റാപ്പിഡ് റെസ്പോൺസ് ടീം (മെഡിസിൻ)

ആരോഗ്യസംരക്ഷണ ദാതാക്കളുടെ ഒരു ടീമാണ് ദ്രുത പ്രതികരണ ടീം അഥവാ റാപ്പിഡ് റെസ്പോൺസ് ടീം. മെഡിക്കൽ എമർജൻസി ടീം (MET), ഹൈ അക്വിറ്റി റെസ്പോൺ‌സ് ടീം (HART) എന്നീ പേരുകളിലും ഈ സംഘം അറിയപ്പെടുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് തീവ്രപരിചരണ വിഭാഗങ്ങളുടെ ആദ്യസഹായം ഇവർ നൽകുന്നു. ശ്വാസോച്ഛ്വാസം നൽകുക അല്ലെങ്കിൽ ഹൃദയസ്തംഭനം സംഭവിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ, അടിയന്തിരമായി സഹായം നൽകാൻ, പരിശീലനം ലഭിച്ചവരാണ് ഈ സേനയിലെ അംഗങ്ങൾ. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് അല്ലെങ്കിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് എന്നിവർ കൂടി ഇത്തരം സംഘത്തിൽ ഉൾപ്പെടാം. [1] [2] രോഗികളെ ചികിത്സാർത്ഥം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുന്ന സമയത്ത് പരിചരണം നൽകാനും , ഒരു നിർണായക പരിചരണ ടീമായി ഇവർ പ്രവർത്തിക്കുന്നു. [3]

ഫലപ്രാപ്തി

തിരുത്തുക

തീവ്രപരിചരണ വിഭാഗത്തിന് പുറത്ത്, ശ്വസനതടസ്സം, ഹൃദയസ്തംഭനം എന്നിവ മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിന് റാപ്പിഡ് റെസ്പോൺസ് ടീം പ്രയോജനപ്പെടുന്നതായി പഠനങ്ങൾ കാണിക്കുന്നു. [4] [5] [6] [7]

  1. Jones, DA; DeVita, MA; Bellomo, R (Jul 14, 2011). "Rapid-response teams" (PDF). The New England Journal of Medicine. 365 (2): 139–46. doi:10.1056/NEJMra0910926. PMID 21751906.
  2. Devita, MA; Bellomo, R; Hillman, K; Kellum, J; Rotondi, A; Teres, D; Auerbach, A; Chen, WJ; Duncan, K (Sep 2006). "Findings of the first consensus conference on medical emergency teams". Critical Care Medicine. 34 (9): 2463–78. doi:10.1097/01.CCM.0000235743.38172.6E. PMID 16878033.
  3. "High Acuity Response Team (HART) | Accreditation Canada". www.accreditation.ca (in ഇംഗ്ലീഷ്). Retrieved 14 June 2017.
  4. Chan, PS; Jain, R; Nallmothu, BK; Berg, RA; Sasson, C (2010-01-11). "Rapid Response Teams: A Systematic Review and Meta-analysis". Archives of Internal Medicine. 170 (1): 18–26. doi:10.1001/archinternmed.2009.424. PMID 20065195.
  5. Kronick, SL; Kurz, MC; Lin, S; Edelson, DP; Berg, RA; Billi, JE; Cabanas, JG; Cone, DC; Diercks, DB (3 November 2015). "Part 4: Systems of Care and Continuous Quality Improvement: 2015 American Heart Association Guidelines Update for Cardiopulmonary Resuscitation and Emergency Cardiovascular Care". Circulation. 132 (18 Suppl 2): S397–413. doi:10.1161/cir.0000000000000258. PMID 26472992.
  6. Solomon, RS; Corwin, GS; Barclay, DC; Quddusi, SF; Dannenberg, MD (June 2016). "Effectiveness of rapid response teams on rates of in-hospital cardiopulmonary arrest and mortality: A systematic review and meta-analysis". Journal of Hospital Medicine. 11 (6): 438–445. doi:10.1002/jhm.2554. PMID 26828644.
  7. Winters, BD; Weaver, SJ; Pfoh, ER; Yang, T; Pham, JC; Dy, SM (Mar 5, 2013). "Rapid-response systems as a patient safety strategy: a systematic review". Annals of Internal Medicine. 158 (5 Pt 2): 417–25. doi:10.7326/0003-4819-158-5-201303051-00009. PMC 4695999. PMID 23460099.