റാസൻ അൽ നജ്ജാർ

പലസ്തീൻ നഴ്സ്, ആക്റ്റിവിസ്റ്റ്
(റാസൻ അൽ നജർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്രായേൽ അതിർത്തിക്കടുത്തുള്ള ഖുസാ ഗ്രാമത്തിലെ അന്തേവാസിയായ അശ്രഫ് അൽ-നജ്ജാറിന്റെ(b. 1974) 6 മക്കളിൽ മൂത്തവളായ റാസൻ അശ്രഫ് അബ്ദുൽ ക്വാദിർ അൽ-നജ്ജാർ(11 September 1996 – 1 June 2018) ഗാസ ആരോഗ്യമന്ത്രാലയത്തിൽ സന്നദ്ധസേവനം ചെയ്യുന്ന  പാലസ്തീൻ നഴ്സായിരുന്നു.[1]

Razan al-Najar
പ്രമാണം:Razan al-Najar.jpg
ജനനം(1996-09-11)11 സെപ്റ്റംബർ 1996
മരണം1 ജൂൺ 2018(2018-06-01) (പ്രായം 21)
മരണ കാരണംGunshot
തൊഴിൽNurse
അറിയപ്പെടുന്നത്Aiding injured Palestinian protesters

ഇസ്രായേൽ അതിർത്തിക്കടുത്ത് പരിക്കേറ്റവരെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിനിടയിൽ നെഞ്ചിൽ മാരകമായി വെടിയേൽക്കുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തു.[2]


സന്നദ്ധസേവനം തിരുത്തുക

ഒരു എൻ ജി ഓ ആയ പലസ്തീനിയൻ മെഡിക്കൽ റിലീഫ് സൊസൈറ്റിയിൽ സജീവ അംഗമായി സന്നദ്ധസേവനം ചെയ്യുകയായിരുന്നു പാരാമെഡിക്കൽ പരിശീലനം നേടിയ റാസൻ. റംസാൻ മാസത്തിൽ വൈദ്യപരിചാരകരുടെ വെളുത്ത കോട്ടും വെളുത്തമേലുടുപ്പും ധരിച്ച് അപകടത്തിൽപ്പെട്ടവരെ സഹായിക്കുകയായിരുന്നു അവർ.[3]

യു എൻ അംഗീകാരം തിരുത്തുക

2 ജൂൺ 2018ന്, ന്യൂയോർക്ക് നഗരത്തിലെ ഒരു കൂട്ടം ഐക്യ രാഷ്ട്ര സഭാ സംഘടനകൾ റാസന്റെ മരണത്തിൽ രോഷം പ്രകടിപ്പിച്ചുകൊണ്ട് ഒരു പത്രക്കുറിപ്പ് ഇറക്കി.[4] ഇതിൽ അവരെ വ്യക്തമായി തിരിച്ചറിയാവുന്ന വിധത്തിൽ വസ്ത്രം ധരിച്ചിരുന്ന വൈദ്യ ജീവനക്കാരിയെന്നും അവരുടെ കൊലയെ വിശേഷിച്ചും നിന്ദ്യമെന്നും ആണ് വിശേഷിപ്പിച്ചത്. മദ്ധ്യപൂർവേഷ്യയിലെ യു എൻ സ്ഥാനപതി റാസന്റെ മരണത്തെ എടുത്തുപറയുകയും വൈദ്യ ജീവനക്കാർ യുദ്ധത്തിൽ ഉന്നം വെക്കേണ്ടവരല്ല("Medical workers are notatarget") എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.[5][6]

