റെനേയ് റാദൽ
ഒരു അമേരിക്കൻ ഫിഗറേറ്റീവ് എക്സ്പ്രഷനിസ്റ്റ് ചിത്രകാരിയാണ് റെനേയ് റാദൽ (ജനനം 1929). കുട്ടികൾ, കുടുംബങ്ങൾ, സാമൂഹികവിമർശം, രാഷ്ട്രീയം തുടങ്ങിയവയാണ് ഇവരുടെ രചനകളുടെ പ്രധാന വിഷയങ്ങൾ.[1][2] അവരുടെ രചനകൾക്ക് ആദ്യകാല അമേരിക്കൻ എക്സ്പ്രഷനിസ്റ്റ് ചിത്രകാരന്മാരായ ജാക്ക് ലീവിൻ, ബെൻ ഷാഹ്ൻ എന്നിവരുടെ രചനകളോട് സാദൃശ്യമുള്ളതായി ചില കലാനിരൂപകർ നിരീക്ഷിക്കുന്നു.[2][3][4]
റെനേയ് റാദൽ | |
---|---|
ജനനം | Renee Katherine Kaupiz ഓഗസ്റ്റ് 9, 1929 |
ദേശീയത | അമേരിക്കൻ |
അറിയപ്പെടുന്നത് | എണ്ണച്ചായ ചിത്രകല, മിക്സഡ് മീഡിയ |
ചെറുപ്പകാലം
തിരുത്തുകഅലബാമയിലെ ബർമിംഗ്‌ഹാമിലാണ് റാദൽ ജനിച്ചത്. അമേരിക്കയില മഹാസാമ്പത്തികമാന്ദ്യം കാരണം, കുട്ടിയായിരിക്കുമ്പോൾ തന്നെ അവർ മിഷിഗണിലെ ഡെറ്റ്രോയ്റ്റിലേക്ക് കുടുംബത്തോടൊപ്പം മാറിത്താമസിച്ചു. [5][6] കൗമാരകാലത്ത് കാസ്സ് ടെക്നിക്കൽ ഹൈ സ്കൂളിൽ പഠിക്കുമ്പോൾ അവരുടെ ജലച്ചായചിത്രങ്ങൾക്ക് മേഖലാ പുരസ്കാരങ്ങളും മാധ്യമ സ്വീകര്യതയും ലഭിച്ചു, ഇത് മേഖലാ ഗാലറി പ്രദർശനങ്ങളിലേക്കും നയിച്ചു. ഡെറ്റ്രോയ്റ്റ് സൊസൈറ്റി ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിലെ (ഇപ്പോഴത്തെ കോളേജ് ഓഫ് ക്രിയേറ്റീവ് സ്റ്റഡീസ്) വിദ്യാർഥിനിയും കൂടിയായിരുന്നു അവർ.
ഔദ്യോഗികജീവിതം
തിരുത്തുകഅദ്ധ്യാപനം
തിരുത്തുക1973 മുതൽ 1983 വരെ മേഴ്സി കോളേജ് ഓഫ് ഡെറ്റ്രോയ്റ്റിലെ റെസിഡെന്റ്സ് ആർട്ടിസ്റ്റ് ആയിരുന്നു റാദൽ. അവർ മാൻഹാട്ടനിലെ പാഴ്സൺസ് സ്കൂൾ ഓ ഡിസൈനിൽ അധ്യാപനം ചെയ്തിട്ടുമുണ്ട്.
കലാപ്രദർശനങ്ങൾ
തിരുത്തുകനിരൂപണ നിരീക്ഷണങ്ങൾ
തിരുത്തുകവ്യക്തിജീവിതം
തിരുത്തുകഡെറ്റ്രോയ്റ്റ് സൊസൈറ്റി ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ആയിരുന്നകാലത്ത് കണ്ടുമുട്ടിയ ശിൽപ്പിയായ ലോയ്ഡ് റാദലിനെയാണ് അവർ വിവാഹം ചെയ്തിരിക്കുന്നത്. ഈ ദമ്പതികൾക്ക് അഞ്ചു മക്കളും ഉണ്ട്.
അവലംബം
തിരുത്തുക- ↑ Burstein, Patricia (October 8, 1967). "Art Scene - Renee Radell". New York Sunday News.
- ↑ 2.0 2.1 McLean, Evelyn Grey (Fall 1976). "Radell Studios...Act Two". The University of Windsor Review.
- ↑ Nemser, Cindy (November 1967). "Renee Radell". artsmagazine.
- ↑ Saltmarche, Ken (April 27, 1968). "Radell art at 'U'". Windsor Star.
- ↑ Kirk, Russell (February 24, 1974). "Renee Radell - She Paints Confusion in Search of Order". The Detroit News Sunday News Magazine.
- ↑ "The University Bookman: Renee Radell—She Paints Confusion in Search of Order by Russell Kirk". www.kirkcenter.org. Retrieved 2016-03-13.