റാപുൻട്സെൽ (ഡിസ്നി)
റാപുൻട്സെൽ (Rapunzel (Tangled)) വാൾട് ഡിസ്നി അനിമേഷൻ സ്റ്റുഡിയോസിന്റെ അൻപതാമത്തെ സിനിമയായ റ്റാൻഗിൾഡ്'ലെ ഒരു കഥാപാത്രമാണ്. ഇതിന്റെ രണ്ടാം ഭാഗമായ റ്റാൻഗിൾഡ് എവർ ആഫ്റ്റർ, ഇതിനെ ആധാരമാക്കി നിർമിച്ച ടി.വി.സീരീസ് റ്റാൻഗിൾഡ്: ദി സീരീസ് എന്നീ ചിത്രങ്ങളിലും ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. അമേരിക്കൻ നടിയും ഗായികയുമായ മാൻഡി മൂർ ആണ് ഈ കഥാപാത്രത്തിന് ശബ്ദം പകർന്നിരിയ്ക്കുന്നത്. റാപുൻട്സെൽ ഒരു രാജകുമാരിയാണെങ്കിലും മദർ ഗോഥൽ എന്ന സ്ത്രീ അവളെ കാട്ടിലെ ഒരു ഒറ്റപ്പെട്ട ഗോപുരത്തിൽ തടവിൽ പാർപ്പിച്ചിരിയ്ക്കുകയാണ്. രാജകുമാരിയുടെ മുടിയുടെ ശക്തി കൊണ്ട് ഗോഥലിനു എന്നും ചെറുപ്പമായിരിയ്ക്കാൻ കഴിയും എന്ന ധാരണയിലാണ് അവളെ തടവിൽ ഇട്ടിരിയ്ക്കുന്നത്.
റാപുൻട്സെൽ | |
---|---|
റ്റാൻഗിൾഡ് (2017) character | |
ആദ്യ രൂപം | റ്റാൻഗിൾഡ് (2010) |
രൂപികരിച്ചത് | ഗ്ലെൻ കെയ്ൻ |
ശബ്ദം നൽകിയത് | മാൻഡി മൂർ |
Information | |
തലക്കെട്ട് | പ്രിൻസസ് റാപുൻട്സെൽ ഓഫ് കൊറോണ |
കുടുംബം | കിംഗ് ഫ്രഡറിക് (പിതാവ്) ക്വീൻ ഏരിയാന (മാതാവ്) |
ഇണ | യൂജിൻ ഫിറ്റ്‌സ്ഹെർബെർട് |
റാപുൻട്സെൽ എന്ന ഗ്രിം സഹോദരന്മാർ പുറത്തിറക്കിയ കഥയിലെ കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിയ്ക്കുന്നത്. പക്ഷേ ആ കഥയിലെ കഥാപാത്രത്തേക്കാൾ കുറച്ചുകൂടി ചൊടിയുള്ളതാണ് സിനിമയിലെ കഥാപാത്രം.
ഈ കഥാപാത്രം അതിന്റെ ചുറുചുറുക്കും ചൊടിയും മൂലം അത്യാവശ്യം നിരൂപണശ്രദ്ധ നേടി. 2011 ൽ ഈ കഥാപാത്രത്തെ പത്താമത്തെ ഡിസ്നി പ്രിൻസസ് ആക്കി.
