സിംഗപ്പൂരിൽ സ്ഥിതിചെയ്യുന്ന കോളോണിയൽ കാലത്തെ രൂപകൽപനയിലുള്ള ആഡംബര ഹോട്ടലാണ് റാഫിൽസ് ഹോട്ടൽ. അർമേനിയൻ ഹോട്ടൽ വ്യവസായികളായ സർകീസ് ബ്രദർസ് 1887-ൽ സ്ഥാപിച്ചതാണ് റാഫിൽസ് ഹോട്ടൽ. സിംഗപ്പൂർ കണ്ടു പിടിച്ച ബ്രിട്ടീഷുകാരനായ സർ തോമസ്‌ സ്റ്റാംഫോർഡ് റാഫിൽസിൻറെ പേരാണ് ഹോട്ടലിനു നൽകിയിരിക്കുന്നത്. ഫെയർമോണ്ട് റാഫിൽസ് ഹോട്ടൽസ്‌ ഇന്റർനാഷണൽ ഗ്രൂപ്പിൻറെ സഹോദര സ്ഥാപനമായ റാഫിൽസ് ഹോട്ടൽസ്‌ ആൻഡ്‌ റിസോർട്ട്സിൻറെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് റാഫിൽസ് ഹോട്ടൽ.

Raffles Hotel
റാഫിൽസ് ഹോട്ടൽ
റാഫിൽസ് ഹോട്ടൽ
Hotel facts and statistics
Location 1 Beach Road, Singapore 189673
Opening date 1887
Developer Sarkies Brothers
Architect Regent Alfred John Bidwell
Management Fairmont Raffles Hotels International
No. of restaurants 8
No. of rooms 103
of which suites 103
No. of floors 3
Website www.raffles.com/singapore

ചരിത്രം

തിരുത്തുക

1830-കളിൽ പണിത സ്വകാര്യ ബീച്ച് ഹൗസ് ആയിട്ടാണ് റാഫിൽസ് ഹോട്ടൽ സിംഗപ്പൂർ ആരംഭിച്ചത്.[1] 1878-ൽ ഡോ. ചാൾസ് എമേർസൺ കെട്ടിടം ലീസിനെടുത്തു എമേർസൺ ഹോട്ടൽ ആരംഭിച്ചു. 1883-ൽ എമേർസൺ അന്തരിച്ചപ്പോൾ ഹോട്ടൽ അടച്ചുപൂട്ടി. 1887-ൽ എമേർസണിൻറെ ലീസ് കാലാവധി തീരുന്നതുവരെ റാഫിൽസ് ഇൻസ്റ്റിട്യൂഷൻ ബോർഡിംഗ് ഹൗസ് ആയി ഉപയോഗിച്ചു. ഹോട്ടൽ ആരംഭിച്ചു ആദ്യ ദശകത്തിനകംതന്നെ മൂന്ന് പുതിയ കെട്ടിടങ്ങൾ ആദ്യം ഉണ്ടായിരുന്ന ബീച്ച് ഹൗസിനോട് ചേർക്കപ്പെട്ടു. 1890-ൽ 22 അതിഥി സ്യൂട്ടുകളുള്ള ഇരുനിലക്കെട്ടിടം പണിതു. ഒട്ടും വൈകാതെ, ബീച്ച് ഹൗസിനടുത്തുള്ള മറ്റൊരു കെട്ടിടം സാർകീസ് ബ്രദർസ് ലീസിനെടുത്തു പുതുക്കിപണിതു, 1894-ൽ പാം കോർട്ട് വിംഗ് പൂർത്തിയായി. പുതിയ കൂട്ടിചേർക്കലുകൾ മുഖേന ഹോട്ടലിലെ അതിഥി മുറികളുടെ എണ്ണം 75 ആയി. കുറച്ചു വർഷങ്ങൾക്കു ശേഷം ബീച്ച് ഹൗസ് നിന്നിരുന്ന സ്ഥലത്ത് പുതിയ പ്രധാന കെട്ടിടം പണികഴിച്ചു. സ്വാൻ ആൻഡ്‌ മക്ളാരനിലെ ആർക്കിടെക്റ്റ് റിജന്റ് ആൽഫ്രഡ്‌ ജോൺ ബിഡ്വെൽ ആണു രൂപകൽപന ചെയ്തത്, 1889-ൽ പണി പൂർത്തിയാക്കി. സീലിംഗ് ഫാൻ, വൈദ്യുതി ലൈറ്റ് തുടങ്ങിയ നവീന സൌകര്യങ്ങളോടുകൂടിയാണ് പുതിയ പ്രധാന കെട്ടിടം പണിതത്. മാത്രമല്ല, ഈ പ്രദേശത്ത് വൈദ്യുതി ലൈറ്റുകളുള്ള ആദ്യ ഹോട്ടൽ റാഫിൽസ് ഹോട്ടലാണ്. [2]

