കേരളത്തിലെ ജൂതർക്കിടയിൽ സ്ത്രീകൾ പാടിയിരുന്ന 'പെൺപാട്ടു'കൾ ശേഖരിച്ചു പ്രസിദ്ധീകരിച്ച ജൂത വംശജയായ കേരളീയ വനിതയാണ് റൂബി ദാനിയേൽ(1912 - 23 ഓഗസ്റ്റ് 2002).[1]

റൂബി ദാനിയേൽ
റൂബി ദാനിയേൽ.png
റൂബി ദാനിയേൽ
ജനനംഡിസംബർ 1912
മരണം2002 ഓഗസ്റ്റ് 23
ദേശീയതഇസ്രയേൽ
തൊഴിൽഇന്ത്യൻ നേവി ഉദ്യോഗസ്ഥ, ജൂത 'പെൺപാട്ടു'കളുടെ സമ്പാദക

ജീവിതരേഖതിരുത്തുക

കൊച്ചിയിൽ ജനിച്ചു. ഫെറി ബോട്ടിലെ ടിക്കറ്റ് വിൽപനക്കാരനായിരുന്ന ഏലിയാഹു ദാനിയലിന്റെയും ലീ ജാഫത്തിന്റെയും മകളാണ്. രണ്ടു സഹോദരിമാരുണ്ട്. സെന്റ് തെരേസാസ് കോൺവെന്റിലും സെന്റ് തെരേസാസ് കോളേജിലും പഠിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് റോയൽ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചു. ഇന്ത്യൻ നേവിയിലെ ആദ്യ മലയാളി വനിതയും ഇവർതന്നെ. പിന്നീട് വിവിധ കോടതികളിൽ ഗുമസ്തയായും ജോലി ചെയ്തു. [2] ഇസ്രായേലിലെ കിബുട്സിലേക്ക് (kibbutz)കുടിയേറിയശേഷം ബാർബറാ ജോൺസൺ എന്ന ഗവേഷകയുമായി സഹകരിച്ച് അവർ പെൺപാട്ടുകളുടെ തർജ്ജമകൾ തയ്യാറാക്കി.[3]

കൃതികൾതിരുത്തുക

  • റൂബി ഓഫ് കൊച്ചിൻ. ആൻ ഇന്ത്യൻ ജൂയിഷ്‍ വുമൺ റിമംബേർസ്

അവലംബംതിരുത്തുക

  1. "ജൂത പെൺപാട്ടുപാരമ്പര്യം". ml.wikisource.org. ശേഖരിച്ചത് 2014-08-17.
  2. "Ruby Daniel". Jewish Women's Archive. ശേഖരിച്ചത് 2013-10-02.
  3. "RUBY OF COCHIN". www.kirkusreviews.com. ശേഖരിച്ചത് 2014-08-17.

അധിക വായനയ്ക്ക്തിരുത്തുക

  • Daniel, Ruby (1995), Ruby of Cochin, .Jewish Publication Society (JPS).
  • Daniel, Ruby (1992), "We Learned from the Grandparents: Memories of a Cochin Jewish Woman".

പുറം കണ്ണികൾതിരുത്തുക

Persondata
NAME Daniel, Ruby
ALTERNATIVE NAMES Rivka
SHORT DESCRIPTION Indian Army personnel
DATE OF BIRTH December 1912
PLACE OF BIRTH Kochi, India
DATE OF DEATH September 23, 2002
PLACE OF DEATH Neot Mordekhai, Israel
"https://ml.wikipedia.org/w/index.php?title=റൂബി_ദാനിയേൽ&oldid=3289583" എന്ന താളിൽനിന്ന് ശേഖരിച്ചത്