റേച്ചൽ ഡേവിഡ്
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും-മോഡലുമാണ് റേച്ചൽ ഡേവിഡ്. പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് റേച്ചൽ ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്.ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ സയാ എന്ന പേരിലും റേച്ചൽ അറിയപ്പെടുന്നുണ്ട്.[1]
റേച്ചൽ ഡേവിഡ് | |
---|---|
ജനനം | റേച്ചൽ ഡേവിഡ് 1990 ജനുവരി 4 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | സയാ ഡേവിഡ് |
പൗരത്വം | ഇന്ത്യൻ |
കലാലയം |
|
തൊഴിൽ | ചലച്ചിത്ര അഭിനേത്രി,മോഡൽ |
സജീവ കാലം | 2019 ഇത് വരെ |
മാതാപിതാക്ക(ൾ) | ഡേവിഡ് (അച്ഛൻ) |
ജീവിതരേഖ
തിരുത്തുക1990 ജൂൺ 16-നാണ് റേച്ചൽ ഡേവിഡ് ജനിച്ചത്. ബാംഗ്ലൂരിലെ ബിഷപ്പ് കോട്ടൺ ഗേൾസ് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ റേച്ചൽ ബാംഗ്ലൂരിലെ ക്രൈസ്റ്റ് ജൂനിയർ കോളേജിൽ പഠിച്ചു. ബാംഗ്ലൂരിലെ സെന്റ് ജോസഫ് കോളേജ് ഓഫ് കൊമേഴ്‌സിൽ ബാച്ചിലർ ഓഫ് ബിസിനസ് മാനേജ്‌മെന്റിൽ കോളേജ് ബിരുദവും പൂർത്തിയാക്കി.[2]
അഭിനയജീവിതം
തിരുത്തുകപ്രണവ് മോഹൻലാൽ നായകനായി അരുൺ ഗോപി സംവിധാനം ചെയ്ത് 2019-ൽ പ്രദർശനത്തിനെത്തിയ ഇരുപതിയൊന്നം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് റേച്ചൽ ഡേവിഡ് അഭിനയ ജീവിതം ആരംഭിച്ചത്.ഈ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത് കൊണ്ട് കഥാപാത്രത്തിന്റെ പേരായ സയാ എന്ന പേരിലും റേച്ചൽ ഡേവിഡ് അറിയപ്പെടുന്നു. പിന്നീട്,ഒരൊന്നൊന്നര പ്രണയകഥ,കാവൽ തുടങ്ങിയ ചിത്രങ്ങളിലും റേച്ചൽ അഭിനയിച്ചു.
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകചലച്ചിത്രം | കഥാപാത്രം |
---|---|
ഇരുപത്തിയൊന്നാം നൂറ്റാണ്ട് (2019) | സയാ |
ഒരൊന്നൊന്നര പ്രണയകഥ (2019) | ആമിന |
കാവൽ (2021) | സെലീന |