ജപ്പാൻ സിംഗപ്പൂരിനെ കൈയടക്കിയപ്പോൾ റാഫിൽസ് ഹോട്ടലും ജപ്പാൻകാർ കൈയടക്കി. 1942 ഫെബ്രുവരി 15-നു റാഫിൽസ് ഹോട്ടലിലെ അതിഥികളെ ജാപ്പനീസ് സൈനികർ വധിച്ചു. അതേസമയം, ഹോട്ടലിലെ വെള്ളി ബീഫ് ട്രോളി അടക്കം എല്ലാ വെള്ളിയും ഹോട്ടൽ ജീവനക്കാർ പാം കോർട്ടിൽ കുഴിച്ചിട്ടു. രണ്ടാം ലോകമഹായുദ്ധ കാലത്ത് റാഫിൽസ് ഹോട്ടലിൻറെ പേര് സ്യോനൻ ര്യോകൻ എന്നാക്കിമാറ്റി. ജാപ്പനീസ് താമസസ്ഥലം എന്നാണു ഇതിൻറെ അർത്ഥം. ഹോട്ടൽ തുറന്നു ഒരു നൂറ്റാണ്ടിനു ശേഷം 1987-ൽ റാഫിൽസ് ഹോട്ടലിനെ ദേശീയ സ്മാരകമായി സിംഗപ്പൂർ സർക്കാർ പ്രഖ്യാപിച്ചു.[3]

1989-ൽ പുനർനിർമ്മാണ പ്രവർത്തികൾക്കായി ഹോട്ടൽ അടച്ച്.[4] 160 മില്യൺ യുഎസ് ഡോളർ ചിലവിൽ നടന്ന പുനർനിർമ്മാണം രണ്ടു വർഷങ്ങൾക്കൊണ്ടാണ് പൂർത്തിയായത്. 1991 സെപ്റ്റംബർ 16-നു ഹോട്ടൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. 1915 കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ശൈലിയിലാണ് ഹോട്ടൽ പുതുക്കിപണിതത്. എല്ലാ അതിഥി മുറികളും സ്യൂട്ടുകളാക്കി മാറ്റി. ഏർണസ്റ്റ് ഹെമ്മിംഗ് വേ, സോമർസെറ്റ്‌ മൌഘം തുടങ്ങിയ പ്രശസ്തരുടെ ഇഷ്ട സ്ഥലമായ ലോങ്ങ്‌ ബാർ പുതിയ ഷോപ്പിംഗ്‌ ആർക്കേഡിനു സമീപത്തേക്കു മാറ്റി. ലോങ്ങ്‌ ബാറിൽവെച്ചാണ് ദേശീയ കോക്ക്ടെയിലായ സിംഗപ്പൂർ സ്ലിംഗ് അതിൻറെ ഉപക്ഞാതാവായ ബാർടെണ്ടർ നിയാം ടോങ്ങ് ബൂൺ കണ്ടുപിടിച്ചത്.

കോളനി കാപിറ്റൽ എൽഎൽസി റാഫിൽസ് ഹോൾഡിങ്ങ്സ് കമ്പനിയെ 1.45 ബില്ല്യൺ യുഎസ് ഡോളറുകൾക്ക് വാങ്ങും എന്നു 2005 ജൂലൈ 18-നു പ്രഖ്യാപിക്കപ്പെട്ടു.

  1. "The Raffles Story". raffles.com. Retrieved 29 February 2016.
  2. "About Raffles Hotel Singapore". cleartrip.com. Retrieved 29 February 2016.
  3. "National Monuments of Singapore- Raffles Hotel". nlb.gov.sg. Retrieved 01 May 2005. {{cite web}}: Check date values in: |accessdate= (help)
  4. "Renovation elevates Singapore's grand hotel". latimes.com. Retrieved 22 March 1992. {{cite web}}: Check date values in: |accessdate= (help)

"https://ml.wikipedia.org/w/index.php?title=റാഫിൽസ്_ഹോട്ടൽ&oldid=2925413" എന്ന താളിൽനിന്ന് ശേഖരിച്ചത്