റെഡ് സ്റ്റാർ ഒഎസ്

ഓപ്പറേറ്റിങ്‌ സിസ്റ്റം

ഒരു ഉത്തര കൊറിയൻ ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് റെഡ് സ്റ്റാർ ഒഎസ്. 2001ൽ കൊറിയ കമ്പ്യൂട്ടർ സെന്ററിൽ (KCC) വികസനം ആരംഭിച്ചു. ഈ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറങ്ങുന്നതിന് മുൻപ് ഉത്തര കൊറിയയിലെ കമ്പ്യൂട്ടറുകളിൽ മൈക്രോസോഫ്റ്റ് വിൻഡോസ് ആണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.[3]

Red Star OS
붉은별 사용자용체계
The desktop of Red Star OS 3.0, localized with North Korean terminology and spelling
നിർമ്മാതാവ്Korea Computer Center, North Korea
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Current
സോഴ്സ് മാതൃകClosed source
നൂതന പൂർണ്ണരൂപം4.0
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
General Public
ലഭ്യമായ ഭാഷ(കൾ)Korean
സപ്പോർട്ട് പ്ലാറ്റ്ഫോംi386 (x86)
കേർണൽ തരംMonolithic (Linux)
യൂസർ ഇന്റർഫേസ്'KDE 3[1]
Preceded byFedora 11[2]

2013ൽ പതിപ്പ് 3.0 പുറത്തിറങ്ങി, എന്നാൽ 2014ലെ കണക്കുകൾ പ്രകാരം, പതിപ്പ് 1.0 കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്നു. കൊറിയൻ ഭാഷാ പതിപ്പിൽ മാത്രമാണ് ഇത് നൽകുന്നത്, ഉത്തര കൊറിയൻ പദങ്ങളും സ്പെല്ലിംഗും പ്രാദേശികവൽക്കരിച്ചിട്ടുണ്ട്.[4]

സവിശേഷതകൾ തിരുത്തുക

റെഡ് സ്റ്റാർ ഒഎസിൽ നേനര എന്ന പേരിൽ അറിയപ്പെടുന്ന മോസില്ല ഫയർഫോക്സ് ബ്രൌസറിന്റെ പരിഷ്ക്കരിച്ച പതിപ്പാണ് വടക്കൻ കൊറിയൻ ഇൻറർനെറ്റ് ശൃംഖലയിൽ ക്വാൻഗ്മിയോംഗ് എന്നറിയപ്പെടുന്ന നേനര വെബ് പോർട്ടലിലെ വിവരരൂപങ്ങളുമായി സംവദിക്കുന്നതിനു ഉപയോഗിക്കുന്നത്. നേനര എന്ന വാക്കിന് കൊറിയൻ ഭാഷയിൽ "എന്റെ രാജ്യം" എന്നാണർത്ഥം. നേനരയിൻ രണ്ടു തിരച്ചിൽ യന്ത്രങ്ങളുണ്ട്. മറ്റ് സോഫ്‌റ്റ്‌വെയറുകളായി ഒരു ടെക്സ്റ്റ് എഡിറ്റർ, ഇ-മെയിൽ ക്ലൈന്റ്, ഓഡിയോ, വീഡിയോ പ്ലെയറുകൾ, ഗെയിമുകൾ എന്നിവ ഉൾക്കൊള്ളുന്നു. 3-ാം പതിപ്പ്, മുൻപത്തെ പതിപ്പുകളെ പോലെ, വിൻഡോസ് പ്രോഗ്രാമുകൾ ലിനക്സിൽ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്ന വൈൻ സോഫ്‌റ്റ്‌വെയർ ഉൾക്കൊള്ളുന്നു.[5]

റെഡ് സ്റ്റാർ ഓഎസ്. 3.0, അതിന്റെ മുൻപതിപ്പുകളിലേത് പോലെ, കെഡിഇ 3 ഡസ്ക്ടോപ്പ് ഉപയോഗിക്കുന്നു. എന്നാൽ, 3.0 ആപ്പിളിന്റെ ഒസ് X-നോട് സാദൃശ്യമുള്ളതും അതിന് മുമ്പത്തെ പതിപ്പുകൾ വിൻഡോസ് എക്സ്പിയോട് സാദൃശ്യമുള്ളതും ആയിരുന്നു;[6][7] നിലവിലെ ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് യുൻ 2013 ലെ ഒരു ഫോട്ടോയിൽ ഐമാക്കുമായി കാണപ്പെട്ടത് റെഡ് സ്റ്റാർ ഓഎസിന്റെ പുനർരൂപകൽപ്പനയുമായി ബന്ധപ്പെടുത്താവുന്ന സൂചനയാണ്.[8][9]

ഇൻസ്റ്റാളേഷൻ ഡിവിഡി 25 യുഎസ് സെന്റിന് ഉത്തര കൊറിയയിൽ ലഭ്യമാണ്.

