റിച്ചാർഡ് ബ്രാൻസൻ
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ്
ബ്രിട്ടീഷ് വ്യവസായിയും നാനൂറ് കമ്പനികളോളം അടങ്ങിയ വിർജിൻ ഗ്രൂപ്പിന്റെ തലവനുമാണ് റിച്ചാർഡ് ബ്രാൻസൻ.(ജ: 18 ജൂലയ് 1950).[2] ബ്രാൻസന്റെ ആദ്യവ്യവസായ സംരംഭം തന്റെ 16-ം വയസ്സിൽ ആരംഭിച്ച 'സ്റ്റുഡന്റ്' എന്ന മാസികയായിരുന്നു. [3]1980 കളിൽ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ വിർജിൻ അറ്റ്ലാന്റിക് എയർവെയ്സ് , വിർജിൻ റെക്കോർഡ്സ് എന്നിവയ്ക്കു ബ്രാൻസൻ തുടക്കമിട്ടു. ഫോബ്സ് മാസികയുടെ 2012 ലെ വിവരണപ്രകാരം 4.6 ബില്ല്യൺ ഡോളർ ആസ്തിയുള്ള ഇംഗ്ളണ്ടിലെ നാലാമത്തെ ധനികനാണ് ബ്രാൻസൻ. [1]
വിർജിൻ ഗാലക്ടിക് എന്ന ബഹിരാകാശ വിനോദസഞ്ചാരം ഉദ്ദേശിച്ചു രൂപീകരിക്കപ്പെട്ട കമ്പനിയുടെ പ്രധാന ഉടമയുമാണ് ബ്രാൻസൻ.
അവലംബം തിരുത്തുക
- ↑ 1.0 1.1 "Richard Branson". Forbes. March 2012. ശേഖരിച്ചത് 2 February 2013.
- ↑ "This is London". This is London. 26 November 2010. മൂലതാളിൽ നിന്നും 2011-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 June 2011.
- ↑ Hawn, Carleen (1 August 2006). "Branson's Next Big Bet". CNN. ശേഖരിച്ചത് 22 May 2010.