മുസ്ലീം ആധിപത്യമുണ്ടായിരുന്ന കാലഘട്ടങ്ങളിലും അല്ലാത്തപ്പോഴും പല തെന്നിന്ത്യൻ സൈന്യങ്ങളിലും അശ്വസൈന്യവിഭാഗമായിരുന്നു റാവുത്തർമാർ.ഈ വംശത്തിൽ തുർക്ക്-തെന്നിന്ത്യൻ സങ്കരപാരമ്പര്യം (multi ethnic) ഉള്ളതായി സൂചനകൾ ഉണ്ട്. തുർക്കി എന്നർത്ഥം വരുന്ന ‘തുലുക്കർ’ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നത് ഇതിലേക്കുള്ള സാദ്ധ്യതയാണ്. സുന്നി വിഭാഗത്തിലെ ഹനഫി മദ്ഹബ് (Hanafi school- ഇമാം അബൂഹനീഫയാൽ-699—767 CE- ക്രോഡീകൃതമായ കർമശാസ്ത്രം) പിന്തുടരുന്ന ഇവരുടെ പരമ്പരാഗതഭാഷ തമിഴ്‌ ആണ്. ഇവരുടെ ഉത്പത്തിയെക്കുറിച്ച് ഇനിയും ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ കപ്പൽ കയറിപ്പോയ ഇവരിലെ ഒരു വിഭാഗം മലയ, സിങ്കപ്പൂർ ദേശങ്ങളിൽ കുടിയേറിയിട്ടുണ്ട്. റാവുത്തർ എന്നും റാവ്ടിൻ (Rautin) എന്നും സർനെയിം ഉപയോഗിക്കുന്ന അവർ ഇന്ന് അവിടങ്ങളിൽ പ്രബലവിഭാഗമാണ്‌. കേരള ചരിത്ര ഗവേഷണ കൌൺസിൽ 'റാവുത്തർമാരുടെ മുന്നൂറു വർഷം' എന്ന ഒരു ചരിത്രപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ തെക്കൻ ജില്ലകളിൽ റാവുത്തർമാർ ധാരാളമായുണ്ട്. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം,ഇടുക്കി തുടങ്ങിയ പട്ടണങ്ങളിൽ ഇവരെ കൂടുതലായി കണ്ടു വരുന്നു.

