റെബേക്ക ലീ ഡോർസി (ഓഗസ്റ്റ് 30, 1859 – മാർച്ച് 29, 1954) ഒരു അമേരിക്കൻ ഭിഷഗ്വരയായിരുന്നു. ഇംഗ്ലീഷ്:Rebecca Lee Dorsey. എൻഡോക്രൈനോളജി പഠനശാഖയിലെ അഗ്രഗാമിയായിരുന്ന, ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ എൻഡോക്രൈനോളജിസ്റ്റും ലോസ് ഏഞ്ചൽസിൽ പ്രാക്ടീസ് ചെയ്ത ആദ്യത്തെ വനിതാ ഫിസിഷ്യനും ആയി അറിയപ്പെടുന്നു. [1]

Rebecca Lee Dorsey
A white woman in ruffled dress, with a white girl behind her; the girl's arms are wrapped around the woman, and their faces are held close together
Rebecca Lee Dorsey (and her niece, also named Rebecca Lee Dorsey), from a 1901 newspaper
ജനനംAugust 30, 1859
Port Deposit, Maryland
മരണംMarch 29, 1954
Los Angeles, California
തൊഴിൽPhysician, obstetrician, endocrinologist
ബന്ധുക്കൾRobert Kellard (grand-nephew)

ജീവിതരേഖ

തിരുത്തുക

വില്യം ഹാമണ്ട് ഡോർസിയുടെയും എലൻ മാർത്ത ഗില്ലസ്പി ഡോർസിയുടെയും മകളായി മേരിലാൻഡിലെ പോർട്ട് ഡെപ്പോസിറ്റിലാണ് ഡോർസി ജനിച്ചത്. [2] അവൾ കുട്ടിയായിരുന്നപ്പോൽ എപ്പോഴും രോഗം ബാധിച്ചിരുന്നു. ക്ഷയരോഗം ബാധിച്ച അമ്മയെയും സഹോദരങ്ങളെയും അവൾ പരിചരിച്ചു. [3] അവൾ വെല്ലസ്ലി കോളേജിൽ ചേർന്നു, തുടർന്ന് ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ ചേർന്ന് 1883 ജൂണിൽ ബിരുദം നേടിയപ്പോൾ മെഡിക്കൽ ബിരുദം നേടിയ ആദ്യത്തെ വെല്ലസ്ലി ബിരുദധാരിയായിരുന്നു [4] . ലൂയി പാസ്ചർ, റോബർട്ട് കോച്ച്, ജോസഫ് ലിസ്റ്റർ എന്നിവരുടെ കീഴിൽ പഠിക്കാൻ അവൾ യൂറോപ്പിലേക്ക് പോയി. [5]

റഫറൻസുകൾ

തിരുത്തുക
  1. Rasmussen, Cecilia (February 3, 1997). "A Medical Pioneer's Many Firsts". Los Angeles Times. p. 171.
  2. Daughters of the American Revolution, Lineage Book. p. 32.
  3. Rasmussen, Cecilia (February 3, 1997). "A Medical Pioneer's Many Firsts". Los Angeles Times. p. 171.
  4. Singer, Sandra L. (2003). Adventures abroad : North American women at German-speaking universities, 1868-1915. Praeger. p. 33. ISBN 9780313323713.
  5. Davidson, J (2014). A century of homeopaths : their influence on medicine and health. Springer. ISBN 978-1-4939-0526-3.
"https://ml.wikipedia.org/w/index.php?title=റെബേക്ക_ലീ_ഡോർസി&oldid=3865892" എന്ന താളിൽനിന്ന് ശേഖരിച്ചത്