ഷെലിക്കോഫ് കടലിടുക്ക് (Russian: Пролив Шелихова[1]) അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തിന്റെ തെക്കു പടിഞ്ഞാറൻ തീരത്ത്, പടിഞ്ഞാറൻ ദിശയിൽ അലാസ്ക പ്രധാന കരയ്ക്കും കിഴക്ക് കോടിയാക്, അഫോഗ്നാക് ദ്വീപുകൾക്കുമിടയിലായി സ്ഥിതിചെയ്യുന്ന ഒരു കടലിടുക്കാണ്.

കണ്ണി=https://en.wikipedia.org/wiki/File:Kodiak Island map in Alaska.png

കൊടിയാക് ഐലന്റ് ബറോ പ്രധാനഭൂപ്രദേശത്തിന്റെ തീരദേശഖണ്ഡത്തെ അതിന്റെ കൊഡിയാക് ദ്വീപ് ഭാഗത്തുനിന്നു വേർതിരിക്കുന്ന ഷെലിക്കോഫ് കടലിടുക്കിന് ഏകദേശം 150 മൈൽ (240 കിലോമീറ്റർ) നീളവും 25 മുതൽ 30 വരെ മൈൽ (40 മുതൽ 48 കിലോമീറ്റർ വരെ) വീതിയും ഉണ്ട്.[2] കുക്ക് ഇടക്കടൽ അതിന്റെ വടക്കൻ അറ്റത്താണ്.

അവലംബം തിരുത്തുക

  1. Карта Ледовитого моря и Восточного океана (1844)
  2. Merriam Webster's Geographical Dictionary, Third Edition, p. 1097.
"https://ml.wikipedia.org/w/index.php?title=ഷെലിക്കോഫ്_കടലിടുക്ക്&oldid=3746478" എന്ന താളിൽനിന്ന് ശേഖരിച്ചത്