ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ്‌ റിലയൻസ് ഇൻഡസ്ട്രീസ്.1966-ൽ ധിരുഭായി അംബാനി, 15 ലക്ഷം രൂപ മൂലധനം ഉപയോഗിച്ച് തുടങ്ങിയ തുണിമില്ലിൽ നിന്നാണ് റിലയൻസ് ഇൻഡസ്ട്രീസിൻറെ തുടക്കം.1977-ൽ 10 രൂപ മുഖവിലയിൽ ഓഹരി വിപണിയിലെത്തിയ റിലയൻസ് നിക്ഷേപകർക്ക് വലിയ നേട്ടം സമ്മാനിച്ചു. എണ്ണ പര്യവേഷണം, പെട്രോകെമിക്കൽ, തുണി എന്നിവയാണ് മുഖ്യ ബിസിനസുകൾ.

റിലയൻസ് ഇൻഡസ്ട്രീസ്
പബ്ലിക് (NSE: റിലയൻസ്)
വ്യവസായംഎണ്ണ, പെട്രോകെമിക്കൽ, തുണി
സ്ഥാപിതം1966 As Reliance Commercial Corporation
ആസ്ഥാനം മുംബൈ, ഇന്ത്യ
പ്രധാന വ്യക്തി
ഇന്ത്യ മുകേഷ് അംബാനി, ചെയർമാൻ& മാനേജിംഗ് ഡയരക്ടർ
ഉത്പന്നങ്ങൾPetroleum and Petroleum Products
Polymers
Polyesters
Chemicals
Textile
Retail Stores
വരുമാനം$28 billion (2007)
US$ 3.65 billion
ജീവനക്കാരുടെ എണ്ണം
~ 100,000 (2007)
വെബ്സൈറ്റ്www.ril.com

ചരിത്രം

തിരുത്തുക

1966-ൽ ആരംഭിച്ച റിലയൻസ് ടെക്സ്റ്റൈൽസ് ആണ് പിന്നീട് റിലയൻസ് ഇൻഡസ്ട്രീസ് ആയി വളർന്നത്.ഗുജറാത്തിലെ നരോധയിൽ ആദ്യ തുണിമില്ല്.പിന്നീട് ഗുജറാത്തിലെതന്നെ പട്ടാൽഗംഗയിൽ പോളിയെസ്റ്റർ നൂൽ ഉൽപാദിപ്പിക്കുന്ന ഫാക്ടറി തുടങ്ങി.1997-ൽ ഹസീറ പെട്രോകെമിക്കൽ ഫാക്ടറി പ്രവർത്തനം തുടങ്ങി.പിന്നീട് ഗുജറാത്തിലെ ജാംനഗറിൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല സ്ഥാപിച്ചു.
2005-ൽ റിലയൻസ് ഇൻഡസ്ട്രീസ് വിഭജിക്കപ്പെട്ടു.

ഉപ കമ്പനികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റിലയൻസ്_ഇൻഡസ്ട്രീസ്&oldid=2824120" എന്ന താളിൽനിന്ന് ശേഖരിച്ചത്