റിച്ചാർഡ് ഹർഡിംഗ് ഡേവിസ്

റിച്ചാർഡ് ഹർഡിംഗ് ഡേവിസ് (ജീവിതകാലം:ഏപിൽ 18, 1864 മുതൽ ഏപ്രിൽ 11, 1916 വരെ) ഒരു അമേരിക്കൻ പത്രപ്രവർത്തകനും കൽപ്പിതകഥകളുടെയും നാടകങ്ങളുടെയും എഴുത്തുകാരനുമായിരുന്നു. സ്പാനിഷ്-അമേരിക്കൻ യുദ്ധം, രണ്ടാം ബോയെർ യുദ്ധം, ഒന്നാം ലോകമഹായുദ്ധം എന്നിവ റിപ്പോർട്ട് ചെയ്ത ആദ്യ അമേരിക്കൻ യുദ്ധലേഖകനായിരുന്നു അദ്ദേഹം.[1]  അദ്ദേഹത്തൻറെ എഴുത്തുകൾ തിയോഡോർ റൂസ്‍വെൽറ്റിൻറെ രാഷ്ട്രീയജീവിതത്തെ ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്.

റിച്ചാർഡ് ഹർഡിംഗ് ഡേവിസ്
1890 ൽ ന്യൂയോർക്കിൽവച്ചെടുത്ത ചിത്രം.
1890 ൽ ന്യൂയോർക്കിൽവച്ചെടുത്ത ചിത്രം.
Born(1864-04-18)ഏപ്രിൽ 18, 1864
ഫിലാഡെൽഫിയ, പെൻസിൽവാനിയ
Diedഏപ്രിൽ 11, 1916(1916-04-11) (പ്രായം 51)
ന്യൂയോർക്ക് നഗരം
Occupationഎഴുത്തുകാരൻ, യുദ്ധ റിപ്പോർട്ടർ, പത്രപ്രവർത്തകൻ
Nationalityഅമേരിക്കൻ
Period19, 20 നൂറ്റാണ്ടുകൾ
Genreചരിത്രം, റൊമാന്റിക് നോവലുകൾ, ചെറുകഥകൾ
Subjectആഫ്രിക്ക, .യുദ്ധം, ക്യൂബ, യൂറോപ്പ്
Signature

