റിലയൻസ് കമ്മ്യൂണിക്കേഷൻസിൻറെ ഡിടി‌എച്ച് സേവനമാണ് റിലയൻസ് ഡിജിറ്റൽ ടിവി. എംപിഇജി-4 കംപ്രഷനും ഡിവിബി-S2 സാങ്കേതികതയും ഈ ഡിടി‌എച്ച് സേവനത്തിൽ ഉപയോഗിക്കുന്നു. മീസാറ്റ് 4CR 74°East സാറ്റലൈറ്റാണ് പ്രക്ഷേപണത്തിനായി ഉപയോഗപ്പെടുത്തുന്നത്. ബിഗ് ടിവി ഭാരതത്തിലെ അഞ്ചാമത്തെ ഡിടി‌എച്ച് സംരംഭമാണ്.

റിലയൻസ് ഡിജിറ്റൽ ടിവി പ്രൈവറ്റ് Ltd
റിലയൻസ് ഡിജിറ്റൽ ടിവി
Formerly
ബിഗ് ടിവി
സബ്സിഡിയറി
വ്യവസായംസാറ്റ്ലൈറ്റ് ടെലിവിഷൻ
സ്ഥാപിതംഓഗസ്റ്റ് 2008; 16 years ago (2008-08)
സേവന മേഖല(കൾ)India
മാതൃ കമ്പനിറിലയൻസ് കമ്മ്യൂണിക്കേഷൻസ്
വെബ്സൈറ്റ്www.reliancedigitaltv.com

ചരിത്രം

തിരുത്തുക

2004-ൽ വന്ന സീ എൻറെർടെയ്ൻമെൻറ് എൻറെർപ്രൈസസിൻറെ ഡിഷ് ടിവി ആണ് ആദ്യ ഡിടി‌എച്ച് സംരംഭം. പിന്നീട് ഡിഡി ഡയറക്ട് പ്ലസ് എന്ന പേരിൽ ദൂരദർശൻ ഫ്രീ ടു എയർ ഡിടി‌എച്ച് തുടങ്ങി. 2006-ൽ ടാറ്റ ടെലിസർവ്വീസസ് ബ്രിട്ടീഷ് സ്കൈ ബ്രോഡ്കാസ്റ്റിംഗുമായി ചേർന്ന് ടാറ്റ സ്കൈ എന്ന പേരിൽ ഡിടി‌എച്ച് സേവനം ആരംഭിച്ചു. തെക്കേ ഇന്ത്യൻ മീഡിയ ഭീമനായ സൺ ഗ്രൂപ്പ് സൺ ഡയറക്ട് എന്ന പേരിൽ ഡിടി‌എച്ച് സേവനം ആരംഭിച്ചു. ഇതിനെല്ലാം ശേഷമാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസും ബിഗ് ടിവി എന്ന പേരിൽ ഡിടി‌എച്ച് സേവനം ആരംഭിക്കുന്നത്.

  • "Anil Ambani's BIG TV is DTH partner for IPL". The Times of India. 7 Aug 2008. Retrieved 2008-10-13.
  • "ADAG & Bharti gearing for massive on air war". The Economic Times. 18 July 2008. Retrieved 2008-10-13.
  • "Reliance Big TV bags IPL DTH partnership rights for Rs 137 cr". Business Standard. August 08, 2008. Retrieved 2008-10-13. {{cite web}}: Check date values in: |date= (help)


പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റിലയൻസ്_ഡിജിറ്റൽ_ടിവി&oldid=2554759" എന്ന താളിൽനിന്ന് ശേഖരിച്ചത്