റിലയൻസ് ഇൻഡസ്ട്രീസ്
(റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്.1966-ൽ ധിരുഭായി അംബാനി, 15 ലക്ഷം രൂപ മൂലധനം ഉപയോഗിച്ച് തുടങ്ങിയ തുണിമില്ലിൽ നിന്നാണ് റിലയൻസ് ഇൻഡസ്ട്രീസിൻറെ തുടക്കം.1977-ൽ 10 രൂപ മുഖവിലയിൽ ഓഹരി വിപണിയിലെത്തിയ റിലയൻസ് നിക്ഷേപകർക്ക് വലിയ നേട്ടം സമ്മാനിച്ചു. എണ്ണ പര്യവേഷണം, പെട്രോകെമിക്കൽ, തുണി എന്നിവയാണ് മുഖ്യ ബിസിനസുകൾ.
പബ്ലിക് (NSE: റിലയൻസ്) | |
വ്യവസായം | എണ്ണ, പെട്രോകെമിക്കൽ, തുണി |
സ്ഥാപിതം | 1966 As Reliance Commercial Corporation |
ആസ്ഥാനം | മുംബൈ, ഇന്ത്യ |
പ്രധാന വ്യക്തി | മുകേഷ് അംബാനി, ചെയർമാൻ& മാനേജിംഗ് ഡയരക്ടർ |
ഉത്പന്നങ്ങൾ | Petroleum and Petroleum Products Polymers Polyesters Chemicals Textile Retail Stores |
വരുമാനം | $28 billion (2007) |
US$ 3.65 billion | |
ജീവനക്കാരുടെ എണ്ണം | ~ 100,000 (2007) |
വെബ്സൈറ്റ് | www.ril.com |
ചരിത്രം
തിരുത്തുക1966-ൽ ആരംഭിച്ച റിലയൻസ് ടെക്സ്റ്റൈൽസ് ആണ് പിന്നീട് റിലയൻസ് ഇൻഡസ്ട്രീസ് ആയി വളർന്നത്.ഗുജറാത്തിലെ നരോധയിൽ ആദ്യ തുണിമില്ല്.പിന്നീട് ഗുജറാത്തിലെതന്നെ പട്ടാൽഗംഗയിൽ പോളിയെസ്റ്റർ നൂൽ ഉൽപാദിപ്പിക്കുന്ന ഫാക്ടറി തുടങ്ങി.1997-ൽ ഹസീറ പെട്രോകെമിക്കൽ
ഫാക്ടറി പ്രവർത്തനം തുടങ്ങി.പിന്നീട് ഗുജറാത്തിലെ ജാംനഗറിൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല സ്ഥാപിച്ചു.
2005-ൽ റിലയൻസ് ഇൻഡസ്ട്രീസ് വിഭജിക്കപ്പെട്ടു.