ഇസ്രായേൽ സൈനികവക്താക്കൾ സത്യാവസ്ഥ പരിശോധിക്കുമെന്നല്ലാതെ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമാക്കിയില്ല.[7][8] അതിർത്തിവേലിക്കടുത്ത് വരുന്നവർ കൊല്ലപ്പെടാനിടയുണ്ടെന്ന് ഇസ്രായേൽ നിരന്തരം മുന്നറിയിപ്പ് കൊടുക്കാറുണ്ടായിരുന്നു.[9] ഗാസ നിവാസികൾ സമാധാനപരമായ പ്രതിഷേധപ്രകടനം എന്നും ഇസ്രായേൽ കലാപം എന്നും വിളിച്ച പ്രതിഷേധങ്ങൾ 30 മാർച്ച് 2018നാണ് ആരംഭിച്ചത്.[10] അതിർത്തിവേലിക്കടുത്തുള്ള പലസ്തീനി പ്രതിഷേധക്കാർക്കെതിരെ ഇസ്രായേലിന്റെ അമിതവും അസന്തുലിതവും വിവേകശൂന്യവുമായ ബലപ്രയോഗത്തെ അപലപിക്കുന്ന ജൂൺ ഒന്നിന്റെ യു എൻ സുരക്ഷാ കൗൺസിൽ പ്രമേയം  സുരക്ഷാ സമിതിയിലെ സ്ഥിരം അംഗവും ഇസ്രായേലിന്റെ സഖ്യരാജ്യവുമായ  അമേരിക്ക വീറ്റോ ചെയ്തു.[11][3]

മരണം തിരുത്തുക

2018 ലെ ഗാസ അതിർത്തി പ്രതിഷേധങ്ങളിലേക്ക് നയിച്ച "മഹത്തായ മടക്ക പ്രയാണം"(Great March of Return) എന്നു വിളിക്കപ്പെടുന്ന പ്രതിഷേധങ്ങളിൽ മുറിവേറ്റവരെ പരിചരിക്കാൻ എത്തിയ ആദ്യ വൈദ്യജീവനക്കാരിൽ ഒരാളായിരുന്നു റാസൻ. ജൂൺ ഒന്നിന് വ്യക്തമായി തിരിച്ചറിയാൻ സഹായിക്കുന്ന മെഡിക് യൂണിഫോം ധരിച്ച റാസൻ നിരായുധയാണെന്ന് കൈകൾ ഉയർത്തിക്കാണിച്ചുകൊണ്ട് മുറിവേറ്റ പലസ്തീനിയൻ പ്രതിഷേധക്കാരെ പരിചരിക്കാനായി ഓടിച്ചെന്നു. പക്ഷെ അതിർത്തിക്ക് 100 മീറ്റർ അകലെ വെച്ച് അവളെ ഇസ്രയേലി സ്നൈപ്പർ അതിർത്തിക്ക് മറുവശത്ത് നിന്ന് വെടിവെച്ച് വീഴ്ത്തി.

മരിക്കുമ്പോൾ അവർക്ക് 21 വയസായിരുന്നു. ഇയാദ് അബുഹെവെയ്ല എന്ന ഒരു പത്രപ്രവർത്തകൻ അവളെ പ്രതിഷേധങ്ങൾക്കിടയിൽ അഭിമുഖം ചെയ്തിരുന്നു. ഖാൻ യൂനിസ് ക്യാമ്പിൽ ജോലിചെയ്തിരുന്ന റാസൻ ഒരു സ്ത്രീക്ക് അപകടങ്ങളെ വെല്ലുവിളിച്ച് ജോലിചെയ്യാൻ കഴിയുന്നതിനെക്കുറിച്ച് താല്പര്യത്തോടെ സംസാരിച്ചു.[12]

“ഞങ്ങളുടെ സമൂഹത്തിൽ സ്ത്രീകൾ വിധിക്കപ്പെടാറുണ്ട്, പക്ഷേ സമൂഹം ഞങ്ങളെ സ്വീകരിക്കേണ്ടതുണ്ട്. സ്വമനസാലെ ഞങ്ങളെ സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ ഞങ്ങൾക്ക് ഏതൊരു പുരുഷനെക്കാളും കരുത്തുണ്ട് എന്നതുകൊണ്ട് തന്നെ അവർ ഞങ്ങളെ സ്വീകരിക്കാൻ നിർബന്ധിതരായിത്തീരും." അവർ പറഞ്ഞു

