയേഷൻ, ഓൾ-ബംഗാൾ വിമൻസ് യൂണിയൻ, ബോംബെ വിമൻസ് വർക്ക് ഗിൽഡ്, നാഷണൽ കൗൺസിൽ ഓഫ് വിമൻ ഇൻ ഇന്ത്യ എന്നിവയിലും അവർ സജീവമായിരുന്നു. അവർ കൽക്കത്തയിലെ ഗേൾ ഗൈഡ്‌സിന്റെ കമ്മീഷണറായിരുന്നു.[3] 1925-ൽ, ഡമാസ്കസിൽ നിന്ന് ബാഗ്ദാദിലേക്കുള്ള ഒരു യാത്രാക്കുറിപ്പ് എഴുതി: സിറിയൻ മരുഭൂമിയിലുടനീളം ഒരു യാത്ര.[4] 1938-ൽ, ലോകമതങ്ങളുടെ പാർലമെന്റ് അംഗങ്ങൾ കൽക്കത്തയിൽ യോഗം ചേർന്നപ്പോൾ അവർ ഒരു ആശംസ എഴുതി. [5]

ഒന്നാം ലോകമഹായുദ്ധസമയത്തും രണ്ടാം ലോകമഹായുദ്ധസമയത്തും, കൽക്കത്തയിൽ പ്രവർത്തിക്കുന്ന ജൂത സൈനികരെയും സ്ത്രീകളെയും സ്വീകരിക്കാൻ അവർ തന്റെ വീട് തുറന്നു.[6] ബ്രിട്ടീഷ് ഗവൺമെന്റ് അവർക്ക് 1947-ൽ കൈസർ-ഇ-ഹിന്ദ് സ്വർണ്ണ മെഡൽ നൽകി.[7] 1951-ൽ, ടാസ്മാനിയയിലെ ഹോബാർട്ടിലുള്ള ജൂത സഭയ്ക്ക് അവർ മതപരമായ വസ്തുക്കൾ സംഭാവനയായി നൽകി.[8] "അവരുടെ ജീവകാരുണ്യത്തിനും സാമൂഹിക സേവനത്തിനും അവർ വ്യത്യസ്തയായിരുന്നു, ഈ മേഖലകളിൽ സാമുദായികവും ദേശീയവുമായ അംഗീകാരം നേടി," 1953 ലെ ഒരു സ്മാരക ആദരാഞ്ജലിയിൽ പെർസി സാസൂൺ ഗൂർജി സംഗ്രഹിച്ചു.[9]

സ്വകാര്യ ജീവിതം

തിരുത്തുക

റേച്ചൽ സാസൂൺ ബാങ്കറും കമ്മ്യൂണിറ്റി നേതാവുമായ സർ ഡേവിഡ് ഏലിയാസ് എസ്രയെ 1912-ൽ വിവാഹം കഴിച്ചു. "റേച്ചലിന്റെയും ഡേവിഡ് എസ്രയുടെയും വിവാഹം ഇന്ത്യയിലെ ഏറ്റവും ശക്തരായ രണ്ട് ജൂത കുടുംബങ്ങളുടെ കൂടിച്ചേരലിനെ പ്രതിനിധീകരിക്കുന്നു," ചരിത്രകാരിയായ എലിസബത്ത് ഇ. ഇംബർ 2018 ലെ ഒരു ലേഖനത്തിൽ അഭിപ്രായപ്പെട്ടു.[10] അവരുടെ ഭർത്താവ് 1947-ൽ മരിച്ചു, അവർ 1952-ൽ 74-ആം വയസ്സിൽ കൽക്കട്ടയിൽ വച്ച് മരിച്ചു. റേച്ചൽ ആൻഡ് ഡേവിഡ് എസ്ര ആർക്കൈവ് ഇസ്രായേലിലെ നാഷണൽ ലൈബ്രറിയിലെ സാസൂൺ ഫാമിലി ആർക്കൈവിന്റെ ഭാഗമാണ്.[11]

അവലംബങ്ങൾ

തിരുത്തുക
  1. Weil, Shalva (2019-06-28). The Baghdadi Jews in India: Maintaining Communities, Negotiating Identities and Creating Super-Diversity (in ഇംഗ്ലീഷ്). Routledge. ISBN 978-0-429-53387-7.
  2. Las, Nelly (1996). Jewish Women in a Changing World: A History of the International Council of Jewish Women (ICJW), 1899-1995 (in ഇംഗ്ലീഷ്). Hebrew University of Jerusalem, Avraham Harman Institute of Contemporary Jewry. p. 188. ISBN 978-965-90054-1-3.
  3. Kabadi Waman P. (1937). Indian Whos Who 1937-38. p. 235 – via Internet Archive.
  4. Goldstein-Sabbah, S. R. (2021-05-25). Baghdadi Jewish Networks in the Age of Nationalism (in ഇംഗ്ലീഷ്). BRILL. pp. 87–88. ISBN 978-90-04-46056-0.
  5. "Hobart Hebrew Congregation". Australian Jewish News. 1951-08-24. p. 87. Retrieved 2021-11-28 – via Internet Archive.
  6. Roland, Joan G.; Gubbay, Tamar Marge. "Baghdadi Jewish Women in India". Jewish Women's Archive (in ഇംഗ്ലീഷ്). Retrieved 2021-11-28.
  7. Ram, Sharmila Ganesan (1 November 2020). "Indian artefacts in NYC Sotheby's Sassoon auction". The Times of India (in ഇംഗ്ലീഷ്). Retrieved 2021-11-27.
  8. Ehrlich, Mark Avrum (2009). Encyclopedia of the Jewish Diaspora: Origins, Experiences, and Culture (in ഇംഗ്ലീഷ്). ABC-CLIO. p. 527. ISBN 978-1-85109-873-6.
  9. Gourgey, Percy Sassoon (1953). "INDIA". The American Jewish Year Book. 54: 421. ISSN 0065-8987. JSTOR 23604477.
  10. Imber, Elizabeth E. (2018). "A Late Imperial Elite Jewish Politics: Baghdadi Jews in British India and the Political Horizons of Empire and Nation". Jewish Social Studies. 23 (2): 48–85. doi:10.2979/jewisocistud.23.2.03. ISSN 0021-6704. JSTOR 10.2979/jewisocistud.23.2.03.
  11. "Fonds 05: Rachel and David Ezra Archive". National Library of Israel (in ഇംഗ്ലീഷ്). Retrieved 2021-11-28.
"https://ml.wikipedia.org/w/index.php?title=റേച്ചൽ_സസ്സൂൺ_എസ്ര&oldid=3702236" എന്ന താളിൽനിന്ന് ശേഖരിച്ചത്