റുസ്‌ലാനും ലുഡ്‌മിലയും
അലക്‌സാണ്ടർ പ്തുഷ്‌കോ സംവിധാനം ചെയ്ത് 1972-ൽ പുറത്തിറങ്ങിയ ചിത്രമാണ് റുസ്‌ലാനും ലുഡ്‌മിലയും (റഷ്യൻ: «Руслан и Людмила»). 1820 ൽ അലക്സാണ്ടർ പുഷ്കിൻ എഴുതിയ അതേ പേരിലുള്ള കവിതയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.
Ruslan and Ludmila | |
---|---|
സംവിധാനം | Aleksandr Ptushko |
നിർമ്മാണം | Arkady Ashkinazi |
രചന | Aleksandr Ptushko Samuil Bolotin (poetic dialogs) Alexander Pushkin (original poem) |
അഭിനേതാക്കൾ | Valeri Kozinets Natalya Petrova Andrei Abrikosov Vladimir Fyodorov Vyacheslav Nevinny |
സംഗീതം | Tikhon Khrennikov |
ഛായാഗ്രഹണം | Igor Geleyn Valentin Zakharov |
വിതരണം | Mosfilm |
റിലീസിങ് തീയതി |
|
രാജ്യം | Soviet Union |
ഭാഷ | Russian |
സമയദൈർഘ്യം | 85 minutes |
പ്തുഷ്കോ സംവിധാനം ചെയ്ത നിരവധി യക്ഷിക്കഥകളിൽ അവസാനത്തേതാണ് ഇത്. കൂടാതെ ചലച്ചിത്ര നിരൂപകരുടെ അഭിപ്രായത്തിൽ ഏറ്റവും വിജയകരവും. ഈ ചിത്രം പുറത്തിറങ്ങി ഒരു വർഷത്തിന് ശേഷം പ്തുഷ്കോ മരിച്ചു.
പ്ലോട്ട്
തിരുത്തുകതട്ടിക്കൊണ്ടുപോയ വധു ലുഡ്‌മിലയെ തേടി പുറപ്പെടുന്ന ബൊഗാറ്റിയർ റസ്‌ലാനാണ് ചിത്രത്തിലെ നായകൻ. തന്റെ പ്രിയപ്പെട്ടവളെ രക്ഷിക്കാൻ, അയാൾക്ക് നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടിവരുന്നു. കൂടാതെ മന്ത്രവാദികളായ ചെർണോമോറിനോടും നൈനയോടും യുദ്ധം ചെയ്യേണ്ടിവരുന്നു.
അവാർഡുകൾ
തിരുത്തുക- 1976 - സലെർനോയിലെ (ഇറ്റലി) കുട്ടികളുടെയും യുവജനങ്ങളുടെയും ചലച്ചിത്രങ്ങളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം - ജൂറിയുടെ പ്രത്യേക അവാർഡ്
വീഡിയോയിലെ പതിപ്പ്
തിരുത്തുക1990 ൽ സോവിയറ്റ് യൂണിയനിൽ "ക്രുപ്നി പ്ലാൻ" എന്ന ഫിലിം അസോസിയേഷൻ വിഎച്ച്എസിൽ ചിത്രം റിലീസ് ചെയ്തു.
External links
തിരുത്തുക- Ruslan and Ludmila ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Ruslan and Ludmila at AllMovie
- Ruslan And Ludmila Archived 2007-09-28 at the Wayback Machine. at Cinema Strikes Back