റിവർസൈഡ്

അമേരിക്കയിലെ ഒരു സ്ഥലം

റിവർസൈഡ്, അമേരിക്കൻ ഐക്യനാടുകളിലെ റിവർസൈഡ് കൗണ്ടിയിൽ ഇൻലാന്റ് എമ്പയർ മെട്രോപ്പോളിറ്റൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. ഇതേ പേരുള്ള കൌണ്ടിയുടെ ആസ്ഥാനവും കൂടിയായ ഈ നഗരത്തിന്റെ നാമകരണത്തിനു ഹേതുവായത് നഗരത്തിനു സമീപമുള്ള സാന്താ അന നദിയാണ്. ഇൻലാന്റ് എമ്പയറിലേയും അതുപോലെതന്നെ റിവർസൈഡ് കൌണ്ടിയിലേയും ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ ഇത് ലോസ് ആഞ്ചലസിന് 60 മൈൽ (97 കിലോമീറ്റർ) കിഴക്കായി സ്ഥിതിചെയ്യുന്നു. ഗ്രേറ്റർ ലോസ് ആഞ്ചലസ് മേഖലയുടെ ഭാഗമാണിത്.

റിവർസൈഡ്, കാലിഫോർണിയ
City of Riverside
Clockwise from top: view from Mount Rubidoux, Fairmount Park, Fox Performing Arts Center
പതാക റിവർസൈഡ്, കാലിഫോർണിയ
Flag
ഔദ്യോഗിക ചിഹ്നം റിവർസൈഡ്, കാലിഫോർണിയ
Coat of arms
Motto(s): 
City of Arts & Innovation
Location of Riverside County within the State of California
Location of Riverside County within the State of California
റിവർസൈഡ്, കാലിഫോർണിയ is located in California
റിവർസൈഡ്, കാലിഫോർണിയ
റിവർസൈഡ്, കാലിഫോർണിയ
റിവർസൈഡ്, കാലിഫോർണിയ is located in the United States
റിവർസൈഡ്, കാലിഫോർണിയ
റിവർസൈഡ്, കാലിഫോർണിയ
റിവർസൈഡ്, കാലിഫോർണിയ (the United States)
റിവർസൈഡ്, കാലിഫോർണിയ is located in North America
റിവർസൈഡ്, കാലിഫോർണിയ
റിവർസൈഡ്, കാലിഫോർണിയ
റിവർസൈഡ്, കാലിഫോർണിയ (North America)
Coordinates: 33°56′53″N 117°23′46″W / 33.94806°N 117.39611°W / 33.94806; -117.39611
Country United States of America
State California
County Riverside
Incorporatedഒക്ടോബർ 11, 1883; 141 വർഷങ്ങൾക്ക് മുമ്പ് (1883-10-11)[2]
Charteredമാർച്ച് 5, 1907; 117 വർഷങ്ങൾക്ക് മുമ്പ് (1907-03-05)[1]
ഭരണസമ്പ്രദായം
 • City council[4]Mayor Rusty Bailey
Mike Gardner
Andy Melendrez
Michael Soubirous
Paul Davis
Chris Mac Arthur
Jim Perry
Steve Adams
 • City managerJohn Russo[3]
വിസ്തീർണ്ണം
 • ആകെ81.54 ച മൈ (211.18 ച.കി.മീ.)
 • ഭൂമി81.23 ച മൈ (210.38 ച.കി.മീ.)
 • ജലം0.31 ച മൈ (0.80 ച.കി.മീ.)  0.37%
ഉയരം827 അടി (252 മീ)
ജനസംഖ്യ
 • ആകെ3,03,871
 • കണക്ക് 
(2016)[8]
3,24,722
 • റാങ്ക്1st in Riverside County
12th in California
59th in the United States
 • ജനസാന്ദ്രത3,997.66/ച മൈ (1,543.50/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
92501–92509, 92513–92519, 92521–92522
Area code951
FIPS code06-62000
GNIS feature IDs1661315, 2410965
വെബ്സൈറ്റ്riversideca.gov

അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ 59 ആം സ്ഥാനവും കാലിഫോർണിയയിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 12-ആം സ്ഥാനവുമാണ് റിവർസൈഡ് നഗരത്തിനുള്ളത്. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 303,871 ആയിരുന്നു.

1870 കളുടെ ആരംഭത്തിൽ റിവർസൈഡ് നഗരം സ്ഥാപിതമായി. കാലിഫോർണിയയിലെ നാരങ്ങാ വ്യവസായത്തിന്റെ ജന്മസ്ഥലവും അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ മിഷൻ റിവൈവൽ സ്റ്റൈൽ (പത്തൊൻപതാം നൂറ്റാണ്ടിൽ കോളനി വാഴ്ചയുടെ പുനരുജ്ജീവനത്തിനും പുനർവ്യാഖ്യാനത്തിനും വേണ്ടിയുള്ള ഒരുതരം വാസ്തുശില്പ ശൈലി) കെട്ടിടമായ മിഷൻ‌ ഇൻ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. റിവർസൈഡ് നാഷണൽ സെമിത്തേരിയും ഇവിടെയാണുള്ളത്.

 കാലിഫോർണിയ സർവകലാശാല - റിവർസൈഡ്, ഈ നഗരത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. റിവർസൈഡ് സ്പോർട്സ് കോംപ്ലക്സ് സർവ്വകലാശാലാ വളപ്പിലാണുള്ളത്. ഫോക്സ് പെർഫോമിംഗ് ആർട്സ് സെന്റർ, പ്രാദേശിക ചരിത്രവും കലാരൂപങ്ങളും പ്രദർശിപ്പിക്കുന്ന റിവർസൈഡ് മെട്രോപോളിറ്റൻ മ്യൂസിയം, കാലിഫോർണിയ മ്യൂസിയം ഓഫ് ഫോട്ടോഗ്രാഫി, കാലിഫോർണിയ സിട്രസ് സ്റ്റേറ്റ് ഹിസ്റ്റോറിക് പാർക്ക്, “പേരന്റ് വാഷിങ്ടൺ നാവൽ ഓറഞ്ച് ട്രീ” എന്നറിയപ്പെടുന്നതും കാലിഫോർണിയയിൽ ഇപ്പോഴും നിലനിൽക്കുന്ന അവസാനത്തേതായ രണ്ട് മൂല ഓറഞ്ചു വൃക്ഷങ്ങൾ എന്നിവയാണ് റിവർസൈഡ് നഗരത്തിലെ മറ്റ് ആകർഷണങ്ങളിൽ ചിലത്.

  1. 1.0 1.1 "Over One Hundred and Twenty-Five Years of Service" (PDF). City of Riverside. Retrieved March 17, 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "City Manager". Riverside, California. Retrieved May 4, 2015.
  4. "City Council". Riverside, California. Retrieved October 7, 2014.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "Riverside". Geographic Names Information System. United States Geological Survey.
  7. "Riverside (city) QuickFacts". United States Census Bureau. Archived from the original on 2015-04-24. Retrieved February 28, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "Riverside City Charter" (PDF). City of Riverside. Retrieved January 28, 2015.
"https://ml.wikipedia.org/w/index.php?title=റിവർസൈഡ്&oldid=3912711" എന്ന താളിൽനിന്ന് ശേഖരിച്ചത്