ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത റഡാർ ഇമേജിങ് ഉപഗ്രഹമാണ്‌ റിസാറ്റ്-1.റിസാറ്റ്-1 എന്നത് റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1 എന്നതിന്റെ ചുരുക്കപ്പേരാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. 1850 കിലോ ഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി നിർമിച്ചതിൽ ഏറ്റവും ഭാരമേറിയതുമാണ്.ഇന്ത്യ ഇതു വരെ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്.

റിസാറ്റ്-1
സംഘടനഐ.എസ്.ആർ.ഓ.
ഉപയോഗലക്ഷ്യംRadar imaging
വിക്ഷേപണ തീയതി26 ഏപ്രിൽ 2012
വിക്ഷേപണ വാഹനംപി.എസ്.എൽ.വി-സി19(എക്സ്.എൽ)
വിക്ഷേപണസ്ഥലംസതീഷ് ധവാൻ ബഹിരാകാശ ഗവേഷണ കേന്ദ്രം
പ്രവർത്തന കാലാവധി5 വർഷം
COSPAR ID2012-017A
പിണ്ഡം1858 കി.ഗ്രാം[1]
പവർസൗരോർജ്ജം
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
ഭ്രമണപഥംPolar Sun-synchronous orbit
Inclination97.552°
Altitude536കി.മീ
Orbital period95'49 മിനിട്ട്
Orbits per day14
Instruments
Main instrumentsസിന്തെറ്റിക് അപ്പെർച്ചർ റഡാർ
Spectral bandസി-ബാന്റ്
Imaging resolution1m - 50m[2]

ശ്രീഹരിക്കോട്ട ദ്വീപിലെ സതീഷ് ദവാൻ ലോഞ്ചിങ്ങ് പാഡിൽ നിന്നു 2012 ഏപ്രിൽ 26 ൻ ഇന്ത്യൻ സമയം കാലത്ത് 5.47 നു വിക്ഷേപിച്ചു.

ഏതു കാലാവസ്ഥയിലും, മേഘങ്ങൾ മൂടിയാലും, രാവും പകലും ഭൂമിയെ നിരീക്ഷിക്കുന്നതിന് സി-ബാന്റ് സിന്തറ്റിക് അപ്പെർച്ചർ റഡാർ (SAR) ഉപയോഗിക്കുന്നു.

ഉപഗ്രഹത്തിന്റെ തൂക്കം 1858 കി.ഗ്രാമാണ്. പ്രയോജന കാലം 5 വർഷമാണ്.ഏകദേശം 10 വർഷമെടുത്താണ് റിസാറ്റ്-1 നിർമിച്ചത്. 536 കി.മീറ്റര് ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് റിസാറ്റ്-1സഞ്ചരിക്കുക. ഒരു ദിവസത്തിൽ 14 പ്രാവശ്യം ഭൂമിയെ ചുറ്റും.

ഈ ദൗത്യത്തിന്റെ മൊത്തം ചെലവ് 498 കോടി രൂപയാണ്. അതിൽ 120 കോടി രൂപ റോക്കറ്റിന്റേതാണ്. [3]

റോക്കറ്റ് തിരുത്തുക

പോളാർ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിൾ സി-19 (XL) ഉപയോഗിച്ചാണു് വിക്ഷേപിച്ചത്. XL എന്നത് extra-large എന്നുദ്ദേശിച്ചാണ്.

4 ഘട്ടമായുള്ള ഖര-ദ്രാവക ഇന്ധനങ്ങളാണ് റോക്കറ്റിൽ ഉപയോഗിച്ചത് . ഒന്നും മൂന്നും ഘട്ടങ്ങളിൽ ഖര ഇന്ധനവും രണ്ടും നാലും ഘട്ടങ്ങളിൽ ദ്രാവക ഇന്ധനവും . വിക്ഷേപണ സമയത്ത്. റോക്കറ്റിന്റെ തൂക്കം 321 ടൺ ആണ്.പ്രസ്തുത റോക്കറ്റിന്റെ മൂന്നാമത്തെ ദൌത്യമാണ് ഇത്. ഇതിനു മുൻപ് ചന്ദ്രയാൻ, ജി സാറ്റ് 12 എന്നിവയും വിക്ഷേപിച്ചത് ഈ റോക്കറ്റ് ആയിരുന്നു. [4]

എം.അണ്ണാദുരൈ ആണ് പ്രോഗ്രാം ഡയരക്റ്റർ. എൻ. വളർമതിയാണ് പ്രോജക്റ്റ് ഡയരക്റ്റർ.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "RISAT-1 satellite launch a "grand success": ISRO". The Hindu. 2012-04-26.
  2. "RISAT-1's radar can see through clouds and work in darkness". The Hindu. 2012-04-25.
  3. http://www.expressindia.com/latest-news/India-launches-allweather-satellite-RISAT1/941767/[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-03. Retrieved 2012-04-26.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റിസാറ്റ്-1&oldid=3643240" എന്ന താളിൽനിന്ന് ശേഖരിച്ചത്