ജീവിതരേഖതിരുത്തുക

1864 ഏപ്രിൽ 18 ന് പെൻസിൽവാനിയയിലെ ഫിലാഡെൽഫിയയിലാണ് റിച്ചാർഡ് ഹർഡിംഗ് ഡേവിസ് ജനിച്ചത്. അദ്ദേഹത്തിൻറെ മാതാവ് റെബേക്ക് ഹർഡിംഗ് ഡേവിസ് അക്കാലത്തെ പ്രമുഖ എഴുത്തുകാരിയും പിതാവ് ലെമുവൽ ക്ലാർക്ക് ഡേവിസ് സ്വയം ഒരു പത്രപ്രവർത്തകനും ഫിലാഡെൽഫിയ പബ്ലിക് ലെഡ്ജറിൻറെ എഡിറ്ററുമായിരുന്നു.[2]  യുവാവായ ഡേവിസ് എപ്പിസ്കോപ്പൽ അക്കാദമിയിൽ പഠനത്തിനു ചേരുകയും 1882 ൽ സ്വാർത്‍മോറ്‍ കോളജിലെ ഒരു വർഷത്തെ അസന്തുഷ്ടമായ പഠനത്തിനു ശേഷം ലെഹിഗ് യൂണിവേഴ്‍സിറ്റിയിലേയ്ക്കു പഠനം മാറ്റുകയും ചെയ്തു. അവിടെ അദ്ദേഹത്തിൻറ അമ്മാവനായ എച്ച്. വിൽസൺ ഹർഡിംഗ് ഒരു പ്രോഫസറായിരുന്നു.[3] ലെഹിഗെയിലെ പഠനകാലത്ത് ഡേവിസ് ആദ്യ പുസ്തകമായ “ദ അഡ്വഞ്ചേർസ് ഓഫ് മൈ ഫിഷർമാൻ” 1884 ൽ പ്രസിദ്ധീകരിച്ചു. ഇത് ചെറുകഥകളുടെ ഒരു സമാഹാരമായിരുന്നു. ഇതിലെ ഭൂരിപക്ഷം കഥകളും വിദ്യാർത്ഥി മാസികയായ “the Lehigh Burr:” മുമ്പ് അച്ചടിച്ചു വന്നിരുന്നതായിരുന്നു.[4]  1885 ൽ ഡേവിസ്, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‍സിറ്റിയിലേയ്ക്കു മാറി തന്റെ പഠനം തുടർന്നു.[5] കോളജ് വിദ്യാഭ്യാസത്തിനുശേഷം പിതാവാൻറെ സഹായത്താൽ ഫിലാഡെൽഫിയ റിക്കാർഡിൽ ഒരു പത്രപ്രവർത്തകനായി ജോലി നേടിയെങ്കിലും താമസിയാതെ പിരിച്ചുവിടപ്പെട്ടു. പിന്നീട് കുറച്ചു കാലം ഫിലാഡെൽഫിയ പ്രസ്സിൽ ജോലി ചെയ്തതിനു ശേഷം കൂടുതൽ വരുമാനമുള്ള ന്യൂയോർക്ക് ഈവനിംഗ് സൺ എന്ന പത്രത്തിലെ ജോലി സ്വീകരിച്ചു. അവിടെ തൻറെ മികച്ച പ്രകടനം വെളിവാക്കുകയും സ്ഫോടനാത്മകവിഷയങ്ങളായ അബോർഷൻ, ആത്മഹത്യ, വധശിക്ഷ എന്നിവയെക്കുറിച്ച് ലേഖനങ്ങൾ എഴുതുകയും ചെയ്തു.[2] 1889 മെയ് മുതൽ ജൂൺവരെയുള്ള കാലത്ത് പെൻസിൽവാനിയയിലെ ജോൺടൌണിൽ അണക്കെട്ട് തകർന്നുണ്ടായ അതിശക്തമായ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ശ്രദ്ധേയമായി രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതുപോലെ 1890 ൽ കൊടുംകുറ്റവാളിയായ വില്ല്യം കെംലർ എന്നയാളുടെ വൈദ്യുതക്കസേര ഉപയോഗിച്ചുള്ള ആദ്യ വധശിക്ഷയും അദ്ദേഹം റിപ്പോർ‍‌ട്ട് ചെയ്തിരുന്നു.

ഡേവിസ് ഹാർപ്പേർസ് വീക്കിലിയുടെ മാനേജിംഗ് എഡിറ്ററായിരുന്നു കാലത്ത് സൌത്ത് ആഫ്രിക്കയിലെ രണ്ടാം ബോയെർ യുദ്ധം റിപ്പോർട്ട് ചെയ്യുകയും ലോകത്തെ പ്രമുഖ യുദ്ധ റിപ്പോർട്ടറെന്ന പേരെടുക്കുകയും ചെയ്തു. ന്യൂയോർക്ക് ഹെറാൾഡ്, ദ ടൈംസ്, സ്ക്രിബ്നേർസ് മാഗസിൻ എന്നിവയിലെ റിപ്പോർട്ടറായും അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു.

അദ്ദേഹത്തിൻറെ കാലത്തെ എഴുത്തുകാരിൽ പ്രമുഖനായിരുന്നു ഡേവിസ്. 1897 ൽ പ്രസിദ്ധീകരിക്കപ്പെട്ട “സോൾജിയേർസ് ഓഫ് ഫോർച്ച്യൂൺ” വൻ വിജയമായിരുന്നു. അഗസ്റ്റസ് തോമസ് ഇത് നാടകരൂപമായി പരിവർത്തനം ചെയ്തിരുന്നു.[6] അദ്ദേഹത്തിൻ നോവൽ പിന്നീട് രണ്ടുതവണ സിനിമയാക്കപ്പെട്ടു. ആദ്യം 1914 ലും പിന്നീട് 1919 ലും അല്ലൻ ഡ്വാനാണ് ഇത് സിനിമയാക്കിയത്. 1914 ലെ ചിത്രത്തിലഭിനയിച്ച്ത് ഡസ്റ്റിൻ ഫർനും എന്ന അഭിനേതാവായിരുന്നു.[7] സ്പാനിഷ്‍-അമേരിക്കൻ യുദ്ധകാലത്ത് ഡേവിസ് ഒരു റിപ്പോർട്ടറായി യു.എസ്. നേവിയുടെ യുദ്ധക്കപ്പിനു മുകളിൽ നിലയുറപ്പിച്ചിരുന്നു. സാന്റിയേഗോ ഡി ക്യൂബയിലെ യുദ്ധത്തിൻറെ ഭാഗമായി ക്യൂബയിലെ മറ്റൻസാസിൽ ബോംബിടുന്നതിൻറെ ദൃക്സാക്ഷിയായിരുന്നു ഡേവിസ്. ഡേവിസിൻറെ യുദ്ധറിപ്പോർട്ടുകൾ പത്രങ്ങളിലെ തലവാചകമായി വരുകയും അതിൻറെ ഫലമായി യുദ്ധത്തിൻറെ പിന്നീടുള്ള ഗതിയിൽ യു.എസ്. നേവി റിപ്പോർട്ടർമാർക്ക് അമേരിക്കൻ യുദ്ധക്കപ്പലുകളി‍ൽ പ്രവേശനത്തിനു നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. 