കഥാപാത്രവികസനം
തിരുത്തുകരചന
തിരുത്തുക1996 ൽ ഡിസ്നി അനിമേറ്റർ ഗ്ലെൻ കെയ്ൻ ഗ്രിം സഹോദരന്മാർ പുറത്തിറക്കിയ റാപുൻട്സെൽ എന്ന കഥയെ ഒരു അനിമേഷൻ സിനിമ ആക്കണം എന്ന് തീരുമാനിച്ചു.[1][2] 2008 ൽ ഒരു ഹൃദയാഘാതത്തിന് വിധേയനായ കെയ്ൻ'നു പകരം നാഥാൻ ഗ്രെനോയും ബയറൺ ഹൊവാർഡും ഈ സിനിമയുടെ സംവിധായകരായി വന്നു.എന്നിരുന്നാലും കെയ്ൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയും സൂപ്പർവൈസിങ് അനിമേറ്റർ ആയും ഈ സിനിമയുടെ നിർമ്മാണത്തിൽ ഉടനീളം പ്രവർത്തിച്ചിരുന്നു.[3]
പ്രധാനമായും ഇതിലെ കഥ ഒരു ഗോപുരത്തിന്റെ ഉള്ളിൽ വെച്ച് മാത്രമാണ് നടക്കുന്നത് എന്നുള്ളത് കൊണ്ട് ഇതിന്റെ സിനിമാ രൂപാന്തരണം അത്ര എളുപ്പമായിരുന്നില്ല. റ്റാൻഗിൾഡ് സിനിമയുടെ പ്രവർത്തകർ എങ്ങനെയെങ്കിലും കഥാപ്രാത്രത്തെ ഗോപുരത്തിൽ നിന്നും പുറത്തു കൊണ്ടുവരണം എന്ന് തീരുമാനിച്ചു. കഥയിലെ റാപുൻട്സെൽ അല്പം നിഷ്ക്രിയയായിരുന്നു. ഗ്രെനോയും ഹൊവാർഡും ഈ കഥാപാത്രത്തെ കുറച്ചുകൂടി ചൊടിയുള്ള ഒരു കഥാപാത്രമാക്കി മാറ്റി. "ആധുനിക പ്രേക്ഷകർക്ക് വേണ്ടി ഒരുക്കുന്ന ഒരു സിനിമയാണ് ഇതെന്ന് ഞങ്ങൾക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് റാപുൻട്സെലിനെ ഒരു നിത്യജീവിതത്തിലെ ഒരു മാതൃകാകഥാപാത്രം പോലെ ആക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചു. അവൾ മുൻകൈയെടുത്ത് കഥയെ മുന്നോട്ടു കൊണ്ട് പോകുകയാണ്, അല്ലാതെ ഒരു ഗോപുരത്തിൽ എല്ലാം സംഭവിയ്ക്കാൻ വേണ്ടി കാത്തിരിയ്ക്കകയല്ല. ജീവിതത്തിൽ സ്വപ്നം കാണുന്നതെല്ലാം നേടിയെടുക്കാൻ കഴിവുള്ള ഒരു മിടുക്കിയാണവൾ."[4]
ശബ്ദം
തിരുത്തുക2004 ൽ ഗായികയും നടിയുമായ ക്രിസ്റ്റിൻ ചെനോവേത് ആയിരിയ്ക്കും കഥാപാത്രത്തിന് ശബ്ദം കൊടുക്കുക എന്നാണ് തീരുമാനിച്ചിരുന്നത്.[5] പിന്നീട് റീസ് വിതർസ്പൂൺ എന്ന നടിയ്ക്ക് ഈ ജോലി നല്കിയാലോ എന്ന് ഡിസ്നി ആലോചിച്ചു.[6][7] ഒരു ഘട്ടത്തിൽ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസെർ ആയി പ്രവർത്തിച്ചിരുന്ന വിതർസ്പൂൺ പിന്നീട് അതിന്റെ പ്രവർത്തനത്തിൽ നിന്നും പിന്മാറി[8]
വളരെ പേരെ ഓഡിഷൻ ചെയ്തതിനു ശേഷമാണ് നടിയും ഗായികയുമായിരുന്ന മാൻഡി മൂറിന് നറുക്കുവീണത്.[9] കഥാപാത്രത്തിന് സംസാരവും പാട്ടും അത്യാവശ്യമായിരുന്നതുകൊണ്ട് ഒരു ഗായിക കൂടി ആയിരുന്ന മൂറിന് അവസരം കിട്ടുകയായിരുന്നു.[10] [11]
റാപുൻട്സെൽ പ്രത്യക്ഷപ്പെടുന്ന സിനിമകൾ
തിരുത്തുകറ്റാൻഗിൾഡ് (2010)
