വംശനാശം സംഭവിച്ച പറക്കാത്ത പക്ഷിയാണ് റെഡ് റെയിൽ (റെഡ്‌ ഹെൻ). മൗറീഷ്യസാണ് സ്വന്തം നാട്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൗറീഷ്യസിനെ കുറിച്ചുള്ള വിവരണത്തിൽ റെഡ്റെയിലുകളെപ്പറ്റി പരാമർശിക്കുന്നുണ്ട്. പക്ഷേ ഈ പക്ഷിയുടെ ജീവിതരീതികളെക്കുറിച്ചോ പ്രത്യേകതകളെക്കുറിച്ചോ പറയുന്നില്ല്ല. യൂറോപ്പിലെ ചില ചിത്രകാരന്മാർ ഈ ജീവിയുമായി സാമ്യമുള്ള ചിത്രം വരച്ചതിനാൽ അവയെ അക്കാലത്ത് കപ്പലിൽ കയറ്റി യൂറോപ്പിൽ എത്തിച്ചിരുന്നെന്നു കരുതാം.

റെഡ് റെയിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. bonasia
Binomial name
Aphanapteryx bonasia
(Selys, 1848)
Synonyms

see text

പതിനെട്ടാം നൂറ്റാണ്ടോടെയാണ് റെഡ്റെയിൽ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായത്. ഫ്രാൻസിൽ നിന്നും നെതർ‌ലാന്റിൽ നിന്നും മൗറീഷ്യസിൽ എത്തിയ വിദേശികളാണ് അതിനു കാരണക്കാർ. ഇവിടെ കോളനിയാക്കിയ ഡച്ചുകാർ റെഡ്റെയിലുകളേ വൻ‌തോതിൽ വേട്ടയാടാൻ തുടങ്ങി. മാംസത്തിനു വേണ്ടി എന്നതിനേക്കാൾ വിനോദത്തിനു വേണ്ടിയായിരുന്നു ആ വേട്ടകൾ. ആളുകൾ അടുത്തെത്തിയാൽ ഓടി രക്ഷപെട്ടിരുന്ന റെഡ് റെയിലുകളെ പിൻ‌തുടർന്നു പിടിക്കുക എന്നത് വിദേശികൾക്ക് ഒരു ഹരമായിരുന്നു. ഓടി രക്ഷപെടുന്ന റെഡ്റെയിലുകളെ പിടിക്കാൻ അവർ ഒരു വിദ്യ പ്രയോഗിക്കുമായിരുന്നു. റെഡ്റെയിലുകളെ അവർ ഒരു ചുവന്ന തുണി വീശി കാണിക്കുമായിരുന്നു. അപ്പോൾ തിരികെ ആക്രമിക്കാൻ വരുന്ന അവയെ തഞ്ചത്തിൽ പിടികൂടുകയും ചെയ്യും. വിദേശികൾ മൗറീഷ്യസിലെത്തിച്ച മൃഗങ്ങളും റെഡ്റെയിലിന്റെ വംശനാശത്തിനു ഹേതുവായി. നിലത്ത് കൂടു കൂട്ടിയിരുന്ന ഇവയുടെ മുട്ടകൾ വിദേശികൾ കൊണ്ടുവന്ന പന്നികളും മറ്റും തിന്നു തീർത്തു.

വംശനാശം സംഭവിച്ചതിനുശേഷം റെഡ്റെയിലിന്റെ ധാരാളം ചിത്രങ്ങളും ശാരീരികാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവ വിശദമായി പഠിച്ച ഗവേഷകർ പലകാര്യങ്ങളും കണ്ടെത്തുകയുണ്ടായി. ആകൃതിയിൽ കിവിപക്ഷികളോട് സാമ്യമുള്ള പക്ഷിയാണ് റെഡ് റെയിൽ. ഒന്നരയടി നീളമുള്ള റെഡ്റെയിലിന് ചുവപ്പ് കലർന്ന തവിട്ട് നിറമായിരുന്നു. തൂവലുകൾക്ക് രോമങ്ങളോട് സാദൃശ്യമുണ്ട്. വാലും രോമങ്ങളും കാണാനാകാത്ത വിധം തീരെ ചെറുതായിരുന്നു. നീണ്ട് വളഞ്ഞ തവിട്ട് നിറത്തിലുള്ള കൊക്കും നീളൻ കാലുകളും റെഡ്റെയിലിന്റെ പ്രത്യേകതയാണ്.

അവലംബം തിരുത്തുക

  • BirdLife International (2004). Aphanapteryx bonasia. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 23 Jun 2006. Database entry includes justification for why this species is extinct.
  • de Sélys Longchamps, Edmond (1848): Résumé concernant les oiseaux brévipennes mentionnés dans l'ouvrage de M. Strickland sur le Dodo. Rev. Zool. 1848: 292-295. [Article in French]
  • Leguat, François (1708): Voyages et Avantures de François Leguat & de ses Compagnons, en Deux Isles Desertes des Indes Orientales, etc. 2: 71. Jean Louis de Lorme, Amsterdam. PDF fulltext available at Gallica: search for "Leguat"
"https://ml.wikipedia.org/w/index.php?title=റെഡ്_റെയിൽ&oldid=2158091" എന്ന താളിൽനിന്ന് ശേഖരിച്ചത്