തോയോഡോർ റൂസ്‍വെൽറ്റൻറെ ഉറ്റ സുഹൃത്തായിരുന്നു ഡേവിസ്. അദ്ദേഹത്തിൻറെ കരീബിയൻ, റൊഡേഷ്യ, രണ്ടാം ബോയേർ യുദ്ധകാലത്തെ സൌത്ത് ആഫ്രിക്കൻ പര്യടനം എന്നിവയെല്ലാം റിപ്പോർട്ടു ചെയ്യപ്പെടുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

സ്വകാര്യജീവിതംതിരുത്തുക

 
Davis with Theodore Roosevelt in Tampa, FL, 1898.
 
Bessie and Hope Davis.

ഡേവിസ് രണ്ടു തവണ വിവാഹം കഴിച്ചിരുന്നു. ആദ്യം 1899 ൽ ഒരു ചിത്രകാരിയായിരുന്ന സെസിൽ ക്ലാർക്കിനെയും 1912 ലെ അവരുടെ വിവാഹമോചനത്തിനുശേഷം അഭിനേത്രിയായിരുന്ന ബെസീ മക്കോയിയെയുമാണ് വിവാഹം കഴിച്ചിരുന്നത്. ഡേവിസിനും ബെസീ മക്കോയിയ്ക്കും ഹോപ്പ് എന്ന പേരിൽ ഒരു മകളുണ്ടായിരുന്നു.[2] 

1916 ഏപ്രിൽ 11 ന് ഒരു ടെലഫോൺ സംഭാഷണമദ്ധ്യേ ഹൃദയസ്തംഭനത്താൽ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിൻറെ 52 ആം ജന്മദിനത്തിന് 7 ദിവസം മുമ്പായിരുന്നു അത്.[1]  അദ്ദേഹത്തിൻറെ പെട്ടെന്നുള്ള നിര്യാണത്തിൽ സുഹൃത്തും സഹഗ്രന്ഥകാരനുമായിരുന്ന ജോൺ ഫോക്സ് ജൂനിയർ ഖേദം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിൻറെ പത്നി ബെസീ 1931 ൽ അവരുടെ 42 ആം വയസിൽ മരണമടഞ്ഞു.  

ഗ്രന്ഥങ്ങളുടെ ഭാഗികമായ പട്ടികതിരുത്തുക

 
Three Gringos in Central America and Venezuela: poster by Edward Penfield.
 