മാധ്യമ ശ്രദ്ധ തിരുത്തുക

 
Built-in ഗെയിമുകൾ പതിപ്പ് 2.0 എന്ന ചുവന്ന നക്ഷത്രം. എസ്.

ജപ്പാനിൽ നിന്നുള്ള, ഉത്തര കൊറിയയുമായി ബന്ധമുള്ള ചോസോൻ സിൻബോ ദിനപത്രം 2006 ജൂണിൽ രണ്ട് റെഡ് സ്റ്റാർ ഒഎസ് പ്രോഗ്രാമർമാരുമായി അഭിമുഖം നടത്തിയിരുന്നു. 2010 ഫെബ്രുവരിയിൽ, പ്യോങ്യാങിലെ കിം ഇൽ-സങ് സർവകലാശാലയിലെ ഒരു റഷ്യൻ അന്താരാഷ്ട്ര വിദ്യാർത്ഥി ഒരു കോപ്പി വാങ്ങിയതിന് ശേഷം തന്റെ ലൈവ്ജേണൽ അക്കൗണ്ടിൽ അതിനെപ്പറ്റി പ്രസിദ്ധീകരിച്ചു; റഷ്യൻ ടെലിവിഷൻ സ്റ്റേഷൻ ആർടി ഈ ലൈവ്ജേണൽ പോസ്റ്റ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.[10] എൻഗാഡ്ജറ്റ്, ഒഎസ്ന്യൂസ്, ദക്ഷിണ കൊറിയൻ കമ്പനിയായ യോൻഹാപ് തുടങ്ങിയവ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് ഭാഷാ സാങ്കേതികവിദ്യ ബ്ലോഗുകൾ ഇത് പുനഃപ്രസിദ്ധീകരിച്ചു.[11][12] 2013 അവസാനം പ്യോങ്യാങ് ശാസ്ത്രസാങ്കേതിക സർവകലാശാല സന്ദർശിച്ച വിൽ സ്കോട്ട്, ദക്ഷിണ പ്യോംഗ്യാങിലെ KCC റീട്ടെയിലറിൽ നിന്ന് 3-ാം പതിപ്പിന്റെ ഒരു പകർപ്പ് വാങ്ങി ഇന്റർനെറ്റിൽ സ്ക്രീൻഷോട്ടുകൾ പ്രസിദ്ധീകരിച്ചു.

2015ൽ രണ്ട് ജർമ്മൻ ഗവേഷകർ കയോസ് കമ്മ്യൂണിക്കേഷൻ കോൺഗ്രസ്സിൽ[13] സംസാരിക്കവേ ഒഎസിന്റെ ആന്തരിക പ്രവർത്തനത്തെപ്പറ്റി പരാമർശിച്ചിരുന്നു.[14] വിദേശ സിനിമകൾ, സംഗീതം, എഴുത്തുകൾ എന്നിവ[15] കൈമാറ്റം ചെയ്യുന്നതിനുള്ള യുഎസ്ബി ഫ്ലാഷ് ഡ്രൈവുകളുടെ നിയമവിരുദ്ധ വിപണിയെ നിരീക്ഷിക്കാൻ ഉത്തര കൊറിയൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്, അതിനാൽ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്ന പോർട്ടബിൾ മീഡിയയിലെ എല്ലാ ഫയലുകളും വാട്ടർമാർക്ക് ചെയ്യുന്നു.[16]

