റെജിനോൾഡ് ഹെബർ
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൽക്കത്തയിലെ ബിഷപ്പ്
കൽക്കത്തയിലെ ബിഷപ്പായിരുന്ന ഇംഗ്ലീഷ് പുരോഹിതനും സഞ്ചാരിയും കീർത്തനരചയിതാവുമാണ് റെജിനോൾഡ് ഹെബർ (ഇംഗ്ലീഷ്: Reginald Heber, ജീവിതകാലം: 1783 ഏപ്രിൽ 21 - 1826 ഏപ്രിൽ 3).
റൈറ്റ് റെവെറൻഡ് റെജിനോൾഡ് ഹെബർ ഡി.ഡി. എം.എ. (ഓക്സൻ) ബി.ഡി. | |
---|---|
കൽക്കത്തയിലെ ബിഷപ്പ് | |
സഭ | ചർച്ച് ഓഫ് ഇംഗ്ലണ്ട് |
രൂപത | കൽക്കത്ത രൂപത |
വൈദിക പട്ടത്വം |
|
മെത്രാഭിഷേകം | 1823 ജൂൺ 1 (ബിഷപ്പായി) |
വ്യക്തി വിവരങ്ങൾ | |
ജനനം | മാൽപാസ്, ചെഷൈർ, ഗ്രേറ്റ് ബ്രിട്ടൻ | 21 ഏപ്രിൽ 1783
മരണം | 3 ഏപ്രിൽ 1826 തിരുച്ചിറപ്പള്ളി, മദ്രാസ് പ്രെസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ | (പ്രായം 42)
ദേശീയത | ബ്രിട്ടീഷുകാരൻ |
വിഭാഗം | ആംഗ്ലിക്കൻ |
പങ്കാളി | അമേലിയ (വിവാഹം 1809) |
കുട്ടികൾ | രണ്ട് പെൺമക്കൾ |
ബ്രിട്ടീഷ് ഭരണകാലത്ത്, ഇന്ത്യയിലെ ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങളുടെ നേതൃനിരയിൽ നിന്നിരുന്ന വ്യക്തിയായിരുന്നു ഹെബർ. മിഷണറി സമൂഹങ്ങളെ ഉത്തേജിപ്പിച്ച്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരുമായി സഹകരിച്ചുകൊണ്ട് മതപ്രചാരണം ബ്രിട്ടീഷ് നിയന്ത്രിതപ്രദേശങ്ങളിലേക്ക് മൊത്തം വ്യാപിപ്പിക്കുന്നതിന് ഹെബർ കഠിനമായി യത്നിച്ചു. മിഷണറി പ്രവർത്തകരുടെ മുദ്രാവാക്യങ്ങളായി മാറിയ കീർത്തനങ്ങളുടെ പരമ്പര തന്നെ അദ്ദേഹം രചിച്ചു. വിശുദ്ധയുദ്ധം, ക്രിസ്ത്യൻ സൈനികവാദം തുടങ്ങിയവയെ കുറിക്കുന്ന അദ്ദേഹത്തിന്റെ ഉത്തേജിപ്പിക്കുന്ന വരികൾ ഇന്നും ചൊല്ലപ്പെടുന്നുണ്ട്.[1]
അവലംബം
തിരുത്തുക- ↑ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. pp. 62–63. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help) ഗൂഗിൾ ബുക്സ് കണ്ണി