തിരുത്തുകഒരു രാജ്ഞിയ്ക്ക് പിറന്ന ശിശുവായിട്ടാണ് ഈ സിനിമയിൽ അവൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. രാജ്ഞി ഗർഭിണിയായിരിയ്ക്കുമ്പോൾ ഭക്ഷിച്ച ഒരു മാന്ത്രിക പുഷ്പത്തിന്റെ ശക്തിയാൽ അവൾക്ക് ആളുകളുടെ രോഗങ്ങൾ ഭേദമാക്കാനുള്ള അത്ഭുതശക്തി ലഭിയ്ക്കുന്നു. ഈ കാരണത്താൽ മദർ ഗോഥൽ എന്ന വൃദ്ധ അവളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ ഒരു സ്ഥലത്തെ ഒരു ഗോപുരത്തിൽ പാർപ്പിയ്ക്കുന്നു.പതിനെട്ടു വയസ്സുവരെ അവൾ അവിടെ തന്നെ താമസിയ്ക്കുന്നു. പിന്നീട് അവിടെ നിന്നും രക്ഷപ്പെടാനാഗ്രഹിയ്ക്കുന്ന അവൾ ഫ്ലിൻ റെയ്ഡർ എന്ന ഒരു മോഷ്ടാവിനെ സ്വാധീനിച്ചു അവിടെ നിന്നും രക്ഷപ്പെടുന്നു. മദർ ഗോഥൽ വേറെ രണ്ടു മോഷ്ടാക്കളെയും കൂട്ടി അവരെ പിന്തുടരുന്നു. റാപുൻട്സെലും ഫ്ലിൻ'ഉം റാപുൻട്സെലിന്റെ രാജ്യത്തു എത്തിച്ചേരുന്നു. ഗോഥലും മോഷ്ടാക്കളും അവരെ പിന്തുടർന്ന് എത്തുകയും, ഫ്ലിൻ'നെ സൈനികരെക്കൊണ്ട് പിടിപ്പിയ്ക്കുകയും റാപുൻട്സെലിനെ തിരികെ കൊണ്ടുപോകുകയും ചെയ്യുന്നു.
തിരിച്ചു ഗോപുരത്തിലെ മുറിയിലെത്തിയ റാപുൻട്സെൽ ഗോഥലിനെ അനുസരിയ്ക്കാതിരിയ്ക്കുന്നു. ഫ്ലിൻ ഇതിനിടയ്ക്ക് രാജകൊട്ടാരത്തിൽ നിന്നും രക്ഷപ്പെട്ടു ഗോപുരത്തിൽ എത്തിയെങ്കിലും ഗോഥൽ അയാളെ കുത്തി പരിക്കേൽപ്പിയ്ക്കുന്നു. ഫ്ലിൻ റാപുൻട്സെലിന്റെ നീളമേറിയ മുടി വെട്ടിമാറ്റുന്നു. ഇതോടെ അതിന്റെ മാന്ത്രികശക്തി നഷ്ടപ്പെടുകയും ഗോഥലിനു അതിന്റെ സംരക്ഷണം നഷ്ടപ്പെടുകയും ഗോഥൽ മരണപ്പെടുകയും ചെയ്യുന്നു. റാപുൻട്സെലിന്റെ കൈകളിൽ വെച്ച് ഫ്ലിൻ'ഉം മരണപ്പെടുന്നു. എന്നാൽ തുടർന്നു കരയുന്ന റാപുൻട്സെലിന്റെ കണ്ണുനീരിലൂടെ പഴയ പുഷ്പത്തിന്റെ ശക്തി തിരിച്ചുവരികയും ഫ്‌ളിന്നിന് ജീവൻ തിരിച്ചുകിട്ടുകയും ചെയ്യുന്നു. ഫ്ലിന്നും റാപുൻട്സെലും കൂടി റാപുൻട്സെലിന്റെ രാജ്യത്തു തിരിച്ചെത്തുകയും അവളുടെ മാതാപിതാക്കളുമായി കൂടിച്ചേരുകയും ചെയ്യുന്നു.[12]
റ്റാൻഗിൾഡ് : എവർ ആഫ്റ്റർ (2012)
തിരുത്തുകഫ്ളിന്നിന്റെയും റാപുൻട്സെലിന്റെയും കല്യാണചടങ്ങുകളോടനുബന്ധിച്ചു നടക്കുന്ന രസകരമായ സംഭവങ്ങൾ ചിത്രീകരിച്ച 6 മിനിറ്റ് നീളമുള്ള ഒരു ലഘുചിത്രമാണിത്.[13]
ഫ്രോസൺ (2013)
തിരുത്തുകഇതിൽ ഒരു അതിഥി കഥാപാത്രമായി റാപുൻട്സെൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
സോഫിയ ദി ഫസ്റ്റ്: ദി കഴ്സ് ഓഫ് പ്രിൻസസ് ഐവി (2014)
തിരുത്തുകഇതിൽ സോഫിയ രാജകുമാരിയെ തന്റെ നീളമുള്ള മുടി ഉപയോഗിച്ച് രക്ഷിയ്ക്കാനായി പ്രത്യക്ഷപ്പെടുന്നുണ്ട്.
