സിറിയൻ വംശജയായ ജ്യോതിശാസ്ത്രജ്ഞയാണ് റിം തുർക്മാനി (English: Rim Turkmani ). ലണ്ടനിലെ ഇംപീരിയൽ കോളേജ്, റോയൽ സൊസൈറ്റി എന്നിവിടങ്ങളിൽ ഗവേഷകയായിരുന്നു. [1][2]

ഡമസ്‌കസ് സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ ബിഎസ് സി ബിരുദം നേടി. പിന്നീട് ഫിസികസിൽ മാസ്റ്റർ ബിരുദം നേടുന്നതിനായി സ്വീഡനിലെ ചാൽമേഴ്‌സ് സർവ്വകലാശാലയിലേക്ക് പോയി. ജ്യോതിശാസ്ത്രത്തിൽ പിച്ച്ഡി കരസ്ഥമാക്കുന്നത് വരെ അവിടെ തുടർന്നു.[3]


  1. "Arabick Roots". royalsociety.org. The Royal Society. Retrieved 12 July 2011.
  2. Moseley, Ray (June 19, 2011). "Arabick Roots. 'Arabick'? Ask the Royal Society London". Al Bawaba. Retrieved 12 July 2011.
  3. "On the Shoulders of Giants". Emel (56). May 2009. Retrieved 12 July 2011.
"https://ml.wikipedia.org/w/index.php?title=റിം_തുർക്മാനി&oldid=3458961" എന്ന താളിൽനിന്ന് ശേഖരിച്ചത്