റാവു ഇന്ദ്രജിത്ത് സിംഗ്
പതിനാറാം ലോക്സഭയിലെ ആസൂത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിർഹണം, പ്രതിരോധ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് റാവു ഇന്ദ്രജിത്ത് സിംഗ് (ജനനം 11 ഫെബ്രുവരി 1951). ഹരിയാനയിലെ ഗുർഗാവോൺ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. ഹരിയാന കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിലൊരാളായിരുന്ന റാവു 2014 ൽ ബിജെപിയിൽ ചേർന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. ഒന്നാം യുപിഎ സർക്കാറിൽ മന്ത്രിയായിരുന്നു.[1]
റാവു ഇന്ദ്രജിത്ത് സിംഗ് | |
---|---|
മണ്ഡലം | Gurgaon |
Minister of State (Independent Charge) Statistics and Programme Implementation, Planning and Defence | |
പദവിയിൽ | |
ഓഫീസിൽ 26 May 2014 | |
Minister of State for Defence Production of India | |
ഓഫീസിൽ 2006 - 2009 | |
Minister of State for External Affairs of India | |
ഓഫീസിൽ 2004 - 2006 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Rewari, Haryana, India | 11 ഫെബ്രുവരി 1950
രാഷ്ട്രീയ കക്ഷി | BJP(resigned from INC on 23rd sep 2013) |
പങ്കാളി | Manita Singh |
കുട്ടികൾ | Daughters(Two),Bharti Rao and Aarti Rao |
വസതി | Rewari |
ജോലി | Political & Social Worker, Agriculturist, Advocate |
വെബ്‌വിലാസം | http://www.raoinderjitsingh.in/ |
As of March 28, 2009 ഉറവിടം: [Biodata] |
ജീവിതരേഖ
തിരുത്തുകപന്ത്രണ്ട്, പതിന്നാല്, പതിനഞ്ച്, പതിനാറ് ലോക്സഭകളിൽ അംഗവും നാലു തവണ ഹരിയാന നിയമസഭാംഗവും ഒന്നാം യു.പി.എ. സർക്കാറിൽ മന്ത്രിയുമായിരുന്നു. ഹരിയാനയിലെ പാർട്ടി നേതൃത്വത്തിനെതിരയും, റോബർട്ട് വാദ്രയുടെ ഭൂമി ഇടപാടുകൾക്കെതിരെയും ഇന്ദ്രജിത്ത് സിങ്ങ് വിമത ശബ്ദം ഉയർത്തി, ബി.ജെ.പി.യിൽ ചേർന്നു. യാദവ (ആഹിർ) സമുദായത്തിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണിദ്ദേഹം.[2]
അവലംബം
തിരുത്തുക- ↑ "റാവു ഇന്ദർജിത്ത് സിങ് ബിജെപിയിൽ ചേർന്നു". www.asianetnews.tv. Retrieved 31 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ Rao Inderjit Singh hits out at detractors