അപകടസാധ്യതകൾ തിരുത്തുക

2016 ൽ, സുരക്ഷാ കമ്പനിയായ ഹാക്കർഹൌസ് സംയോജിത വെബ് ബ്രൗസറായ നേനരയിൽ ഒരു സുരക്ഷാവീഴ്ച്ച കണ്ടെത്തി. ദുരുദ്ധേശപൂർവ്വം തയ്യാറാക്കിയിരിക്കുന്ന ഒരു ലിങ്ക് ഉപയോക്താവ് ക്ലിക്ക് ചെയ്താൽ കമ്പ്യൂട്ടറിലുള്ള കമാൻഡുകൾ പ്രവർത്തിപ്പിക്കുവാൻ ഈ സുരക്ഷാവീഴ്ച്ച സഹായിക്കുന്നു. ഇത് പ്രധാനമായും അനാവശ്യമായ കോഡ് ശകലങ്ങൾ വൃത്തിയാക്കാതെ, മെയിൽറ്റു അല്ലെങ്കിൽ കലണ്ടർ പോലുള്ള സേവനങ്ങൾ നിർവഹിക്കുന്ന യുആർഎല്ലുകൾ പ്രോസസ്സ് ചെയ്യുന്നത് കൊണ്ടായിരിക്കാം.[17][18]

അവലംബം തിരുത്തുക

  1. "Red Star OS". ArchiveOS (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-08-31.
  2. "Inside North Korea's Totalitarian Operating System". Motherboard (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-08-31.
  3. Kim, Chi-yong (2006-06-21), "〈민족정보산업의 부흥 -상-〉 《우리식 콤퓨터조작체계(OS) 》의 개발과 도입", Choson Sinbo (in Korean) {{citation}}: |archive-url= requires |archive-date= (help)CS1 maint: unrecognized language (link)
  4. Nam, Hyeon-ho (2010-03-03), Yonhap News (in Korean) http://media.daum.net/digital/view.html?cateid=1068&newsid=20100302174815619&p=yonhap, retrieved 2013-01-23 {{citation}}: Missing or empty |title= (help)CS1 maint: unrecognized language (link)More than one of |accessdate= ഒപ്പം |access-date= specified (സഹായം)
  5. Williams, Martyn (January 31, 2014). "North Korea's Red Star OS Goes Mac". North Korea Tech. Martyn Williams. Retrieved July 23, 2014.
  6. "Apple's Mac OSX imitated in latest North Korea system". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2014-02-05. Retrieved 2017-08-31.
  7. "North Korean computers get 'Apple' makeover". Telegraph.co.uk (in ഇംഗ്ലീഷ്). Retrieved 2017-08-31.
  8. "Apple's Mac OS X imitated in latest North Korea system". BBC News. 2014-02-05.
  9. "North Korean computers get 'Apple' makeover". The Daily Telegraph. Retrieved 6 February 2014.
  10. "North Korea's "secret cyber-weapon": brand new Red Star OS", RT, 2010-03-01, retrieved 2013-01-23More than one of |accessdate= ഒപ്പം |access-date= specified (സഹായം)
  11. Holwerda, Thom (2009-03-04), "North Korea Develops Its Own Linux Distribution", OSNews, retrieved 2013-01-23More than one of |accessdate= ഒപ്പം |access-date= specified (സഹായം)
  12. Flatley, Joseph L. (2009-03-04), "North Korea's Red Star OS takes the 'open' out of 'open source'", Engadget, retrieved 2013-01-23More than one of |accessdate= ഒപ്പം |access-date= specified (സഹായം)
  13. Lifting the Fog on Red Star OS - A deep dive into the surveillance features of North Korea's operating system.
  14. Jeremy Wagstaff and James Pearson (27 December 2015). "Paranoid: North Korea's computer operating system mirrors its political one". Reuters.
  15. James Pearson (27 March 2015). "The $50 device that symbolizes a shift in North Korea". Reuters.
  16. "RedStar OS Watermarking". Insinuator.
  17. "RedStar OS 3.0: Remote Arbitrary Command Injection". Hacker House (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2017-08-31.[പ്രവർത്തിക്കാത്ത കണ്ണി]
  18. Wei, Wang. "North Korea's Linux-based Red Star OS can be Hacked Remotely with just a Link". The Hacker News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-08-31.
"https://ml.wikipedia.org/w/index.php?title=റെഡ്_സ്റ്റാർ_ഒഎസ്&oldid=3970466" എന്ന താളിൽനിന്ന് ശേഖരിച്ചത്