റാസ്‌ബെറി ദ്വീപ് (റഷ്യൻ: Малиновый) യു.എസ് സംസ്ഥാനമായ അലാസ്കയിൽ, അലാസ്ക ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന കൊഡിയാക് ദ്വീപസമൂഹത്തിലെ ഒരു ദ്വീപാണ്. വെയിൽ ദ്വീപിന് 2 കിലോമീറ്റർ വടക്കുപടിഞ്ഞാറായി, അഫോഗ്നാക്ക് ദ്വീപിൻറെ തെക്കുപടിഞ്ഞാറൻ അറ്റത്ത് നിന്ന്, ഏകദേശം ഒരു മൈലോളം വീതിയുള്ള റാസ്ബെറി കടലിടുക്കിന് കുറുകെയാണ് ഇത് സ്ഥിതിചെയ്യുന്നത്.[1] കൊഡിയാക് ദ്വീപിൽ നിന്ന് കുപ്രിയാനോഫ് കടലിടുക്കിനാൽ വേർതിരിക്കപ്പെടുന്ന ഈ ദ്വീപിൻറെ വടക്കുപടിഞ്ഞാറായി ഷെലിക്കോഫ് കടലിടുക്ക് സ്ഥിതിചെയ്യുന്നു. 18 മൈൽ (29 കി.മീ) നീളമുള്ള റാസ്‌ബെറി ദ്വീപിൻറെ വീതി 3 മൈൽ (4.8 കി.മീ) മുതൽ 8 മൈൽ (12.9 കി.മീ) വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ദ്വീപിലെ ഏറ്റവും ഉയർന്ന സ്ഥലം 3,300 അടി (1000 മീറ്റർ) ഉയരത്തിലാണ്.

റാസ്‌ബെറി ദ്വീപ് is located in Alaska
റാസ്‌ബെറി ദ്വീപ്
റാസ്ബെറി ദ്വീപിന്റെ സ്ഥാനം
  1. Hirschmann, Fred (May 1999). Alaska from the Air. Graphic Arts Center Publishing. p. 24. ISBN 1-55868-466-2.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

58°04′02″N 153°10′55″W / 58.06722°N 153.18194°W / 58.06722; -153.18194

"https://ml.wikipedia.org/w/index.php?title=റാസ്‌ബെറി_ദ്വീപ്&oldid=3937224" എന്ന താളിൽനിന്ന് ശേഖരിച്ചത്