First edition cover of Vera the Medium, 1908.
 • സ്റ്റോറീസ് ഫോർ ബോയ്സ് (1891)
 • സിൻഡ്രല്ല ആന്റ് അദർ സ്റ്റോറീസ് (1891)
 • ഗാല്ലെഘെർ, ആന്റ് അദർ സ്റ്റോറീസ് (1891)
 • ദ വെസ്റ്റ് ഫ്രം എ കാർ വിൻഡോ (1892)
 • വാൻ ബിബ്ബർ ആന്റ് അദേർസ് (1892)
 • ദ റൂളേർസ് ഓഫ് ദ മെഡിറ്ററേനിയൻ (1893)
 • ദ എക്സൈൽസ്, ആന്റ് അദർ സ്റ്റോറീസ് (1894)
 • ഔർ ഇംഗ്ലീഷ് കസിൻസ് (1894)
 • എബൌട്ട് പാരിസ് (1895)
 • ദ പ്രിൻസസ് എലൈൻ (1895)
 • ത്രീ ഗ്രിൻഗോസ് ഇൻ സെൻട്രൽ അമേരിക്ക ആന്റ് വെനിസ്വേല (1896)
 • സോൾജിയേർസ് ഓഫ് ഫോർച്ചൂൺ (1897)
 • ക്യൂബ ഇൻ വാർ ടൈം (1897)
 • ഡോ. ജെയിംസൺസ് റെയ്ഡേർസ് vs. ദ ജൊഹാൻസ്ബർഗ് റിഫോർമേർസ് (1897)
 • എ ഇയർ ഫ്രം എ റിപ്പോർട്ടേർസ് നോട്ട്-ബുക്ക് (1898)
 • ദ കിംഗ്സ് ജക്കാൾ (1898)
 • The Cuban & Porto Rican Campaigns (1899)
 • The Lion and the Unicorn (1899)
 • With Both Armies (1900), on the Second Boer War
 • Ranson's Folly (1902)
 • Captain Macklin: His Memoirs (1902)
 • The Bar Sinister (1903)
 • Real Soldiers of Fortune (1906) – an early biography of Winston Churchill (1874–1965), Major Frederick Russell Burnham, D.S.O., (1861–1947), Chief of Scouts, General Henry Douglas McIver (1841–1907), James Harden-Hickey (1854–1898), Captain Philo McGiffen (1860–1897), William Walker (1824–1860)
 • ദ കോംഗോ ആന്റ് കോസ്റ്റ്സ് ഓഫ് ആഫ്രിക്ക (1907)
 • ദ സ്കാർലറ്റ് കാർ (1906)
 • വേര, ദ മീഡിയം (1908)
 • ദ വൈറ്റ് മൈസ് (1909)
 • വൺസ് അപ്പൺ എ ടൈം (1910)
 • നോട്ട്സ് ഓഫ് എ വാർ കറസ്പോണ്ടന്റ് (1910)
 • ദ നേച്ചർ ഫേക്കർ (1910)
 • ദ റെഡ് ക്രോസ് ഗേൾ (1912)
 • ദ ലോസ്റ്റ് റോഡ് ആന്റ് അദർ സ്റ്റോറീസ് (1913)
 • Peace Manoeuvres; a Play in One Act (1914)
 • ദ ബോയ് സ്കൌട്ട് (1914)
 • വിത് ദ അലൈസ് (1914)
 • വിത് ദ ഫ്രഞ്ച് ഇൻ ഫ്രാൻസ് ആന്റ് സലോനിക്ക (1916)
 • ദ മാൻ ഹു കുഡ് നോട്ട് ലോസ് (1916)
 • ദ ഡെസേർട്ടർ (1917)

അവലംബംതിരുത്തുക

 1. 1.0 1.1 "R H. Davis, Novelist, Dies At Telephone. Found by Wife in Library at Home, Suddenly Stricken with Heart Disease. Hardships Of War Blamed. Had Recently Returned from Reporting Severe Campaign in Serbia. His Career and Works". New York Times. April 13, 1916. ശേഖരിച്ചത് 2014-07-31.
 2. 2.0 2.1 2.2 Encyclopedia of World Biography, 2nd ed. (1998)
 3. Davis, Charles Belmont (1917). The Adventures and Letters of Richard Harding Davis. New York: Charles Scribner's Sons. പുറം. 15. ശേഖരിച്ചത് 2 February 2015.
 4. Davis, Charles Belmont (1917). The Adventures and Letters of Richard Harding Davis. New York: Charles Scribner's Sons. പുറം. 18. ശേഖരിച്ചത് 2 February 2015.
 5. Davis, Charles Belmont (1917). The Adventures and Letters of Richard Harding Davis. New York: Charles Scribner's Sons. പുറം. 32. ശേഖരിച്ചത് 2 February 2015.
 6. "Richard Harding Davis, With Both Armies, 1902". Pinetreeweb.com. 2002-08-29. മൂലതാളിൽ നിന്നും 2010-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-02.
 7. p.132 Hulme, Peter Cuba's Wild East: A Literary Geography of Oriente, Liverpool University Press, 2011