റെയിസ ദേശീയദ്യാനം (NorwegianReisa nasjonalpark) നോർവേയിലെ ട്രോംസ് കൌണ്ടിയിലെ നോർഡ്രെയ്‍സ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1986 നവംബർ 28-ന് ഒരു രാജകീയ ശാസന പ്രകാരമാണ് ഈ ദേശീയോദ്യാനം രൂപീകരിച്ചത്. ഈ ദേശീയോദ്യാനത്തിൽ വളരെയധികം വന്യജീവിസാന്നിദ്ധ്യമുണ്ട്. ഇരപിടിക്കുന്ന പക്ഷികളിൽ rough-legged buzzard ആണ് ഇവിടെ സാധാരണയായി കാണപ്പെടുന്ന ഒരു പക്ഷി. എന്നാൽ കാൽനടസഞ്ചാരം നടത്തുന്നവർക്ക് സുവർണ കഴുകൻ, കെസ്റ്റ്രൽസ്, ഗൈഫാൽക്കൺ എന്നിവയെയും കണ്ടെത്താൻ സാധിച്ചേക്കാവുന്നതാണ്. വുൾവറൈനുകളും (ഒരു തരം കരടി വർഗ്ഗം) ലിൻക്സുകളും (ഒരു പൂച്ചവർഗ്ഗം) സമീപത്തെ മലനിരകളിൽ വസിക്കുന്നു.

റെയിസ ദേശീയോദ്യാനം
Norwegian: Reisa nasjonalpark
പ്രമാണം:Reisa National Park logo.svg
Mollisfossen waterfall
LocationNordreisa, Troms, Norway
Nearest cityStorslett, Kautokeino
Coordinates69°12′N 21°58′E / 69.200°N 21.967°E / 69.200; 21.967
Area803 km2 (310 sq mi)
Established28 November 1986
Governing bodyDirectorate for Nature Management

"ഞ്ചാല്ലാവ്സി" എന്ന പേരുള്ള മലയിടുക്കിൻറെ ഭാഗത്തിൻറെ ഈ പേരു സാമി ജനങ്ങളുടെ ഭാഷയിൽനിന്നാണ ഉരുത്തിരിഞ്ഞുവന്നത്. ഇതിനർത്ഥം ആർട്ടിക് ഫോക്സുകളുടെ ഗിരികന്ദരം എന്നാണ്. ആർട്ടിക് ഫോക്സുകൾ ഏറേക്കാലം ഈ പ്രദേശത്തു ജീവിച്ചിരുന്നതായിരിക്കാം ഇതിനുകാരണം. ഏറ്റവും വലിയ നോർവീജിയൻ ഇരപിടിയൻ ജീവിയായ, ബ്രൗൺ കരടിയെ, ഇടയ്ക്കിടെ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു.[1]

അവലംബം തിരുത്തുക

  1. "Reisa national park". Norwegian Directorate for Nature Management. Archived from the original (PDF) on 2013-04-19. Retrieved 2012-12-21.
"https://ml.wikipedia.org/w/index.php?title=റെയിസ_ദേശീയോദ്യാനം&oldid=3970494" എന്ന താളിൽനിന്ന് ശേഖരിച്ചത്