റെബേക്ക ഗ്രീർ
ഒരു അമേരിക്കൻ നോൺ ഫിക്ഷൻ എഴുത്തുകാരിയാണ് റെബേക്ക എല്ലെൻ ഗ്രീർ (ജനനം: 1936), ഇവർ വുമൺസ് ഡേ മാസികയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.[1][2]
റെബേക്ക ഗ്രീർ | |
---|---|
ജനനം | 1936 |
പ്രവർത്തനം | Writer and Editor for Woman's Day |
ദേശം | അമേരിക്കൻ |
ജീവചരിത്രം
തിരുത്തുകഫ്ലോറിഡ സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ പ്രാവീണ്യം നേടിയ റെബേക്ക ഗ്രീർ. 1957 ൽ കോളേജ് ഓഫ് ജേണലിസം ആന്റ് കമ്മ്യൂണിക്കേഷനിൽ നിന്ന് സയൻസ് ബിരുദവും കരസ്ഥമാക്കി.[3] 1998-ൽ ഇവർ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ജേർണലിസം ആന്റ് കമ്മ്യൂണിക്കേഷന്റെ വിശിഷ്ട അലുമ്‌നയായി തിരഞ്ഞെടുക്കപ്പെട്ടു.[4] ഫ്ലോറിഡ യൂണിവേഴ്സിറ്റി അവരുടെ കയ്യെഴുത്തുപ്രതികളുടെ ഒരു ശേഖരം അവരുടെ സ്പെഷ്യൽ ഏരിയ സ്റ്റഡീസ് ലൈബ്രറിയിൽ സൂക്ഷിക്കുന്നുണ്ട്. [5]
അവരുടെ നോൺ ഫിക്ഷൻ പുസ്തകം വൈ ഇസ്ന്റ് അ നൈസ് ഗേൾ ലൈക്ക് യൂ മാരീഡ് ? (1969) ബെസ്റ്റ് സെല്ലറും ഫെമിനിസത്തെക്കുറിച്ചുള്ള പ്രാഥമിക പുസ്തകവുമായിരുന്നു. ന്യൂ സ്കൂൾ ഫോർ സോഷ്യൽ റിസർച്ചിൽ നോൺ ഫിക്ഷൻ റൈറ്റിംഗ് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. [6]
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
തിരുത്തുക- വൈ ഇസ്ന്റ് അ നൈസ് ഗേൾ ലൈക്ക് യൂ മാരീഡ്? (1969)
- ഹൗ ടു ലിവ് റിച്ച് വെൻ യൂ ആർ നോട്ട് (1975)
- നോ റോക്കിംഗ് ചെയർ ഫോർ മി[7] (2004)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മികച്ച പൂർവ്വ വിദ്യാർത്ഥിക്ക് പേര് നൽകി Archived 2012-05-12 at the Wayback Machine.
- ലെഡ്ജറിൽ നിന്നുള്ള ലേഖനം
അവലംബം
തിരുത്തുക
- ↑ "About Rebecca Greer". Archived from the original on 2012-07-17. Retrieved 2021-03-26.
- ↑ Source
- ↑ UF: Additional info about Greer
- ↑ "Alumni of the 1990s". Archived from the original on 2012-07-17. Retrieved 2021-03-26.
- ↑ UF library Greer collection
- ↑ "Women in the News," The Virgin Islands Daily News, Mar 12, 1976. Found at Google news. Retrieved February 8, 2011.
- ↑ about one of Greer's books[പ്രവർത്തിക്കാത്ത കണ്ണി]