റ്റാൻഗിൾഡ് : ബിഫോർ എവർ ആഫ്റ്റർ (2017)
തിരുത്തുകഈ ചിത്രത്തിൽ കൊറോണ രാജ്യത്തെ രാജകുമാരിയായി കഴിയുന്ന റാപുൻട്സെലിനു അവിടുത്തെ ജീവിതം മടുക്കുകയും അവിടെ നിന്നും ഒളിച്ചോടുകയും ചെയ്യുന്നു. പിന്നീട് തന്റെ 'അമ്മ ഗർഭിണിയായപ്പോൾ കഴിച്ച അത്ഭുതപുഷ്പം വീണ്ടും കണ്ടെത്തുകയും അതിൽ സ്പർശിയ്ക്കുന്നതോടെ അവളുടെ മുടി വീണ്ടും നീണ്ടുവളരുകയും ചെയ്യുന്നു.
റ്റാൻഗിൾഡ് : ദി സീരീസ് (2017)
തിരുത്തുകറാപുൻട്സെലിന്റെ കോറോണയിലെ രാജകുമാരിയായുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ് ഈ ടി.വി സീരിസിൽ.
ഇവ കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Tangled - Glen Keane interview". IndieLondon. IndieLondon.co.uk. Retrieved May 11, 2013.
- ↑ Concannon, Philip (January 27, 2011). ""Don't animate what the character is doing, animate what the character is thinking" - An interview with Glen Keane". Phil on Film. Retrieved June 21, 2013.
- ↑ "Glen Keane – Legendary Animator Glen Keane – Legendary Animator". CTN animation Expo. The Creative Talent Network, INC. Archived from the original on 2017-07-02. Retrieved June 21, 2013.
- ↑ Minow, Nell. "Interview: Glen Keane of 'Tangled'". Beliefnet. Beliefnet, Inc. Archived from the original on January 10, 2013. Retrieved May 12, 2013.
- ↑ "Kristin Chenoweth Talks On 'Rapunzel Unbraided'". Killermovies.com. KillerMovies.com. December 28, 2004. Retrieved May 12, 2013.
- ↑ "Reese Witherspoon in talks to voice animated "Rapunzel..." Chicago Tribune. July 15, 2004. Retrieved March 13, 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Witherspoon in talks on Disney pic". Raidió Teilifís Éireann. January 10, 2007. Retrieved March 13, 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "More problems for Disney - is Rapunzel Unbraided already in trouble?". Moviefone. November 4, 2005. Retrieved March 13, 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Cerasaro, Pat (November 18, 2010). "BWW EXCLUSIVE: TANGLED Directors Nathan Greno & Byron Howard". Broadway World.com. Wisdom Digital Media. Retrieved December 8, 2013.
- ↑ Reynolds, Simon (January 26, 2011). "Mandy Moore ('Tangled')". Digital Spy. Hearst Magazines UK. Retrieved December 29, 2012.
- ↑ Nusair, David. "Behind the Scenes of 'Tangled'". About.com. About.com. Retrieved May 11, 2013.
- ↑ Howard, Byron; Greno, Nathan (directors). Tangled [Motion picture]. United States of America: Walt Disney Studios Motion Pictures.
- ↑ "Disney Consumer Products Poised For Incremental Retail Sales Growth with New Disney Baby Store & Rich Franchise Investment" (Press release). Disney Consumer Products. June 9, 2011. Archived from the original on April 2, 2012. Retrieved July 9, 2011. Archived 2012-04-02 at the Wayback Machine.