മനുഷ്യനെ പോലെ നടക്കാനും സംസാരിക്കാനും കഴിയുന്ന ഒരു ബയോണിക്ക് റോബോട്ടാണ് റെക്സ്."റോബോടിക് എക്സോസ്കെൽടൻ" എന്നതാണ് റെക്സിൻറെ പൂർണരൂപം.ലണ്ടനിലെ ഷാഡോ റോബോടിക്സ് എന്ന കമ്പനിയാണ് "റെക്സി"നെ നിർമിച്ചതെങ്കിലും ശരീരഭാഗങ്ങളാവുന്ന കൃതിമ അവയവങ്ങൾ ലോകത്തിലെ 18 ഗവേഷണശാലകളിൽ നിന്നു വാങ്ങിയതാണ്.റിച്ച് വോക്കറും മാത്യൂ ഗോഡനും ചേർന്നാണ് ഇതിന്നു നേതൃത്വം നല്കിയത്. ആറര അടി ഉയരമുള്ള ഈ കൃത്രിമമനുഷ്യന്റെ രക്തം ഷെഫീൽഡ് സർവകലാശാലയിൽ കൃത്രിമമായി സൃഷ്ടിച്ചത്. അമേരിക്കയിലെ മസാച്യൂസെറ്റ്‌സ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിൽ നിന്നുള്ള കൃത്രമകാലുകളും മുട്ടുകളും. കണ്ണിന്റെ റെറ്റീന രൂപപ്പെടുത്തിയത് ഓക്‌സ്ഫഡ് സർവകലാശാലയിൽ. കൃതിമ വൃക്കകളും പാൻക്രിയാസും പ്ലീഹയും ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന്. സ്വാൻസീ സർവകലാശാലയിൽ നിന്നുള്ള കൃത്രിമ ശ്വാസകോശം. നവീനസാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടക്കാനും കേൾക്കാനും സംസാരിക്കാനും ഈ മനുഷ്യന് കഴിയും.ലണ്ടൻ സയൻസ് മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചതോടെയാണ് റെക്സിനെക്കുറിച്ച് കൂടുതൽ അറിയുന്നത്. പത്തുലക്ഷം ഡോളറാണ് നിർമ്മാണച്ചിലവ്. ശരീരത്തിലെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗം അവയവങ്ങൾക്കും പകരം കൃത്രിമഭാഗങ്ങൾ വെച്ചുപിടിപ്പിച്ചാണ് റെക്‌സിനെ ഗവേഷകർ രൂപപ്പെടുത്തിയത്. വയർ പോലുള്ള ചില സുപ്രധാനഭാഗങ്ങൾ ഇനിയും കൃത്രമമായി സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്ന പ്രശ്‌നം അവശേഷിക്കുന്നു. "റെക്സി"നു സ്വന്തമായുള്ള കൈകൾ,ഇന്ന് വികസിക്കപെട്ടവയിൽ മികച്ചവയാണ്.റെക്സ് ബയോണിക്സ് എന്ന കമ്പനിയാണ് "ഐ-ലിംബ്"എന്ന് പേരുള്ള ഈ കൈകൾ വികസിപ്പിച്ചത്. [1][2][3]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2013-02-08.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2013-02-08.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2013-02-08.
"https://ml.wikipedia.org/w/index.php?title=റെക്സ്&oldid=3643287" എന്ന താളിൽനിന്ന് ശേഖരിച്ചത്