പ്രമുഖനായ ഒരു ഫ്രഞ്ച് ഫോട്ടോ ജേണലിസ്റ്റാണ് റെമി ഒക്ലിക് (Rémi Ochlik) (16 October 1983[1] – 22 February 2012)ഒക്ലിക്ക് പകർത്തിയ യുദ്ധ രംഗങ്ങളുടെയും ആഭ്യന്തര കലാപങ്ങളുടെയും ഫോട്ടോകൾ ലോകമാകെയുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.[2][3][4] സിറിയയിലെ ആഭ്യന്തര കലാപം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റ് മരണമടഞ്ഞു.[5]

റെമി ഒക്ലിക്
ജനനം(1983-10-16)16 ഒക്ടോബർ 1983
തിയോൺവില്ല, ഫ്രാൻസ്
മരണം22 ഫെബ്രുവരി 2012(2012-02-22) (പ്രായം 28)
സിറിയ
മരണ കാരണംയുദ്ധ വിപത്തിൽ
ദേശീയതഫ്രഞ്ച്
തൊഴിൽഫോട്ടോജേണലിസം
പുരസ്കാരങ്ങൾഫ്രാങ്കോയിസ് ചാലിസ് അവാർഡ്

ജീവിതരേഖ

തിരുത്തുക

ഫ്രാൻസിലെ തിയോൺവില്ലയിൽ ജനിച്ചു.പാരീസിലും പിന്നീട് ഐകാർട്ട് ഫോട്ടോ സ്കൂളിലുമായി ഫോട്ടോഗ്രഫി പഠിച്ചു. 2002 മുതൽ വിവധ വാർത്താ ഏജൻസികൾക്കായി ഫോട്ടോയെടുത്തു തുടങ്ങി. കലാപ ബാധിതമായ ഹെയ്തിയിലെ ചിത്രങ്ങൾ നിരവധി പുരസ്കാരങ്ങൾ ഒക്ലിക്കിന് നേടി കൊടുത്തു. 2005 ലഐ.പി.3 എന്നൊരു വാർത്താ ഏജൻസി ആരംഭിച്ചു. 2007 ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പും പെയ്തിയിലെ കോളറ തുടങ്ങി നിരവധി സംഭവങ്ങൾ വിവിധ മാധ്യമങ്ങൾക്കായി കവർ ചെയ്തു. ഒക്ലിക്കിന്റെ അറബ് വസന്തവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ലോക ശ്രദ്ധ നേടി. ഒക്ലിക്കിന്റെ "ട്രിപ്പോളിയുടെ പതനം", "ഈജിപ്ത് താഹിർ ചത്വരം", "മുല്ലപ്പൂ വിപ്ലവം" എന്നീ മൂന്നുചിത്രങ്ങൾ ഴാങ്-ലൂയി കാൽഡെറോൺ ഗ്രാൻഡ് പ്രീ പുരസ്കാരം നേടുകയുണ്ടായി. 2012 ലെ ലോക പ്രസ്സ് ഫോട്ടോ പുരസ്കാരവും ലിബിയൻ പോരാളിയുടെ ചിത്രീകരണത്തിലൂടെ ഒക്ലിക്കിന് ലഭിച്ചു. [6] 2012 ഫെബ്രുവരിയിൽ സിറിയൻആഭ്യന്തര കലാപത്തിന്റെ ചിത്രീകരണത്തിനിടെ താൽക്കാലിക മീഡിയാ സെന്ററിനു മേൽ നടന്ന ശക്തമായ ഷെല്ലിംഗിൽ സിറിയയിലെ ഹോംസിൽ പത്രപ്രവർത്തകയായ മാരി കോൾവിനൊപ്പം കൊല്ലപ്പെട്ടു.[7]

  1. (in French) "Mort d'Ochlik en Syrie: Thionville en deuil". Le Figaro. 22 February 2012. Retrieved 22 February 2012.
  2. Carpenter, Siri; Huffman, Karen (12 October 2009). Visualizing Psychology. John Wiley and Sons. p. 486. ISBN 978-0-470-41017-2. Retrieved 22 February 2012.
  3. Esquire: the magazine for men. Esquire, Inc. 2007. Retrieved 22 February 2012.
  4. Le Figaro magazine. November 2009. p. 22. Retrieved 22 February 2012.
  5. "Two Western Journalists Killed in Syria Shelling". The New York Times. 22 February 2012. Retrieved 22 February 2012.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-25. Retrieved 2012-02-23.
  7. http://www.bbc.co.uk/news/world-middle-east-17124645

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റെമി_ഒക്ലിക്&oldid=4091825" എന്ന താളിൽനിന്ന് ശേഖരിച്ചത്