റിസോഴ്‌സ്‌സാറ്റ്-2
റിസോഴ്‌സ്‌സാറ്റ്-2 എന്നത് റിസോഴ്‌സ്‌സാറ്റ്-1 നുശേഷമുള്ളതും ഐഎസ്ആർഒ നിർമ്മിച്ച പതിനെട്ടാമത്തെ ഇന്ത്യൻ വിദൂരസംവേദനഉപഗ്രഹവുമാണ്. ഈ പുതിയ ഉപഗ്രഹം റിസോഴ്‌സ്‌സാറ്റ്-1ന്റേതു പോലെതന്നെ സമാനമായ സേവനങ്ങൾ നൽകുമെങ്കിലും ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് കൂടുതൽ മെച്ചപ്പെട്ട മൾട്ടിസ്പെക്ട്രൽ, സ്പേഷ്യൽ കവറേജോടെ വിവരങ്ങൾ കൈമാറാനാണ്. [1] റിസോഴ്‌സ്‌സാറ്റ്-1 മായി താരതമ്യപ്പെടുത്തിയാൽ, ഉപയോക്താവിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായി എൽഐഎസ്എസ്-4 മൾട്ടിസ്പെക്ട്രൽ സ്വാത്ത് 23കി. മീ നിന്നും 70 കി.മീ ആയി മെച്ചപ്പെടുത്തിയിട്ടുൻട്. ആവശ്യമായ മാറ്റങ്ങളിൽ പെയ്ലോഡിന്റെ ഇലക്ട്രോനിക്സിന്റെ ലഘൂകരണമുൾപ്പെടുന്നു. 2011 മാർച്ച് 20 ന് യൂത്ത്സാറ്റ്, എക്സ്-സാറ്റ് എന്നിവയോടൊപ്പം പിഎസ്എൽവി-സി16 ഉപയോഗിച്ച് റിസോഴ്‌സ്‌സാറ്റ്-2 വിക്ഷേപിച്ചു. [2]
ദൗത്യത്തിന്റെ തരം | Remote-sensing |
---|---|
ഓപ്പറേറ്റർ | Indian Space Research Organisation |
COSPAR ID | 2011-015A |
ദൗത്യദൈർഘ്യം | 5 years |
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |
വിക്ഷേപണസമയത്തെ പിണ്ഡം | 1,206 കിലോഗ്രാം (2,659 lb) |
ദൗത്യത്തിന്റെ തുടക്കം | |
വിക്ഷേപണത്തിയതി | April 20, 2011 |
റോക്കറ്റ് | PSLV C16 |
വിക്ഷേപണത്തറ | Satish Dhawan FLP |
പരിക്രമണ സവിശേഷതകൾ | |
Reference system | Geocentric |
Regime | LEO |
Perigee | 817 കിലോമീറ്റർ (508 മൈ) |
Apogee | 817 കിലോമീറ്റർ (508 മൈ) |
Inclination | 98.72 degrees |
Period | 102 minutes |
പെയ്‌ലോഡുകൾ
തിരുത്തുകഉപഗ്രഹത്തിലെ ബോർഡിൽ 3 മൾട്ടിസ്പെക്റ്റ്രൽ ക്യാമറകളുണ്ട്.
അവലംബം
തിരുത്തുക- ↑ "RESOURCESAT-2 Archived 2016-12-02 at the Wayback Machine.", (2008), Earth Observation Satellites, Indian Space Research Organisation. Retrieved 21 September 2015.
- ↑ "PSLV launch: PSLV C 16 a workhorse launch vehicle for India", (20 April 2011). Economic Times. Retrieved 25 May 2013.