തുർക്കി ബന്ധംതിരുത്തുക

റാവുത്തർമാർ പിതാവിനെ അത്ത എന്ന് സംബോധന ചെയ്യുന്നു, ഇതു ഒരു തുർക്കിഷ് വാക്ക് ആകുന്നു.രാവുതര്മാര്കിടയിലെ പഴയ പരമ്പരയിൽ ഉള്ള സ്ത്രീകളുടെ ചട്ടയും മുണ്ടും വേഷവിധാനം തുര്കിഷ് രീതികളെ അനുസ്മരിപ്പിക്കുന്നുമ്മ. റാവുത്തർ മാർ തുർക്കി വംശജർ. കേരളത്തിലേക്കുള്ള സഞ്ചാര പാതകളിൽ ആയി റാവുത്തർമാരുടെ കുടിയേറ്റം ഇന്ന് പടര്ന്നു കിടക്കുന്നു. കണ്ണൂർ ജില്ലയിലെ അടക്കാത്തോട്, കൊട്ടിയൂർ കണിച്ചാർ, വിളക്കോട്, ചെംബന്തൊട്ടി, ആലക്കോട്, ചെറുപുഴ തുടങ്ങിയ പ്രദേശങ്ങളിലുമായി റാവുത്തർ വംശം ചിതറിക്കിടക്കുന്നുണ്ട്. മാതാവിനെ 'അമ്മ' എന്നും പിതാവിനെ 'അത്ത' എന്നുമാണു ഇവർ വിളിക്കുന്നത്. അത്ത എന്നത് തുർക്കി ഭാഷയാണു. തുർക്കിയിലും പിതാവിനെ അത്ത എന്നു തന്നെയാണു വിളിക്കുന്നത്.'രവുതര്മാരുടെ മുന്നൂര് വർഷ'ത്തിൽ പ്രതിപാദിക്കുന്ന ഒരു ചരിത്രം, അലാവുദ്ദീൻ ഖില്ജി ദക്ഷിണ ഇന്ത്യ പിടിച്ചടക്കി ഭരിക്കുമ്പോൾ മധുര കേന്ദ്രികരിച് അദ്ദേഹത്തിന്റെ ഗവര്നരുടെ കീഴില തുർകിയിൽ നിന്നും വന്ന പടയാളികൾ ഉണ്ടായിരുന്നു എന്നാണ് . കാലക്രമേണ ഖില്ജിയുടെ ഭരണം മാറി ഹിന്ദു രാജാക്കന്മാർ ഭരണം പിടിചെടുക്കയും ഈ തുര്കി പടയാളികൾ അവിടുത്തെ നാട്ടു രാജാക്കന്മാരുടെ സൈന്യത്തിൽ പങ്കാളികൾ ആകുകയും ചെയ്തു. തിരുവതന്കൂർ രാജ്യവും കായംകുളം രാജാവും ഇവരുടെ സേവനങ്ങള സ്വീകരിച്ചിട്ടുണ്ട് എന്നതിന് രേഖകള ഉണ്ട് . തുർകിയിൽ നിന്നും ഇങ്ങനെ വന്ന പടയാളികൾ തമിൾ സംസ്കാരവുമായി ഇണങ്ങി ചേരുകയും , രാജാവിന്റെ അനുമതിയോടു കൂടി സമൂഹത്തിലെ തന്നെ സ്ത്രീകളെ വേളി കഴിക്കുകയും അവരുടെ കുടുംബം രാജാവിനോട് കൂറ് ഉള്ളവരുമായി തീര്ന്നു. കാലക്രമേണ യുദ്ധങ്ങൾ കുറഞ്ഞു വരികയും ഇവര കുടുംബം പോറ്റാൻ മറ്റു വഴികള ആര്രയുകയും ചെയ്തു . അന്ന് യൂരോപും അറേബ്യ യുമായി നല്ല വ്യാപാര ബന്ധം പുലര്തിയിരുന്ന ദക്ഷിണേന്ത്യയിലെ പട്ടണങ്ങളായ, തെങ്കാശി, തിരുനെൽവേലി, മധുര, നാഗർകോവിൽ, പാലക്കാട്, കൊല്ലം, കായംകുളം, തിരുവനംതപുരം, പന്തളം, പുനലൂർ, കോട്ടയം ഇവിടങ്ങളിലൊക്കെ ചരക്ക് കൊണ്ട് നടന്നു വിലക്കുകയും വാങ്ങുകയും ചെയ്യുന്നത് ഇവരുടെ തൊഴിലായി മാറി. ഏലം, ഇഞ്ചി,പുഞ്ച, കുരുമുളക്, കശുവണ്ടി, ഉണക്ക മീൻ തുടങ്ങിയവയുടെ മൊത്ത വ്യാപാരം ഇന്നുകാണുന്ന രവുതര്മാരുടെ മുൻഗാമികൾ സർവ്വ സാധാരണമായി നടത്തിയിരുന്നതാണ്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ഉള്ള ചരക്കു പാതകളിലൂടെ ഇവർ ചരക്കുകൾ എത്തിക്കുകയും അതുവഴി സമ്പന്നരായി കേരളത്തില തന്നെ ഭൂമി വാങ്ങിക്കൂട്ടുകയും ചെയ്തു. തമിഴ്നാടുമായുള്ള ബന്ധം തുടരുമ്പോഴും പുതിയ തലമുറ മലയാളം മാതൃഭാഷയായി സ്വീകരിക്കുകയും കച്ചവടത്തിൽ നിന്നും ക്രമേണ പിന്മാറുകയും ചെയ്തു. ഇവരുടെ പുതിയ തലമുറ ഇന്ന് പ്രധാനമായും ഗൾഫ്‌ രാജ്യങ്ങളിൽ ജോലി നോക്കുന്നു. വിദ്യാഭാസ യോഗ്യത ഉള്ളവർ നാട്ടിൽ സര്ക്കാർ സർവ്വീസിലും ജോലി നോക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള സഞ്ചാര പാതകളിൽ ആയി ഇവരുടെ കുടിയേറ്റം ഇന്ന് പടർന്നു കിടക്കുന്നു. വയനാട്ടിൽ പല ഭാഗങ്ങളിലും റാവുത്തർ ഉണ്ട് പ്രധാനമായും ചെലത്തിച്ചാൽ, കാര്യമ്പാടി, വാഴവറ്റ, ഇരുളം, കൽപ്പറ്റ, മുട്ടിൽ, പരിയാരം, കമ്പളക്കാട്,എന്നിങ്ങനെ പല ഇടങ്ങളിലും ഉണ്ട്

"https://ml.wikipedia.org/w/index.php?title=റാവുത്തർ&oldid=3337867" എന്ന താളിൽനിന്ന് ശേഖരിച്ചത്