റൂത്ത് പ്രവർ ജബാവാല
ഓസ്കർ അവാർഡും ബുക്കർ പ്രൈസും നേടിയ അപൂർവ സാഹിത്യ, ചലച്ചിത്ര പ്രതിഭയായിരുന്നു റൂത്ത് പ്രവർ ജബാവാല (ജനനം 1927 മെയ് 7. മരണം: 2013 ഏപ്രിൽ 3)
റൂത്ത് പ്രവർ ജബാവാല | |
---|---|
ജനനം | Ruth Prawer 7 May 1927 Cologne, Prussia, Germany |
മരണം | 3 April 2013 (aged 85) New York City, New York, U.S.A |
Period | 1963–2013 |
പങ്കാളി | Cyrus Jhabvala (1951–2013, her death) |
ജീവിതരേഖ
തിരുത്തുക1927ൽ പോളണ്ടിൽനിന്ന് കുടിയേറിയ ജൂത കുടുംബത്തിൽ ജർമനിയിൽ ജനിച്ചു. ഹിറ്റ്ലറിന്റെ ഭരണകാലത്തു ബ്രിട്ടനിൽ കുടിയേറിയ റൂത്ത് ലണ്ടൻ സർവകലാശാലയിൽനിന്ന് ബിരുദം നേടി. ഇവർ പാഴ്സി കുടുംബാംഗമായ ആർക്കിടെക്ട് സൈറസ്.എച്ച്. ജബാവാലയെ വിവാഹംചെയ്തു. 1951 മുതൽ ഇരുപതു വർഷത്തിലേറെ ഡൽഹിയിലായിരുന്നു താമസം. ബുക്കർ പ്രൈസ് നേടിയ 'ഹീറ്റ് ആൻഡ് ഡസ്റ്റ് ' ഉൾപ്പെടെ പന്ത്രണ്ടോളം നോവലുകളും ചെറുകഥാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.
മർച്ചന്റ് ഐവറി പ്രൊഡക്ഷൻസിന്റെ 22 ചലച്ചിത്രങ്ങൾക്കു തിരക്കഥയെഴുതി. ഇ.എം. ഫോസ്റ്ററുടെ ‘ഹൊവാർഡ്സ് എൻഡ്’, ‘എ റൂം വിത് എ വ്യൂ’ എന്നീ നോവലുകൾ, ആസ്പദമാക്കി രചിച്ച തിരക്കഥകൾക്ക് രണ്ടുതവണ ഓസ്കർ ലഭിച്ചു. ‘ദ റിമൈൻസ് ഓഫ് ദ ഡേ’ എന്ന സിനിമയുടെ തിരക്കഥക്ക് ഓസ്കർ നാമനിർദ്ദേശം ലഭിച്ചു.‘ഹീറ്റ് ആൻഡ് ഡസ്റ്റ്’ എന്ന രചനക്ക് 1975ൽ മാൻ ബുക്കർ അവാർഡ് ലഭിച്ചു. ‘ടു ഹും ഷി വിൽ’ എന്ന നോവലും പ്രശസ്തമാണ്.
1970 മുതൽ അമേരിക്കയിൽ താമസമാക്കി.
റെനാന, ആവ, ഫിറോസ ബീബി എന്നിവർ പുത്രിമാരാണ്.
കൃതികൾ
തിരുത്തുക- ടു ഹൂം ഷീ വിൽ 1955
- ദ നാച്ചർ ഓഫ് പാഷൻ (1956).
- എസ്മണ്ട് ഇൻ ഇന്ത്യ (1958)
- ദ ഹൗസ്ഹോൾഡർ (1960)
- ഗെറ്റ് റെഡി ഫോർ ബാറ്റിൽ (1962)
- ലൈക്ക് ബേർഡ്സ്, ലൈക്ക് ഫിഷസ് (1963)
- എ ബാക്ക്വാർഡ് പ്ലേസ് (1965)
- എ സ്ട്രോങർ ക്ലൈമറ്റ് (1968)
- ആൻ എക്സ്പീരിയൻസ് ഓപ് ഇന്ത്യ (1971)
- ഹീറ്റ് ആൻഡ് ഡസ്റ്റ് (1975)
- ഹൗ ഐ ബിക്കേം എ ഹോളി മദർ ആൻഡ് അദർ സ്റ്റോറീസ് (1976),
- ഇൻ സർച്ച് ഓഫ് ലൗ ആൻഡ് ബ്യൂട്ടി (1983)
- ഔട്ട് ഓഫ് ഇന്ത്യ (1986)
- ത്രീ കോണ്ടിനെന്റ്സ്(1987)
- പോയറ്റ് ആൻഡ് ഡാൻസർ (1993)
- മൈ നയൻ ലൈവ്സ് (2004)
- അമൃത
പുരസ്കാരങ്ങൾ
തിരുത്തുക- 2003: ഒ. ഹെന്റി പ്രൈസ് വിന്നർ "റെഫ്യൂജ് ഇൻ ലണ്ടൻ"[1]
- 1994: റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ സ്ക്രീൻ ലാറൽ പുരസ്കാരം [2]
- 1992: ഓസ്‌കാർ അവാർഡ് – ഹോവാർഡ്‌സ് എൻഡ്[1] (രണ്ടുതവണ)
- 1986:മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കാർ അവാർഡ് – A Room with a View[1]
- 1975: ബുക്കർ പ്രൈസ് – ഹീറ്റ് ആൻഡ് ഡസ്റ്റ്[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Ruth Prawer Jhabvala". British Council. Archived from the original on 2012-09-04. Retrieved 6 April 2013.
- ↑ 2.0 2.1 "Ruth Prawer Jhabvala". Merchant Ivory Productions. Retrieved 6 April 2013.
അധിക വായനയ്ക്ക്
തിരുത്തുകആന്തോളജികളും വിജ്ഞാനകോശങ്ങളും:
- Bausch, Richard and R. V. Cassill (ed.). "Ruth Prawer Jhabvala." Norton Anthology of Short Fiction: 6th edition. New York: W. W. Norton, 2000: 801–813.
- Mishra, Pankaj (ed.). "Ruth Prawer Jhabvala." India in Mind: An Anthology. New York: Vintage Books, 2005: 108–130.
- Ross, Robert (ed.). "Ruth Prawer Jhabvala." Colonial and Postcolonial Fiction in English: An Anthology. New York: Garland, 1999: 189–209.
- Serafin, Steven (ed.). "Ruth Prawer Jhabvala." Encyclopedia of World Literature in the 20th Century, 3rd edition. Farmington Hills, Michigan: St. James Press, 1999.
തിരക്കഥ:
- Bailur, Jayanti. Ruth Prawer Jhabvala: Fiction and Film. New Delhi: Arnold Publishers, 1992.
- Katz, Susan Bullington (ed.). "Ruth Prawer Jhabvala." Conversations with Screenwriters. Portsmouth, NH: Heinemann, 2000: 1–8.
മറ്റുള്ളവr:
- Crane, Ralph J. Ruth Prawer Jhabvala. New York: Twayne, 1992.
- Crane, Ralph J. Passages to Ruth Prawer Jhabvala. New Delhi: Sterling Publishers, 1991.
- Rai, Sudha. Homeless by Choice: Naipaul, Jhabvala, Rushdie and India. Jaipur: Printwell, 1992.
- Shepherd, Ronald. Ruth Prawer Jhabwala in India: The Jewish Connection. Delhi: Chanakya Publications, 1994.
- Sucher, Lawrie. The Fiction of Ruth Prawer Jhabvala: The Politics of Passion. Basingstoke: Macmillan, 1989.