"ആദ്യ ദിവസത്തെ പ്രതിഷേധത്തിൽ ഞാൻ കാട്ടിയ കരുത്ത് വേറെ എവിടെയും നിങ്ങൾക്ക് കാണാൻ കഴിയില്ല."  നൂറുകണക്കിന് വൈദ്യജീവനക്കാരോടൊപ്പം ഗാസയിലെ ആയിരങ്ങൾ അവരുടെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. റാസന്റെ മൃതദേഹം പലസ്തീനിയൻ പതാകയിൽ പൊതിഞ്ഞിരുന്നു. അവരുടെ പിതാവ് അവർ ധരിച്ചിരുന്ന രക്തക്കറയുള്ള വൈദ്യപരിചാരകരുടെ മേലുടുപ്പ് കയ്യിലേന്തിക്കൊണ്ട് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ആളുകളോടൊപ്പം വിലാപയാത്രയിൽ പങ്കെടുത്തു.[13][14][15][16]

റംസാന്റെ ഒടുവിൽ പ്രതിശ്രുത വരൻ ഇസ്സത് ഷറ്റാറ്റ് അവരുടെ വിവാഹനിശ്ചയം പ്രഖ്യാപിക്കാനിരിക്കേയാണ് റാസന്റെ മരണം.

2018 ജൂൺ 1ന് അവരുടെ ബന്ധുവായ റംസി അൽ നജ്ജാർ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.[17] [18]


അവലംബങ്ങൾ തിരുത്തുക

  1. Abunimah, Ali (2018-06-02). "Gaza medic killed by Israel as she rescued injured". The Electronic Intifada (in ഇംഗ്ലീഷ്). Retrieved 2018-06-04.
  2. "Protests resume after Palestinian paramedic's Gaza funeral". NBC News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-06-05.
  3. 3.0 3.1 "A Woman Dedicated to Saving Lives Loses Hers in Gaza Violence". 1 June 2018. Retrieved 4 June 2018 – via NYTimes.com.
  4. "WHO EMRO - UN agencies deeply concerned over killing of health volunteer in Gaza - Palestine-news - Palestine". www.emro.who.int. Retrieved 4 June 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. O'Grady, Siobhán (2 June 2018). "A Palestinian medic was shot dead in Gaza. Now Israel says it will investigate". Retrieved 4 June 2018 – via www.washingtonpost.com.
  6. Abunimah, Ali (2 June 2018). "Gaza medic killed by Israel as she rescued injured". electronicintifada.net. Retrieved 4 June 2018.
  7. "IDF investigating shooting death of Palestinian nurse in Gaza protests". jpost.com. Retrieved 4 June 2018.
  8. Lubell, Maayan. "Israeli military says to probe killing of Gaza nurse". reuters.com. Retrieved 4 June 2018.
  9. "Medic who saved lives loses her own in Gaza". pressdemocrat.com. 2 June 2018. Retrieved 4 June 2018.
  10. "Palestinian female paramedic killed in anti-Israel rally in eastern Gaza - Xinhua - English.news.cn". www.xinhuanet.com. Archived from the original on 2018-06-06. Retrieved 4 June 2018.
  11. "U.S. Vetoes U.N. Resolution on Gaza, Fails to Win Second Vote on its Own Measure". 1 June 2018. Retrieved 4 June 2018 – via NYTimes.com.
  12. Times, IYAD ABUHEWEILA and ISABEL KERSHNER, New York (3 June 2018). "Razan Al Najjar: Palestinian medic who saved lives shot dead by Israeli sniper". gulfnews.com. Retrieved 4 June 2018.{{cite web}}: CS1 maint: multiple names: authors list (link)
  13. "Gaza violence: Thousands attend funeral for Palestinian medic". BBC News. Retrieved 2018-06-03.
  14. "Medic who saved lives loses her own in Gaza". The Star. Retrieved 2018-06-03.
  15. "Thousands in Gaza mourn Palestinian paramedic killed by Israel". Middle East Eye. Retrieved 2018-06-03.
  16. "UN official condemns 'reprehensible' killing of Gaza medic". timesofisrael.com. Retrieved 4 June 2018.
  17. "Rage at Israel's killing of unarmed Palestinians boils over in Gaza". The National (in ഇംഗ്ലീഷ്). Retrieved 2018-06-07.
  18. https://www.democracynow.org/2018/6/5/headlines/israeli_soldiers_kill_cousin_of_slain_palestinian_medic_razan_al_najjar
"https://ml.wikipedia.org/w/index.php?title=റാസൻ_അൽ_നജ്ജാർ&oldid=3789678" എന്ന താളിൽനിന്ന് ശേഖരിച്ചത്