റാസൽഖൂർ വന്യജീവി സങ്കേതം

വൻതോതിൽ ദേശാടനപക്ഷികൾ സന്ദർശകരായി എത്താറുള്ള ദുബൈലെ റാസൽഖൂറിലുള്ള ഒരു തണ്ണീർതടമാണ് റാസൽഖൂർ (അറബിക്: رأس الخور‎) വന്യജീവി സങ്കേതം. നിരവധി പക്ഷികൾ ,ചെറു ഉരഗങ്ങൾ,മത്സ്യങ്ങൾ,ക്രസ്റ്റാഷ്യൻസ് എന്നിവ ഉൾകൊള്ളുന്നതാണ് ഈ തണ്ണീർതടം. നഗരജീവിതത്തിന്റെ എല്ലാ തിരക്കുകളുമുള്ള ദുബൈ പട്ടണത്തിനകത്തായി സ്ഥിതിചെയ്യുന്ന ഈ വന്യജീവിസങ്കേതം, ലോകത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള അപൂർവം ചില പട്ടണപ്രദേശങ്ങളിലൊന്നാണ്. റാസൽഖൂർ എന്ന അറബി പേരിനു ജലപാതയുടെ മുനമ്പ് എന്നാണ് അർഥം. ദുബൈയിലെ ജലപാതയായ ദുബായ് ക്രീക്ക് അവസാനിക്കുന്നത് റാസൽഖൂറിലാണ്.

—— United Arab Emirates community ——
Ras Al Khor
رأس الخور
Bird watch hideouts.JPG

നിരീക്ഷകർക്കായി നിർമ്മിച്ച ഹൈഡവുട്ടുകളിൽ ഒന്ന്

Flag of the United Arab Emirates.svg

രാജ്യം United Arab Emirates
എമിറേറ്റ് Dubai
നഗരം Dubai
Community number 411
Community statistics
സ്ഥലം 13 km²
Neighbouring communities Ras Al Khor Industrial Area, Nad Al Hammar, Umm Ramool, Al Garhoud
അക്ഷാംശരേഖാംശം 25°11′44″N 55°20′38″E / 25.19562°N 55.34380°E / 25.19562; 55.34380Coordinates: 25°11′44″N 55°20′38″E / 25.19562°N 55.34380°E / 25.19562; 55.34380

ചിത്രശാലതിരുത്തുക